Month: January 2021
-
Lead News
ഓപ്പറേഷന്‍ സ്‌ക്രീന്‍ ; മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തെ ഒഴിവാക്കി
മോട്ടോര്‍ വാഹനവകുപ്പ് സംസ്ഥാനവ്യാപകമായി നടത്തുന്ന ഓപ്പറേഷന്‍ സ്‌ക്രീന്‍ പരിശോധനയില്‍ നിന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തെ ഒഴിവാക്കിയെന്ന് ആക്ഷേപം. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ആര്‍ക്കും പരിശോധനയില്‍ ഇളവ് നല്‍കില്ലെന്നു മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇസഡ്, ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളവര്‍ക്കൊഴികെ ആര്‍ക്കും ഇളവില്ലെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ വാഹനം പരിശോധന കൂടാതെ ഉദ്യോഗസ്ഥര്‍ കടത്തിവിട്ടത്. മന്ത്രിയുടെ ഔദ്യോഗിക കാറിലും നിയമവിരുദ്ധമായി കര്‍ട്ടന്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ കാര്‍ വേഗത്തിലായതിനാല്‍ ഇതു കണ്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ വിശദീകരിക്കുന്നത്. ഇതിനിടെ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റിന്റെ വാഹനം പൊലീസ് തടയുകയും പിഴ ചുമത്തുകയും ചെയ്തു. മന്ത്രിമാരുടെ കാറിലെ കര്‍ട്ടന്‍ മാറ്റേണ്ടത് ടൂറിസം വകുപ്പാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നത്. വാഹനങ്ങളിലെ കൂളിങ് ഫിലിം ഒട്ടിക്കല്‍, കര്‍ട്ടന്‍ സ്ഥാപിക്കല്‍ എന്നിവ കണ്ടെത്തി തടയുന്നതിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി രണ്ടാഴ്ചത്തേക്ക് ഓപ്പറേഷന്‍ സ്‌ക്രീന്‍ ആരംഭിച്ചത്.
Read More » -
LIFE
വിജയ് ദേവരകൊണ്ടയുടെ ‘ലൈഗര്‍’; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
മൊഴിമാറ്റ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ അടക്കം ആരാധകരുള്ള യുവ താരമാണ് വിജയ് ദേവരകൊണ്ട. ഇപ്പോഴിതാ പുരി ജഗനാഥ് സംവിധാനം ചെയ്യുന്ന വിജയ്യുടെ പുതിയ ചിത്രമായ ലൈഗറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഫസ്റ്റ്‌ലുക്കില്‍ ബോക്‌സറുടെ വേഷത്തിലാണ് വിജയ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അനന്യ പാണ്ഡേ നായകയായി എത്തുന്ന ചിത്രം ഹിന്ദി ഉള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. അനന്യ പാണ്ഡേയുടെ ആദ്യ തെലുങ്കു ചിത്രം കൂടിയാണ് ലൈഗര്‍ എന്നതും ശ്രദ്ധേയമാണ്. ഹിന്ദിക്ക് പുറമേയുള്ള ഭാഷകളില്‍ എല്ലാം സ്വന്തം ശബ്ദത്തില്‍ ഡബ് ചെയ്യാന്‍ ശ്രമിക്കുമെന്ന് അനന്യ പാണ്ഡേ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ബോളിവുഡില്‍ ചിത്രം എത്തിക്കുന്നത് കരണ്‍ ജോഹറാണ്. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം തുടങ്ങി അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. തിയേറ്ററിലായിരിക്കും ചിത്രത്തിന്റെ റിലീസെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ബോളിവുഡില്‍ ഹൃത്വിക് റോഷന്‍, ദീപിക പദുകോണ്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ‘ഫൈറ്റര്‍’ എന്ന ചിത്രം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സിദ്ധാര്‍ത്ഥ് ആനന്ദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇതേ…
Read More » -
കുഞ്ഞിരാമന്‍ അത്തരത്തില്‍ ഭീഷണിപ്പെടുത്തുന്ന പ്രകൃതക്കാരനല്ല ; പിന്തുണച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ എംഎല്‍എയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുഞ്ഞിരാമന്‍ അത്തരത്തില്‍ ഭീഷണിപ്പെടുത്തുന്ന പ്രകൃതക്കാരനല്ലെന്നും വ്യക്തിപരമായി ആരെയും ആക്ഷേപിക്കാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രിസൈഡിങ് ഓഫിസറെ എംഎല്‍എ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് എന്‍.എ. നെല്ലിക്കുന്ന് നല്‍കിയ സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അദ്ദേഹം വോട്ട് ചെയ്യാനാണ് പോയത്. സര്‍ എന്നാണ് പ്രിസൈഡിംഗ് ഓഫീസറെ വിളിച്ചത്. ഉദ്യോഗസ്ഥനാണ് ബഹളമുണ്ടാക്കിയത്. കള്ളവോട്ട് ആരോപണത്തിന് പിന്നില്‍ മറ്റെന്തോ ഉദ്ദേശ്യമാണുള്ളതെന്നും പ്രതിപക്ഷത്തിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടി ഏകപക്ഷീയമാണെന്ന് കെ സി ജോസഫ് എംഎല്‍എ പറഞ്ഞു. ഇടതുസംഘടന നേതാവാണ് ആക്ഷേപമുന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പലര്‍ക്കും രാഷ്ട്രീയമുണ്ടാകും, അങ്ങനെ പ്രത്യേകമായി ഒന്നും ചാര്‍ത്തിക്കൊടുക്കേണ്ട കാര്യമില്ലെന്നായിരുന്നു അതിനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം സംഭവത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാസര്‍കോട് ജില്ല കലക്ടറോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. കലക്ടര്‍ പ്രിസൈഡിങ് ഓഫിസറുടെ ഭാഗം കേള്‍ക്കാനായി അദ്ദേഹത്തിന് അറിയിപ്പ്…
Read More » -
Lead News
പോലീസ് കാന്റീനില്‍ വൻ അഴിമതി
സംസ്ഥാനത്തെ പോലീസ് കാന്റീൻ വൻ അഴിമതി നടക്കുന്നതായി റിപ്പോർട്ട്. അടൂരിലെ കെഎപി 3 കമാന്റ് ജയനാഥ് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിലാണ് അഴിമതിയെക്കുറിച്ച് സൂചിപ്പിക്കുന്നത്. അഴിമതിയെക്കുറിച്ച് പുറത്തുള്ള ഏതെങ്കിലും ഏജൻസികൾ അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നുണ്ട്. പോലീസ് കാൻറീൻ നേരത്തെയും അഴിമതി നടന്നിട്ടുണ്ടെന്നും എന്നാൽ ഇത് അന്വേഷിക്കാൻ വേണ്ട നടപടിക്രമങ്ങൾ സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അഴിമതിയെ കുറിച്ച് റിപ്പോർട്ട് നൽകിയതിനു പിന്നാലെ ജയനാഥ് നെതിരെ വകുപ്പുതല നടപടിയെടുത്തതായി ആക്ഷേപമുണ്ട്. മുന്‍പ് ഇടുക്കി ജില്ലയിലെ പോലീസ് കാൻറീനിൻറെ നടത്തിപ്പിനെക്കുറിച്ച് സമാനമായ രീതിയിൽ ആരോപണമുയർന്നിരുന്നു. 2018-19 വര്‍ഷത്തില്‍ ചെലവാക്കാൻ സാധ്യത ഇല്ലാതിരുന്ന സാധനങ്ങൾ വാങ്ങി കൂടിയതായും ആരോപിക്കുന്നു. ഇത്തരം ക്മക്കേടുകള്‍ക്ക് മേലധികാരികളിൽ നിന്നും വാക്കാലുള്ള നിർദ്ദേശം ലഭിച്ചിരുന്നതായും പറയപ്പെടുന്നു. പോലീസ് കാന്റീനില്‍ ജോലി ചെയ്യുന്നവർക്ക് ആർക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ല എന്നും പറയുന്നു. ഗോഡൗൺ നിർമ്മിക്കുന്നതിലും വലിയതോതിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ട് എന്ന് ആരോപണമുണ്ട്.
Read More » -
LIFE
ഗ്ലാമർ ഫോട്ടോ ഷൂട്ടുമായി നടി അഹാന കൃഷ്ണ
കേരളത്തില്‍ ഏറ്റവുമധികം ചർച്ചചെയ്യപ്പെടുന്ന സെലിബ്രിറ്റി കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. താരത്തിൻറെ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും ഈ കുടുംബത്തെ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമായി മാറ്റാറുണ്ട്. കൃഷ്ണകുമാറിന്റെ മകൾ നടി അഹാന കൃഷ്ണകുമാർ ഉം വിവാദങ്ങളുടെ കളിത്തോഴിയാണ്. താരത്തിൻറെ ബ്ലോഗും വീഡിയോസും നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ മലയാളത്തിൽ അരങ്ങേറിയത്. പിന്നീട് നടിയായും സഹ നടിയായും താരം പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു. താരത്തിന്റേതായി ഇടയ്ക്കിടെ പുറത്തുവരുന്ന ഫോട്ടോഷൂട്ടുകൾ ഉം ശ്രദ്ധേയം ആകാറുണ്ട്. അഹാന കൃഷ്ണ യെ കാണാൻ ഒരു ആരാധകൻ വീടിൻറെ മതിൽ ചാടി കടക്കാൻ ശ്രമിച്ചതും വാർത്തകളിൽ വലിയതോതിൽ ഇടംപിടിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് അഹാന കൃഷ്ണ യുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ്. വ്യത്യസ്ത വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോയില്‍ കമന്റായി ഇത് മത്സ്യകന്യകയാണോ എന്നുവരെ ആരാധകർ ചോദിച്ചിട്ടുണ്ട്. നിമിഷ നേരങ്ങൾ കൊണ്ടാണ്…
Read More » -
LIFE
നടന്‍ വരുണ്‍ ധവാന്‍ വിവാഹിതനാകുന്നു
ബോളിവുഡ് നടന്‍ വരുണ്‍ ധവാന്‍ വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്തും ഫാഷന്‍ ഡിസൈനറുമായ നടാഷ ദലാല്‍ ആണ് വധു. ജനുവരി 22 മുതല്‍ 26 വരെ മുംബൈയില്‍ വച്ച് വിവാഹച്ചടങ്ങുകള്‍ നടക്കും. ബോളിവുഡിലെ പ്രമുഖര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങളായി വരുണ്‍ ധവാനും നടാഷയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ ഷോയില്‍ തങ്ങള്‍ പ്രണയത്തിലാണെന്ന് വരുണ്‍ ധവാന്‍ തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. സംവിധായകന്‍ ഡേവിഡ് ധവാന്റെ മകനായ വരുണ്‍, മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായാണ് സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. എ.ബി.സി.ഡി, ബദല്‍പൂര്‍, ഒദില്‍വാലേ, ഒക്ടോബര്‍, സുയിധാഗാ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. കൂലി നമ്പര്‍ വണ്‍ ആയിരുന്നു വരുണ്‍ ധവാന്റെ ഏറ്റവും പുതിയ റിലീസ്. ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്.
Read More » -
LIFE
12 കോടി നേടിയ ഭാഗ്യശാലി എവിടെ.?
സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് പുതുവത്സര ബംബർ സമ്മാനമായ 12 കോടി നേടിയ വിജയിയെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രനാണ് വിജയിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. ഒന്നാം സമ്മാനമായ 12 കോടി രൂപ നേടിയത് XG358753 എന്ന ടിക്കറ്റിനാണ്. കൊല്ലം ആര്യങ്കാവിലെ ഭരണി ലക്കി ഏജൻസിയാണ് ഈ നമ്പറിലുള്ള ടിക്കറ്റ് വിറ്റത് എന്നാൽ ഇതുവരെ ആ ഭാഗ്യവാൻ കണ്ടെത്താനായിട്ടില്ല. ശബരിമല തീർത്ഥാടകരും ആര്യങ്കാവ് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ എത്തിയവരും അടക്കമുള്ളവർ ഇവിടെ നിന്നും ടിക്കറ്റ് എടുത്തിരുന്നുവെന്ന് ഉടമ സാക്ഷ്യപ്പെടുത്തുന്നു. ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് നെ പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടു ആരുംതന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് ആണ് ഏജൻസിയിൽ നിന്നും അറിയാൻ കഴിയുന്നത്. 2010ലെ സമ്മർ ബംബർ രണ്ടു കോടി അടിച്ചതും ഇതേ ഏജൻസി വിറ്റ ടിക്കറ്റിന് തന്നെയാണ്. ഇത്തവണ ക്രിസ്മസ് പുതുവത്സര ബംബർ ആയി ആകെ 33 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്ത് അച്ചടിച്ചത്. ഇതിൽ 32,99,982 ടിക്കറ്റുകൾ വിറ്റഴിച്ചു. ലോട്ടറി വിൽപനയിലൂടെ…
Read More » -
Lead News
നരേന്ദ്രമോദിക്ക് G7 ഉച്ചകോടിലേക്ക് ക്ഷണം
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് G7 ഉച്ചകോടി യിലേക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഔദ്യോഗിക ക്ഷണം. ജൂൺ 11 മുതൽ 13 വരെ യുകെയിൽ നടക്കുന്ന G7 ഉച്ചകോടി യിലേക്കാണ് നരേന്ദ്രമോദിയെ ക്ഷണിച്ചിരിക്കുന്നത്. g7 രാജ്യങ്ങള്‍ക്ക് പുറമേ ഉച്ചകോടിയിൽ പ്രത്യേകം പങ്കെടുക്കാൻ ക്ഷണമുള്ളത് ഇന്ത്യ , ദക്ഷിണ കൊറിയ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾക്ക് മാത്രമാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ g7 ഉച്ചകോടി യിലേക്ക് നേരത്തെ ക്ഷണിച്ചിരുന്നെങ്കിലും ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. g7 ഉച്ചകോടിക്കു മുൻപായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിക്കും. ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ബോറിസ് ജോൺസൺ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ ഔദ്യോഗിക സന്ദർശനം മാറ്റിവയ്ക്കുകയായിരുന്നു.
Read More » -
LIFE
”ഇന്‍ട്രു നേട്രു നാളൈ” ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു
വിഷയം കൊണ്ടും കഥ പറയുന്ന രീതി കൊണ്ടും തമിഴ് സിനിമ ലോക സിനിമയെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ തമിഴ് സിനിമയിൽ പരീക്ഷിക്കാത്ത യാതൊരുവിധ ജോണര്‍ സിനിമയും ഇല്ലെന്നതാണ് സത്യം. എല്ലാത്തരം സിനിമകളെയും സ്വീകരിക്കാനുള്ള മനസ് തമിഴ് സിനിമ ആസ്വാദകരുടെ നിലവാരത്തിൽ വന്ന വർധനയുമായി ചൂണ്ടിക്കാട്ടാം. താരപരിവേഷമുള്ള നടന്മാരുടെ മാസ്സ് ആക്ഷൻ സിനിമകളെ അവർ സ്വീകരിക്കുമ്പോഴും മറുവശത്ത് ചെറിയ ബഡ്ജറ്റിൽ അണിയിച്ചൊരുക്കുന്ന പരീക്ഷണ ചിത്രങ്ങളെയും തീയറ്ററിൽ പോയി കണ്ട വിജയിപ്പിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. പിസ, സൂതു കൗ, ജിഗര്‍തണ്ട, മായവന്‍, കുരങ്ങ് ബൊമ്മൈ മുതലായ ചിത്രങ്ങള്‍ ചെറിയ ബഡ്ജറ്റിൽ നിർമ്മിച്ച വലിയ വാണിജ്യ വിജയം നേടിയ ചിത്രങ്ങളാണ്. വിഷ്ണു വിശാൽ നായകനായി ആർ രവികുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇന്‍ട്രു നേട്രു നാളൈ തമിഴ് സിനിമയിലെ ലക്ഷണമൊത്ത ഒരു ടൈം ട്രാവൽ മൂവി ആയി പരിഗണിക്കാം. വലിയ വിജയം നേടിയ ചിത്രത്തിൻറെ രണ്ടാം ഭാഗം അണിയറപ്രവർത്തകർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്.…
Read More » -
Lead News
നിയമസഭ സമ്മേളനം:നാല് എംഎൽഎമാർക്ക് കൊവിഡ്
നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത നാല് എംഎൽഎമാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ, കൊയിലാണ്ടി എം എൽ എ കെ ദാസൻ, കൊല്ലം എം എൽ എ മുകേഷ്, പീരുമേട് എം എൽ എ ബിജിമോൾ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കെ ദാസൻ എംഎൽഎയും ആൻസലൻ എംഎൽഎയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുകേഷ് വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുന്നു.
Read More »