NEWS

നരേന്ദ്രമോദിക്ക് G7 ഉച്ചകോടിലേക്ക് ക്ഷണം

ന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് G7 ഉച്ചകോടി യിലേക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഔദ്യോഗിക ക്ഷണം. ജൂൺ 11 മുതൽ 13 വരെ യുകെയിൽ നടക്കുന്ന G7 ഉച്ചകോടി യിലേക്കാണ് നരേന്ദ്രമോദിയെ ക്ഷണിച്ചിരിക്കുന്നത്. g7 രാജ്യങ്ങള്‍ക്ക് പുറമേ ഉച്ചകോടിയിൽ പ്രത്യേകം പങ്കെടുക്കാൻ ക്ഷണമുള്ളത് ഇന്ത്യ , ദക്ഷിണ കൊറിയ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾക്ക് മാത്രമാണ്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ g7 ഉച്ചകോടി യിലേക്ക് നേരത്തെ ക്ഷണിച്ചിരുന്നെങ്കിലും ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. g7 ഉച്ചകോടിക്കു മുൻപായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിക്കും. ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ബോറിസ് ജോൺസൺ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ ഔദ്യോഗിക സന്ദർശനം മാറ്റിവയ്ക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button