സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് പുതുവത്സര ബംബർ സമ്മാനമായ 12 കോടി നേടിയ വിജയിയെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രനാണ് വിജയിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. ഒന്നാം സമ്മാനമായ 12 കോടി രൂപ നേടിയത് XG358753 എന്ന ടിക്കറ്റിനാണ്. കൊല്ലം ആര്യങ്കാവിലെ ഭരണി ലക്കി ഏജൻസിയാണ് ഈ നമ്പറിലുള്ള ടിക്കറ്റ് വിറ്റത് എന്നാൽ ഇതുവരെ ആ ഭാഗ്യവാൻ കണ്ടെത്താനായിട്ടില്ല.
ശബരിമല തീർത്ഥാടകരും ആര്യങ്കാവ് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ എത്തിയവരും അടക്കമുള്ളവർ ഇവിടെ നിന്നും ടിക്കറ്റ് എടുത്തിരുന്നുവെന്ന് ഉടമ സാക്ഷ്യപ്പെടുത്തുന്നു. ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് നെ പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടു ആരുംതന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് ആണ് ഏജൻസിയിൽ നിന്നും അറിയാൻ കഴിയുന്നത്. 2010ലെ സമ്മർ ബംബർ രണ്ടു കോടി അടിച്ചതും ഇതേ ഏജൻസി വിറ്റ ടിക്കറ്റിന് തന്നെയാണ്.
ഇത്തവണ ക്രിസ്മസ് പുതുവത്സര ബംബർ ആയി ആകെ 33 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്ത് അച്ചടിച്ചത്. ഇതിൽ 32,99,982 ടിക്കറ്റുകൾ വിറ്റഴിച്ചു. ലോട്ടറി വിൽപനയിലൂടെ 77.35 കോടി രൂപയും ജിഎസ്ടി ഇനത്തില്‍ 28% തുകയും സര്‍ക്കാരിന് കിട്ടുംഏജൻറ് കമ്മീഷനും നികുതിയും കുറച്ച ശേഷം ഒന്നാം സമ്മാനം ലഭിച്ച ആൾക്ക് 7.56 കോടി രൂപ ലഭിക്കും