Month: January 2021

  • Lead News

    പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകും:പൊതുമരാമത്ത് കിട്ടുമോയെന്നറിയില്ല-ജി സുധാകരൻ

    നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ വീണ്ടും മത്സരിക്കുമെന്ന് മന്ത്രി ജി സുധാകരൻ. അമ്പലപ്പുഴയിൽ തന്നെയാണെങ്കിൽ താൻ മത്സരിക്കുമെന്നും കായംകുളത്തേക്ക് ആണെങ്കിൽ മത്സര രംഗത്ത് നിന്ന് വിട്ടു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിലേക്ക് പുതിയ മുഖങ്ങൾ വരുന്നത് അഭിനന്ദനാർഹമാണെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഇലക്ഷനിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വൻ വിജയം നേടി പിണറായി വിജയൻ വീണ്ടും കേരളത്തിൻറെ മുഖ്യമന്ത്രി ആകും. ആ മന്ത്രിസഭയില്‍ താൻ പൊതുമരാമത്തു മന്ത്രി ആകുമോ എന്ന് ഇപ്പോൾ പറയാനാകില്ല. ഇത്തവണ മറ്റെവിടെ മത്സരിച്ചാലും കായംകുളത്ത് മത്സരിക്കാൻ ജി സുധാകരന് താല്പര്യമില്ല. തല്ലിക്കൊന്നാലും കായംകുളത്തേക്ക് ഇല്ല എന്ന് ഉറപ്പിച്ചു പറയുകയാണ് അദ്ദേഹം. 2001 ൽ കായംകുളത്ത് മത്സരിച്ചപ്പോൾ തോല്‍പ്പിച്ചത് കൂടെയുള്ള ചില കാരുവാലികൾ ആണെന്നും അവര്‍ ഇപ്പോഴും കായംകുളത്ത് തന്നെ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണക്കം.

    Read More »
  • NEWS

    ജനപ്രതിനിധികള്‍ക്ക് സർട്ടിഫിക്കറ്റ് കോഴ്സ്:പുത്തന്‍ ആശയവുമായി ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല

    സംസ്ഥാധത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് പുതിയ സർട്ടിഫിക്കറ്റ് കോഴ്സുമായി ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല. വികേന്ദ്രീകരണവും തദ്ദേശസ്വയംഭരണവും എന്ന വിഷയത്തിൽ ആറുമാസത്തെ ഹ്രസ്വകാല കോഴ്സ് ആണ് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ആരംഭിക്കുന്നത്. ജനപ്രതിനിധികള്‍ക്കായുള്ള കോഴ്സ് മാർച്ചിൽ ആരംഭിക്കും. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ പി എം മുബാറക് പാഷ, കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസ് ആൻഡ് ടെക്നോളജി വൈസ് ചാൻസിലർ ഡോക്ടർ സജി ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് പുതിയ കോഴ്സിനെ പറ്റിയുള്ള തീരുമാനമെടുത്തത്. കേരള. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷൻ, കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസ് ആൻഡ് ടെക്നോളജി എന്നിവയുമായി സഹകരിച്ചാണ് ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയിൽ പുതിയ കോഴ്സ് നടത്തുന്നത്.

    Read More »
  • Lead News

    അസത്യത്തെ ഭയക്കുന്നില്ല: സ്പീക്കർ ശ്രീരാമകൃഷ്ണൻ

    ഒരു രൂപയുടെ പോലും സാമ്പത്തിക തട്ടിപ്പിൽ താൻ ഭാഗം ആയിട്ടില്ലെന്നും അഴിമതി കാട്ടി എന്ന് ആരെങ്കിലും ബോധ്യപ്പെടുത്തിയാൽ ശിരസ്സു കുനിച്ച് ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവിഹിതമായി ഞാൻ ഇതുവരെ ഒന്നും സമ്പാദിച്ചിട്ടില്ലെന്നും, പെട്ടെന്ന് ഒരാൾ കള്ളനാണെന്ന് പുറംലോകം പറയുമ്പോൾ അതിന് കുട പിടിക്കുകയല്ല മാധ്യമങ്ങൾ ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോപണങ്ങൾ തന്നെ വ്യക്തിപരമായി വേദനിപ്പിക്കാൻ ഉണ്ടെന്നും ഇപ്പോൾ തനിക്കു ചുറ്റും നടക്കുന്നത് വ്യക്തിപരം അല്ലാത്ത പ്രശ്നങ്ങൾ ആയതിനാൽ കുഴപ്പമില്ല എന്നും അദ്ദേഹം പറഞ്ഞു. തൻറെ പേരിനൊപ്പം ചേർത്തു വായിക്കപ്പെടുന്നത് എല്ലാം നുണപ്രചരണങ്ങൾ ആണെന്നും ഇതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തെ ഒരു വിഭാഗം അപക്വമായി പെരുമാറുന്നത് വേദനയുണ്ടാക്കുന്നു എന്നും അവരെ അത് പറഞ്ഞു പഠിപ്പിക്കേണ്ട പാർട്ടിയുടെ നേതാക്കൾ മൗനം പാലിക്കുന്നുവെന്നും സ്പീക്കർ പറഞ്ഞു.

    Read More »
  • LIFE

    നടന്‍ ബാലയ്ക്ക് ഡോക്ടറേറ്റ്‌

    തമിഴിലും മലയാളത്തിലും നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് നടന്‍ ബാല. ചെന്നൈയില്‍ ജനിച്ച അദ്ദേഹം കളഭം എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. തമിഴ് കലര്‍ന്ന മലയാളത്തിലുള്ള അദ്ദേഹത്തിന്റെ സംസാരം തന്നെയാണ് സിനിമാ പ്രേക്ഷകര്‍ക്ക് താരത്തെ ഇഷ്ടമാവാന്‍ കുടൂതല്‍ കാരണവും. സിനിമയ്ക്ക് പുറമെ മിനി സ്‌ക്രീനിലും സജീവമായിട്ടുള്ളയാളാണ് ബാല. ഇപ്പോഴിതാ താരത്തിന് ഡോക്ടറേറ്റ് കിട്ടിയെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. താരം ചെയ്തുവരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി അമേരിക്കയിലെ ഡെലവെയര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയാണ് ബാലയെ ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നത്. പത്തൊമ്പതാം തീയതി കോട്ടയത്ത് വച്ചാണ് ബിരുദദാനച്ചടങ്ങ്. കഴിഞ്ഞ ഡിസംബര്‍ 28 നാണ് ഔദ്യോഗിക അറിയിപ്പ് വന്നത്. അമേരിക്കയില്‍വച്ചായിരുന്നു ബിരുദദാനച്ചടങ്ങ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഔദ്യോഗിക രേഖകളടക്കം ബാലയ്ക്ക് നേരിട്ട് എത്തിച്ച് നല്‍കുകയായിരുന്നുവെന്നാണ് വിവരം. സൗത്ത് ഇന്ത്യയില്‍നിന്ന് ഈ അംഗീകാരം നേടുന്ന ആദ്യ സിനിമാതാരമാണ് ബാല. ആക്ടര്‍ ബാല ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍…

    Read More »
  • Lead News

    തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം; സൈനികന്‍ അറസ്റ്റില്‍

    തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം. വാഹനപരിശോധനക്കിടെ സൈനികനാണ് പൊലീസിനെ ആക്രമിച്ചത്. പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ് ഐ മാർക്ക് പരിക്കേറ്റു. ഒരു എസ്ഐയുടെ കൈയൊടിഞ്ഞു. സംഭവത്തില്‍ കെൽവിൻ വിൽസ് എന്ന സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെ വനിതാ പൊലീസുദ്യോഗസ്ഥയോട് ഇയാള്‍ മോശമായി പെരുമാറിയെന്ന് പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് സൈനികന്‍ പൊലീസിനെ ആക്രമിച്ചത്. കഴിഞ്ഞ ദിവസവും തലസ്ഥാനത്ത് പൊലീസിന് നേരെ ഗുണ്ടാസംഘങ്ങളുടെ ആക്രമണം നടന്നിരുന്നു. വീടാക്രമിച്ച കേസിലെ പ്രതികളെ പിടികൂടുന്നതിനിടെയായിരുന്നു ആക്രമണം. പൊലീസ് വാഹനം ഇടിച്ച് തെറിപ്പിക്കാൻ ശ്രമിച്ചു. മൂന്ന് പേരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കമലേശ്വരത്ത് വീടാക്രമിച്ച് മോഷണം നടത്തിയ പ്രതികളെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വിഷ്ണു, ദീപക് എന്ന ഫിറോസ് , ചന്ദ്രബോസ് എന്നീ പ്രതികൾ എസ് എസ് കോവിൽ റോഡിലെ ബാറിൽ ഉണ്ടെന്നറിഞ്ഞ് മഫ്ത്തിയിൽ പൊലീസ് എത്തിയപ്പോൾ ഇവർ പുറത്തിറങ്ങി കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ പൊലീസ്…

    Read More »
  • Lead News

    രാമക്ഷേത്ര നിർമ്മാണത്തിനായി 3 ദിവസംകൊണ്ട് 100 കോടി സമാഹരിച്ചു

    അയോധ്യയിലെ രാമക്ഷേത്രം നിർമ്മാണത്തിനായി ജനുവരി പതിനഞ്ചാം തീയതി ആരംഭിച്ച ധനസമാഹരണം മൂന്ന് ദിവസം പിന്നിടുമ്പോൾ നൂറുകോടി എന്ന സംഖ്യ എത്തി നിൽക്കുന്നുവെന്ന് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചംപട് റായി വെളിപ്പെടുത്തി. രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് ധനസമാഹരണം ഉദ്ഘാടനം ചെയ്തത്. 5,00,100 രൂപ രാംനാഥ് ഗോവിന്ദ് സംഭാവനയായി നൽകി. ഫെബ്രുവരി 27 വരെ ധനസമാഹരണ പരിപാടികൾ തുടരും. രാമക്ഷേത്ര നിര്‍മ്മാണ ധനസമാഹരണ പദ്ധതിയോട് ജനങ്ങൾ ആത്മാർത്ഥമായി സഹകരിക്കുന്നുണ്ട് എന്ന് അധികൃതർ വ്യക്തമാക്കി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കുടുംബം 5 ലക്ഷം രൂപയാണ് സംഭാവനയായി നൽകിയത്. നിരവധി രാഷ്ട്രീയ പ്രവർത്തകരും വ്യവസായികളും വൃദ്ധജനങ്ങളും ധനസമാഹരണത്തോട് സഹകരിക്കുന്നുണ്ട്. റായ് ബറേലിയ തേജ്ഗാവ് മണ്ഡലത്തിലെ മുൻ എംഎൽഎ സുരേന്ദ്ര ബഹാദൂർ സിങ് ആണ് ഏറ്റവും വലിയ തുക സംഭാവനയായി നൽകിയത്. 1,11,11,111 രുപയാണ് സുരേന്ദ്രറിന്റെ സംഭാവന.യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്, ഗവർണർ ബേബി റാണി മൗര്യ,…

    Read More »
  • Lead News

    സ്റ്റൈല്‍ മന്നന്റെ തട്ടകത്തിൽ നിന്നും ഡിഎംകെ യിലേക്ക് ചേക്കേറിയത് 3 പേര്‍

    സൂപ്പർസ്റ്റാർ രജനീകാന്തിനെ രാഷ്ട്രീയ പ്രഖ്യാപനം വളരെ വലിയ പ്രാധാന്യത്തോടെയാണ് വാർത്തകളിൽ ഇടം പിടിച്ചത് താരത്തിൻറെ രാഷ്ട്രീയ പ്രഖ്യാപനം ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. രജനി മക്കള്‍ മന്‍ട്രം എന്ന പേരിൽ പാർട്ടി സ്ഥാപിക്കുകയും പാർട്ടി ചിഹ്നമായി ഓട്ടോറിക്ഷ തിരഞ്ഞെടുക്കുകയും ചെയ്തതിനു പിന്നാലെയാണ് സൂപ്പർ സ്റ്റാർ രാഷ്ട്രീയ പ്രവേശനത്തിൽ നിന്നും പിന്മാറിയത്. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് താരം രാഷ്ട്രീയത്തിൽ പ്രവേശിക്കാതെ പിന്മാറിയതെന്ന് അടുത്ത വൃത്തങ്ങളിൽ നിന്നും വാർത്തയുണ്ടായിരുന്നു. താരത്ത തങ്ങളുടെ കൂടെ നിർത്തി തമിഴ്നാട്ടിൽ ശ്രദ്ധേയമായ സാന്നിധ്യം നേടിയെടുക്കാൻ പല പ്രമുഖ രാഷ്ട്രീയ പാർട്ടികളും ശ്രമിച്ചിരുന്നുവെങ്കിലും താരത്തിന്റെ പെട്ടെന്നുള്ള പിൻവാങ്ങൽ അവരെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്. താരത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം പിൻവലിച്ചതോടെ രജനി മക്കൾ മണ്‍ട്രത്തിലെ ഭാരവാഹികളിൽ ചിലർ മറ്റു പാർട്ടികളിലേക്ക് ചേക്കേറിയത് ആയാണ് പുറത്തുവരുന്ന വിവരം. രജനികാന്തിനൊപ്പം പ്രവർത്തിച്ചിരുന്ന 3 ജില്ലാ നേതാക്കൾ ഡിഎംകെ യിലേക്ക് പോയതായി വാർത്തകളുണ്ട്. താരം രാഷ്ട്രീയ പ്രഖ്യാപനം ഔദ്യോഗികമായി പിൻവലിച്ചതോടെ മന്‍ട്രം ഭാരവാഹികളെയും പ്രവർത്തകരെയും തങ്ങൾക്കൊപ്പം എത്തിക്കാനുള്ള കരുനീക്കം…

    Read More »
  • Lead News

    പ്രവര്‍ത്തകര്‍ക്ക്​ രാജിവെച്ച്‌​ മറ്റു പാര്‍ട്ടികളില്‍ ചേരാം:​ രജനി മക്കള്‍ മണ്‍ട്രം

    രാഷ്​ട്രീയത്തിലേക്കില്ലെന്ന് ​ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പ്രഖ്യാപനത്തിന്​ പിന്നാലെ, പ്രവര്‍ത്തകര്‍ക്ക്​ രാജിവെച്ച്‌​ മറ്റു പാര്‍ട്ടികളില്‍ ചേരാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് പ്രഖ്യാപിച്ച്‌ ​ രജിനി മക്കള്‍ മണ്‍ട്രം. കുറച്ച്‌ പേര്‍ രാജിവെച്ച്‌​ ഡി.എം.കെയില്‍ ചേര്‍ന്നതിന്​ പിന്നാലെയാണ്​ ​സംഘടനയുടെ പ്രതികരണം.മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്നാലും തങ്ങള്‍ രജനീ ആരാധകരാണെന്ന കാര്യം മറക്കരുതെന്ന്​ സംഘടന പ്രവര്‍ത്തകരെ അറിയിച്ചു. ഈ സാഹചര്യത്തില്‍ രജനീകാന്ത്​ പ്രത്യക്ഷമായോ പരോക്ഷമായോ ബി.ജെ.പി​യെ പിന്തുണച്ചേക്കാമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നാണ് വിലയിരുത്തല്‍. സ്വന്തം പാര്‍ട്ടി പ്രഖ്യാപനം വേണ്ടെന്നുവെച്ചതോടെ രജനീ പാര്‍ട്ടിയെ പിന്തുണക്കുമെന്നായിരുന്നു ബി.ജെ.പിയുടെ കണക്ക് കൂട്ടല്‍ . അതെ സമയം,കടുത്ത നിരാശയോടെയാണ് പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറുന്നതെന്ന് രജനീകാന്ത്‌ അറിയിച്ചത്. ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുന്നതെന്നാണ് താരത്തിന്റെ വിശദീകരണം. അടുത്തിടെ രക്തസമ്മര്‍ദ്ദത്തിലെ കാര്യമായ വ്യതിയാനത്തെ തുടര്‍ന്ന് ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ രജനീകാന്ത് കഴിഞ്ഞ ദിവസമാണ് ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തിയത്. ചികിത്സ തുടരണമെന്നും വിശ്രമം വേണമെന്ന് ഡോക്റ്റര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഈ പുതിയ തീരുമാനം. സൂപ്പര്‍സ്റ്റാര്‍…

    Read More »
  • Lead News

    ചട്ടുകവും തേപ്പ്‌പെട്ടിയുമുപയോഗിച്ച് കാലിനടിയില്‍ പൊളളിച്ചു; എട്ട് വയസുകാരന് സഹോദരീ ഭര്‍ത്താവിന്റെ ക്രൂരപീഡനം

    എട്ട് വയസുകാരന് സഹോദരീ ഭര്‍ത്താവിന്റെ ക്രൂരപീഡനം. കടയില്‍ പോയി വരാന്‍ വൈകിയെന്ന് ആരോപിച്ച് ചട്ടുകവും തേപ്പ്‌പെട്ടിയുമുപയോഗിച്ച് കുട്ടിയുടെ കാലിനടിയില്‍ പൊളളിച്ചു. സംഭവത്തില്‍ സഹോദരീ ഭര്‍ത്താവ് പ്രിന്‍സിനെ(21)അറസ്റ്റ് ചെയ്തു. കൊച്ചി തൈക്കുടത്താണ് സംഭവം. കുട്ടിയുടെ കാലിനടിയില്‍ തൊലി അടര്‍ന്ന് ഇളകിയതായി കണ്ടെത്തി. ഒരു വര്‍ഷമായി ഇത്തരത്തില്‍ പീഡനം തുടരുകയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രിന്‍സ് സഹോദരിയെ വിവാഹം കഴിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ഒരുവര്‍ഷമായി വീട്ടില്‍ എല്ലാ അധികാരവും ഇയാള്‍ക്കുണ്ട്. കുട്ടിയുടെ അച്ഛന്‍ തളര്‍വാതം ബാധിച്ച് കിടപ്പിലായതിനാലും അമ്മയ്ക്ക് പ്രിന്‍സിനെ ഭയമായതിനാലും ഉപദ്രവം എതിര്‍ക്കാനായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. ഇതിനിടെ കുട്ടിയുടെ സഹോദരിക്ക് പ്രായപൂര്‍ത്തിയായോ എന്ന കാര്യത്തിലും മരട് പൊലീസ് സംശയം പ്രകടിപ്പിച്ചു. ഇക്കാര്യവും അന്വേഷിക്കും.ഇവരുടെ മറ്റ് ബന്ധുക്കള്‍ പ്രിന്‍സിന്റെ ക്രൂരതയെ കുറിച്ച് അറിഞ്ഞിരുന്നില്ല. തന്നെ പ്രിന്‍സ് പതിവായി ഉപദ്രവിക്കാറുണ്ടെന്നാണ് എട്ടുവയസ്സുകാരന്റെ മൊഴി.

    Read More »
  • Lead News

    കിഫ്ബി കടമെടുപ്പ് ഭരണഘടനാ വിരുദ്ധമെന്ന് സിഎജി റിപ്പോര്‍ട്ട്

    കിഫ്ബിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ സിഎജി റിപ്പോര്‍ട്ട്. കിഫ്ബി കടമെടുപ്പുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളെയെല്ലാം തള്ളുന്ന റിപ്പോര്‍ട്ടാണ് സിഎജി സമര്‍പ്പിച്ചിരിക്കുന്നത്. കിഫ്ബിയുടെ മസാലബോണ്ടും കടമെടുപ്പും ഭരണഘടനാ വിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ധനമന്ത്രിയുടെ വിശദീകരണ കുറിപ്പോടെയാണ് സിഎജി റിപ്പോര്‍ട്ട് സഭയില്‍ വച്ചത്. ഇതില്‍ പ്രതിപക്ഷം ക്രമപ്രശ്‌നം ഉന്നയിച്ചു. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന സിഎജിയുടെ റിപ്പോര്‍ട്ടാണ് സഭയുടെ മേശപ്പുറത്ത് വച്ചത്. മസാലബോണ്ട് വഴി വിദേശത്ത് നിന്ന് വായ്പ എടുത്തത് ഭരണഘടനാച്ചട്ടങ്ങളുടെ ലംഘനമാണ്. മസാലബോണ്ട് വഴി വിദേശത്ത് നിന്ന് കടമെടുക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത് വരെ ചോദ്യം ചെയ്യപ്പെടാവുന്നതാണ്. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സാമ്പത്തിക സ്ഥിതിക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാവുന്നതാണ് ഇത്തരത്തിലുള്ള കടമെടുപ്പ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ അട്ടിമറിക്കുന്നതാണ് ഇത്തരം നടപടികളെന്നും സിഎജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ബജറ്റിന് പുറത്ത് ഒരു സ്ഥാപനം സൃഷ്ടിച്ച്‌ വായ്പ എടുക്കുന്നത് രാജ്യത്തിന്റെ സമ്പദ്ഘടനയെ തന്നെ തകിടം മറിക്കുന്ന രീതിയാണ്. ഒരു സംസ്ഥാനം ഇങ്ങനെ നടപടി സ്വീകരിക്കുന്നു. ഈ രീതി…

    Read More »
Back to top button
error: