Month: January 2021

  • Lead News

    കളം പിടിക്കാൻ സിപിഐഎം, നിയമസഭാ തിരഞ്ഞെടുപ്പിൽ കോടിയേരിയും, എം എ ബേബിയും അങ്കത്തിന് ഇറങ്ങുമോ?

    നിയമസഭ തെരഞ്ഞെടുപ്പിൽ കളം പിടിക്കുക എന്ന ലക്ഷ്യത്തോടെ സിപിഎം മുതിർന്ന നേതാക്കളെ ഉൾപ്പെടെ രംഗത്തിറക്കും എന്ന് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പത്ത് മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരെ രംഗത്തിറക്കാനാണ് സിപിഎം ആലോചിക്കുന്നത്. കോടിയേരി ബാലകൃഷ്ണനും എം എ ബേബിയും ഉൾപ്പെടെ മത്സരിക്കുന്നതും സജീവ ചർച്ചാവിഷയമാണ്. മുഖ്യമന്ത്രി പിണറായി വിജയന് പുറമേ ഈ രണ്ട് പൊളിറ്റ്ബ്യൂറോ അംഗങ്ങളെയും പാർട്ടി പരിഗണിക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ. കൊല്ലം സീറ്റിൽ ആയിരിക്കും എം എ ബേബിയെ പരിഗണിക്കുക. കണ്ണൂർ ജില്ലയിൽ ആവേശമാകാൻ പി ജയരാജനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കും. പാർട്ടി ജില്ലാ സെക്രട്ടറി എം വി ജയരാജൻ മത്സരരംഗത്ത് ഉണ്ടാവില്ല. 2 വട്ടം പൂർത്തിയാക്കിയവരെ ഒഴിവാക്കിയാൽ കണ്ണൂരിൽ പി ജയരാജന് നറുക്കു വീഴും. ഇത് ജില്ലയിൽ പാർട്ടി അണികളെ സജീവമാക്കാൻ സഹായിക്കുമെന്നാണ് സിപിഐഎം വിലയിരുത്തുന്നത്. കണ്ണൂരിൽ കോൺഗ്രസിനെ നേരിടാൻ പി ജയരാജന്റെ സാന്നിധ്യം അനിവാര്യമാണെന്നും പാർട്ടി വിലയിരുത്തുന്നു. പി കെ ശ്രീമതി,എം വി രാജേഷ്,പി കെ…

    Read More »
  • Lead News

    വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തി മകളെ കൊന്നു; അമ്മ അറസ്റ്റില്‍

    മകളെ കൊന്ന കേസില്‍ അമ്മയും വാടക കൊലയാളിയും അറസ്റ്റില്‍. 58കാരിയായ സുകുരി ഗിരി, പ്രമോദ് ജന എന്ന കൊലയാളി എന്നിവരാണ് അറസ്റ്റിലായത്. ഒഡീഷയിലെ ബാലസോറിലാണ് നാടിനെ നടുക്കിയ സംഭവം. മുപ്പത്താറുകാരിയായ ശിബാനി നായിക്കാണ് കൊല്ലപ്പെട്ടത്. 50,000 രൂപയ്ക്ക് വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തിയാണ് മകളെ അമ്മ കൊന്നത്. മകള്‍ ശിബാനി നായിക്ക് അനധികൃത മദ്യ വ്യാപാരം നടത്തിയതിനെ തുടര്‍ന്നാണ് അമ്മയും മകളും തമ്മിലുള്ള ബന്ധം തകര്‍ന്നത്. മകളെ മദ്യക്കച്ചവടത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ സുകുരി പല തവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ മകളെ കൊല്ലാന്‍ അമ്മ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് പ്രമേദ് ജന എന്ന വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തി. 50,000 രൂപയ്ക്കാണ് മകളെ കൊല്ലാന്‍ കരാര്‍ ഉറപ്പിച്ചത്. തുടര്‍ന്ന് 8,000 രൂപ അഡ്വാന്‍സ് നല്‍കുകയും ചെയ്തു. ജനുവരി 12ന് നഗ്രാം ജില്ലയിലെ ഒരു പാലത്തിനടിയില്‍നിന്നാണ് ശിബാനിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലുകളും മൂര്‍ച്ഛയുള്ള വസ്തുക്കളും ഉപയോഗിച്ചാണ് ശിബാനിയെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.

    Read More »
  • Lead News

    ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ 25 കോടി രൂപയുടെ പദ്ധതി

    ചങ്ങനാശ്ശേരി താലൂക്കിലെ യും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ ആശ്രയ കേന്ദ്രമായ സർക്കാർ ജനറലാശുപത്രിയിൽ 25 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ പദ്ധതിയുമായി കിഫ്ബി. അത്യാധുനിക സംവിധാനങ്ങളോട് കൂടിയ കെട്ടിടമാണ് ജനറലാശുപത്രിയിൽ പുതുതായി നിർമ്മിക്കാൻ പോകുന്നത്. 25 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് പ്രാഥമിക അവലോകനയോഗം കഴിഞ്ഞദിവസം ജനറലാശുപത്രിയിൽ നടന്നു. പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക രൂപരേഖ തയ്യാറാക്കുന്നത് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈറ്റ്സ് എന്ന സ്ഥാപനമാണ്. പ്രാഥമിക രൂപരേഖ തയ്യാറാക്കി അതിനുശേഷം ഇതിന്മേൽ കൂടുതൽ ചർച്ച നടത്തി ഉടൻതന്നെ അന്തിമ രൂപരേഖ തയ്യാറാക്കി പദ്ധതി സമർപ്പിക്കാൻ ആകുമെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. പുതിയ കെട്ടിടം ഉയരുന്നതോടെ നിലവിലുള്ള അത്യാഹിതവിഭാഗം 10 കിടക്കകളുള്ള ഡി അഡിക്ഷൻ സെൻറർ ആക്കി മാറ്റാം എന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ഓപ്പറേഷൻ തീയറ്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ സ്ഥാനത്താണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അഞ്ചുനില കെട്ടിടം പണിയാൻ ആലോചിച്ചിരുന്നത്. 969 നിർമ്മിച്ച കെട്ടിടമാണ് ഇപ്പോൾ പൊളിച്ചുമാറ്റി പുതിയ കെട്ടിടമായി പണിതുയർത്താൻ തീരുമാനിച്ചിരിക്കുന്നത്.…

    Read More »
  • Lead News

    സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവന്റെ പത്നി അന്തരിച്ചു

    സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്റെ പത്‌നി എം പി സുനീതി അമ്മ അന്തരിച്ചു. 89 വയസ്സായിരുന്നു. റിട്ട. ഹെഡ്മിസ്‌ട്രെസ് ആയിരുന്നു. മകൾ: KSEB റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ മഞ്ജു. ബി, മരുമകൻ: Rtd. Chief Scientist, CSIR- NIIST ഡോ അജിത് ഹരിദാസ്. പട്ടത്തെ വസതിയിലുളള ഭൗതികശരീരം വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കരിക്കും.

    Read More »
  • Lead News

    വൈറ്റ് ഹൗസിലെ ഇന്ത്യൻ സാന്നിധ്യം

    ഏറെ വിവാദമായ അക്രമങ്ങൾക്കും കോലാഹലങ്ങൾക്കും ശേഷം വൈറ്റ് ഹൗസിൽ വീണ്ടും സമാധാനം പുലരുന്നു. മുൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ ഇംപീച്ച്മെൻറ് ശേഷം യുഎസിൽ ബുധനാഴ്ച ജോ ബൈഡൻ സർക്കാർ അധികാരമേൽക്കുന്നു. ജോ ബൈഡന്‍ അധികാരമേല്‍ക്കുമ്പോള്‍ സന്തോഷിക്കുന്നവരുടെ കൂട്ടത്തിൽ ഇന്ത്യ എന്ന രാജ്യവും ഉൾപ്പെടുന്നു. ജോ ബൈഡൻ സർക്കാരിൽ സുപ്രധാന സ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടത് 20 ഇന്ത്യൻ വംശജരാണ്. ഇവരില്‍ 17 പേരോളം വൈറ്റ് ഹൗസ് ഭാഗമായി നേരിട്ട് നിയമിതരായ ആവുകയാണ്. അമേരിക്കൻ ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന ഇന്ത്യൻ വംശജർക്ക് ഇത് അഭിമാനിക്കാവുന്ന നേട്ടമാണ്. ജോ ബൈഡന്‍ സര്‍ക്കാരില്‍ ഭാഗമാകുന്ന 20 ഇന്ത്യൻ വംശജരില്‍ 13 പേരും സ്ത്രീകളാണ് എന്ന പ്രത്യേകതയും എടുത്തുപറയേണ്ടതാണ്. മാനേജ്മെൻറ് ആൻഡ് ബഡ്ജറ്റ് വിഭാഗം ഡയറക്ടർ ആയി നിർദ്ദേശിച്ചിട്ടുള്ള നീര ടണ്ഡന്‍, യു.എസ് സർജൻ ജനറൽ സ്ഥാനത്തെത്തുന്ന ഡോക്ടർ വിവേക് മൂര്‍ത്തി, അസോസിയേറ്റ് അറ്റോർണി ജനറൽ ആവുന്ന വനിതാ ഗുപ്ത തുടങ്ങിയവരാണ് ഏറ്റവും ഉയർന്ന പദവികളിൽ…

    Read More »
  • Lead News

    മലപ്പുറത്ത് മൂന്നാമതും പെണ്‍കുട്ടി പീഡനത്തിനിരയായി

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വീണ്ടും പീഡനത്തിന് ഇരയായി. മലപ്പുറം പാണ്ടിക്കാടാണ് സംഭവം. 2016ല്‍ പതിമൂന്നാം വയസ്സിലാണ് പെണ്‍കുട്ടി ആദ്യം പീഡനത്തിനിരയായത്. തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചെങ്കിലും രണ്ടുതവണകൂടി പീഡനത്തിനിരയാവുകയായിരുന്നു. ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് വീട്ടിലേയ്ക്ക് വിട്ടശേഷമായിരുന്നു പീഡനമുണ്ടായത്.

    Read More »
  • കേന്ദ്രസര്‍ക്കാര്‍ തുടരുന്ന സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെ ശക്തമായി ഇടപെടും: മുഖ്യമന്ത്രി

    റെയില്‍വേ, ഊര്‍ജ്ജം, പ്രതിരോധം തുടങ്ങി സുപ്രധാന മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നുവരികയാണ്. തെറ്റായ ഇത്തരം നയങ്ങള്‍ക്കെതിരെ രാജ്യമെമ്പാടും ഉയരുന്ന പ്രതിഷേധം കേന്ദ്രം കണ്ടില്ലെന്ന് നടിക്കുന്നു. സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന നടപടികളിലുള്ള സംസ്ഥാനത്തിന്റെ ഉത്ക്കണ്ഠ പലതവണ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.  കൊച്ചിന്‍ റിഫൈനറി ഉള്‍പ്പെടുന്ന ബി.പി.സി.എല്‍ കമ്പനിയും വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ പെട്രോളിയം കമ്പനിയും മഹാരത്‌ന പദവിയുമുള്ള ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി ലാഭത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ്. കൊച്ചിന്‍ റിഫൈനറി സ്വകാര്യവല്‍ക്കരിക്കപ്പെട്ടാല്‍ സംസ്ഥാനം കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആരംഭിക്കുന്ന പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ ഭാവിയെ ദോഷകരമായി ബാധിക്കും. സ്വകാര്യവല്‍ക്കരണ നീക്കത്തില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് രണ്ടുതവണ ബഹു. പ്രധാനമന്ത്രിക്കും ബഹു. കേന്ദ്ര ധനകാര്യവകുപ്പുമന്ത്രിക്കും കത്തയച്ചിരുന്നു. ദേശീയ താല്‍പ്പര്യവും സംസ്ഥാനത്തിന്റെ പ്രത്യേക താല്‍പ്പര്യവും കണക്കിലെടുത്ത് കമ്പനിയെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്നും ഓഹരി വിറ്റഴിക്കുന്ന നടപടികളില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ട് 2019 നവംബര്‍…

    Read More »
  • Lead News

    കോവിഡ് പ്രതിരോധ കുത്തിവെയ്പ് ആഴ്ചയിൽ നാല് ദിവസം

    കോവിഡ് പ്രതിരോധകുത്തിവെയ്പ് കേരളത്തിൽ ഒരു ആഴ്ചയിൽ നാല് ദിവസം തുടരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ആയിരിക്കും ഗോപി പ്രതിരോധകുത്തിവെപ്പ് നടത്തുക. ഓരോ ദിവസവും 100 പേർക്ക് വീതമായിരിക്കും കുത്തിവെപ്പ് നടത്തുക. എല്ലാ കേന്ദ്രങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് അഞ്ചു മണി വരെയാണ് കോവിഡ് പ്രതിരോധകുത്തിവയ്പ്പ് നടക്കുന്നത്. കോവിഡ് പ്രതിരോധ. കോവിഡ് പ്രതിരോധ കുത്തിവെയ്പിന് രജിസ്റ്റർ ചെയ്തവർ കേന്ദ്രത്തിൽ എപ്പോൾ എത്തണം എന്നുള്ള കാര്യം സന്ദേശമായി തങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കും എന്ന് അറിയിച്ചു. വാക്സിന്‍ സ്വീകരിച്ചവരെ അതാത് കേന്ദ്രങ്ങളിൽ അരമണിക്കൂർ നിരീക്ഷിച്ചതിനുശേഷം മാത്രമേ തിരികെ വിടൂ. എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളിൽ വീതവും മറ്റു ജില്ലകളിൽ ഒമ്പത് കേന്ദ്രങ്ങളിൽ വീതവുമാണ് കുത്തിവെപ്പ് നടക്കുന്നത്. കോവിഡ് പ്രതിരോധ വാക്സിൻ ഒന്നാംഘട്ടമായി ആരോഗ്യപ്രവർത്തകർക്ക് ആണ് കുത്തിവെപ്പ് നൽകുക. ആരോഗ്യ പ്രവർത്തകർക്കുള്ള വാക്സിൻ വിതരണം പൂർത്തിയായാൽ…

    Read More »
  • Lead News

    റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നി അറസ്റ്റില്‍

    റഷ്യന്‍ പ്രതിപക്ഷ നേതാവും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ കടുത്ത ഉപദേശകനുമായ അലക്‌സി നവല്‍നി അറസ്റ്റില്‍. വിഷബാധയേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന നവല്‍നി മോസ്‌കോ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിമാനത്താവളത്തില്‍ കാത്തുനിന്ന ഭാര്യ യുലിയയെ ആലിംഗനം ചെയ്ത് നിമിഷങ്ങള്‍ക്കകം നവല്‍നിയെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുകയായിരുന്നെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. നവല്‍നി നടത്തിയ സര്‍ക്കാര്‍ വിരുദ്ധ ക്യാംപെയ്‌നുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമുള്ള പ്രതികാര നടപടിയായിട്ടാണ് ഈ അറസ്റ്റെന്നാണ് വിമര്‍ശനം. യാതൊരു കാരണവുമില്ലാതെയാണ് നവല്‍നിയെ അറസ്റ്റു ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ ആരോപണം. എന്നാല്‍ 2014 അദ്ദേഹം നടത്തിയ നിയമലംഘനങ്ങളുടെ ഭാഗമായാണ് അറസ്റ്റെന്നും ബാക്കി കോടതി തീരുമാനിക്കുമെന്നുമാണ് അധികൃതരുടെ വാദം. കറുത്ത മുഖംമൂടി ധരിച്ച നാലു പൊലീസ് ഉദ്യോഗസ്ഥരാണ് നവല്‍നിയെ കൊണ്ടുപോയത്. അറസ്റ്റ് ചെയ്യപ്പെടുമെന്ന മുന്നറിയിപ്പ് വകവയ്ക്കാതെയാണ് നവല്‍നി മോസ്‌കോയില്‍ വിമാനം ഇറങ്ങിയത്. അതേസമയം, നവല്‍നിയുടെ അറസ്റ്റ് ഞെട്ടിപ്പിക്കുന്നതാണെന്നും എത്രയും പെട്ടെന്ന് അദ്ദേഹത്തെ മോചിപ്പിക്കാന്‍ റഷ്യയോട് ആവശ്യപ്പെടുമെന്നും യുറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കിള്‍…

    Read More »
  • NEWS

    കർഷക സമരത്തിനെതിരെ അമിത്ഷാ വീണ്ടും, കർണാടകയിൽ പ്രതിഷേധം

    കർഷകനേതാക്കൾക്കും സമരത്തെ സഹായിക്കുന്നവർക്കും എൻഐഎ നോട്ടീസ്‌ അയച്ചതിനു പിന്നാലെ കാർഷികനിയമങ്ങളെ ന്യായീകരിച്ച്‌ ആഭ്യന്തരമന്ത്രി അമിത്‌ഷാ വീണ്ടും രംഗത്ത്‌. നേരത്തെ കൃഷിമന്ത്രിയുമായുള്ള ചർച്ച പാളംതെറ്റിച്ചത്‌ അമിത്‌ഷായുടെ ഇടപെടൽ മൂലമായിരുന്നു . മൂന്ന്‌ കാർഷികനിയമവും കർഷകരുടെ വരുമാനം വർധിപ്പിക്കാൻ സഹായിക്കുമെന്ന്‌ കർണാടകത്തിൽ പൊതുറാലിയിൽ പങ്കെടുത്തു അമിത്‌ഷാ പറഞ്ഞു. കർഷകർക്ക്‌ അവരുടെ ഉൽപ്പന്നങ്ങൾ ലോകമെമ്പാടും വിൽക്കാൻ വഴിയൊരുങ്ങുന്നതാണ് നിയമമെന്നും അദ്ദേഹം പറഞ്ഞു. കർഷകസംഘടനകൾ പലവട്ടം തള്ളിയ സർക്കാരിന്റെ അവകാശവാദമാണ്‌ അമിത്‌ ഷാ വീണ്ടും ആവർത്തിക്കുന്നത്‌. റിപ്പബ്ലിക്‌ ദിനത്തിൽ കർഷകപരേഡ്‌ നടത്താനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന്‌ സമരസമിതി അറിയിച്ചു. പരേഡ് സമാധാനപരമായി ‌ നടത്തും. ഡൽഹി, ഹരിയാന പൊലീസുകൾ ഇതിനോട്‌ സഹകരിക്കുമെന്ന്‌ കരുതുന്നതായും സമരസമിതി നേതാക്കൾ പറഞ്ഞു.

    Read More »
Back to top button
error: