Lead NewsNEWS

പോലീസ് കാന്റീനില്‍ വൻ അഴിമതി

സംസ്ഥാനത്തെ പോലീസ് കാന്റീൻ വൻ അഴിമതി നടക്കുന്നതായി റിപ്പോർട്ട്. അടൂരിലെ കെഎപി 3 കമാന്റ് ജയനാഥ് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിലാണ് അഴിമതിയെക്കുറിച്ച് സൂചിപ്പിക്കുന്നത്. അഴിമതിയെക്കുറിച്ച് പുറത്തുള്ള ഏതെങ്കിലും ഏജൻസികൾ അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നുണ്ട്. പോലീസ് കാൻറീൻ നേരത്തെയും അഴിമതി നടന്നിട്ടുണ്ടെന്നും എന്നാൽ ഇത് അന്വേഷിക്കാൻ വേണ്ട നടപടിക്രമങ്ങൾ സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ അഴിമതിയെ കുറിച്ച് റിപ്പോർട്ട് നൽകിയതിനു പിന്നാലെ ജയനാഥ് നെതിരെ വകുപ്പുതല നടപടിയെടുത്തതായി ആക്ഷേപമുണ്ട്. മുന്‍പ് ഇടുക്കി ജില്ലയിലെ പോലീസ് കാൻറീനിൻറെ നടത്തിപ്പിനെക്കുറിച്ച് സമാനമായ രീതിയിൽ ആരോപണമുയർന്നിരുന്നു. 2018-19 വര്‍ഷത്തില്‍ ചെലവാക്കാൻ സാധ്യത ഇല്ലാതിരുന്ന സാധനങ്ങൾ വാങ്ങി കൂടിയതായും ആരോപിക്കുന്നു.

Signature-ad

ഇത്തരം ക്മക്കേടുകള്‍ക്ക് മേലധികാരികളിൽ നിന്നും വാക്കാലുള്ള നിർദ്ദേശം ലഭിച്ചിരുന്നതായും പറയപ്പെടുന്നു. പോലീസ് കാന്റീനില്‍ ജോലി ചെയ്യുന്നവർക്ക് ആർക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ല എന്നും പറയുന്നു. ഗോഡൗൺ നിർമ്മിക്കുന്നതിലും വലിയതോതിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ട് എന്ന് ആരോപണമുണ്ട്.

Back to top button
error: