Month: January 2021

  • NEWS

    മകളെ ബംഗളൂരുവിൽ കോളേജിൽ ചേർത്തു മടങ്ങിയ പിതാവിന് ട്രെയിനിൽ നിന്ന് വീണ് ദാരുണാന്ത്യം

    മകളെ ബംഗളൂരുവിലെ കോളേജിൽ ചേർത്തശേഷം മടങ്ങിയ പിതാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. തലവടി കുറവൻ പറമ്പിൽ 48 കാരനായ സുരേഷ് ആണ് മരിച്ചത്. ട്രെയിൻ യാത്രക്കിടെ സുരേഷിനെ കാണാതാവുകയായിരുന്നു.തുടർന്ന് ഭാര്യ പരാതി നൽകി. ഇതിനിടെ കർണാടകയിലെ കുപ്പത്തിനും മുളകാർപ്പേട്ടക്കുമിടയിൽ കണ്ടെത്തിയ മൃതദേഹം സുരേഷിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുരേഷും കുടുംബവും സമീപവാസികളായ രണ്ടുപേരും അവരുടെ മക്കളും ചേർന്ന് ബംഗളൂരുവിലെ നേഴ്സിങ് കോളേജിൽ പ്രവേശനത്തിനു പോയത്. ബുധനാഴ്ച കുട്ടികളെ ചേർത്ത ശേഷം തിരികെ നാട്ടിലേക്ക് വരാൻ കെ ആർ പുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറി. എല്ലാവരും ആഹാരം കഴിച്ചതിനുശേഷം ഉറങ്ങി. എന്നാൽ രാത്രി പതിനൊന്നരയോടെ കൂടി ഭാര്യ ആനി ഉണർന്നപ്പോൾ സുരേഷിനെ കാണാനില്ലായിരുന്നു. ടി ടി ആറിനെ വിവരമറിയിക്കാൻ ശ്രമിച്ചെങ്കിലും ഭാഷ പ്രശ്നമായി. തുടർന്ന് നാട്ടിലെത്തി തിരുവല്ലയിലും പിന്നീട് കോട്ടയത്തും റെയിൽവേ പോലീസിൽ പരാതി നൽകുകയായിരുന്നു.

    Read More »
  • Lead News

    സ്ഫോടകവസ്തു കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ചു, കർണാടകയിൽ എട്ടുമരണം

    കർണാടകയിൽ സ്ഫോടകവസ്തു കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ച് 8 മരണം. ശിവമൊഗ്ഗയിലാണ് അപകടം. ഇന്നലെ രാത്രി പത്തരയോടെയാണ് സ്ഫോടനമുണ്ടായത്. റെയിൽവേ ക്രഷർ യൂണിറ്റിലേക്ക് വന്ന ട്രക്ക് അപകടത്തിൽ പെടുകയായിരുന്നു. ബിഹാറിൽ നിന്നുള്ള തൊഴിലാളികൾ ആണ് മരിച്ചത്. വൻ സ്ഫോടനമാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. 15 കിലോമീറ്റർ ചുറ്റളവിൽ വരെ കെട്ടിടങ്ങൾക്ക് നാശനഷ്ടം ഉണ്ടായതായാണ് പറയപ്പെടുന്നത്.

    Read More »
  • Lead News

    കേന്ദ്ര നിർദേശം തള്ളി കർഷകർ, കാർഷിക നിയമങ്ങൾ മരവിപ്പിച്ചാൽ പോരാ പിൻവലിക്കണം

    കാർഷിക നിയമങ്ങൾ ഒന്നര കൊല്ലത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്രസർക്കാർ നിർദേശം കർഷകർ തള്ളി . വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുക തന്നെ വേണം എന്നാണ് കർഷക സംഘടനകളുടെ ആവശ്യം. സംയുക്ത കിസാൻ മോർച്ച ജനറൽബോഡിയുടേത് ആണ് തീരുമാനം. ബുധനാഴ്ച കർഷകരുമായി നടത്തിയ പത്താം വട്ട ചർച്ചയിലാണ് വിവാദ കാർഷിക നിയമങ്ങൾ ഒന്നര കൊല്ലത്തേക്ക് മരവിപ്പിക്കാനുള്ള നിർദേശം കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ചത്. ആലോചിച്ച് പറയാം എന്നായിരുന്നു കർഷക സംഘടനകളുടെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ഇന്ന് യോഗം ചേർന്ന് ഇക്കാര്യം ചർച്ച ചെയ്തു തള്ളിയത്. ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ കർഷകർ ഡൽഹിയിൽ ട്രാക്ടർ റാലി നടത്തും. ഔട്ടർ ഡൽഹിയിലെ റിങ് റോഡിലാണ് ട്രാക്ടർ റാലി.

    Read More »
  • NEWS

    കോൺഗ്രസ്‌ പൊട്ടിപ്പൊളിഞ്ഞ സർക്കസ് കമ്പനിയെന്ന് KPCC കലാസാംസ്കാരിക വിഭാഗം സംസ്കാര സാഹിതി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പ്രവീൺ ഇറവങ്കര

    കോൺഗ്രസ്‌ പൊട്ടിപ്പൊളിഞ്ഞ സർക്കസ് കമ്പനിയെന്ന് KPCC കലാസാംസ്കാരിക വിഭാഗം സംസ്കാര സാഹിതി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പ്രവീൺ ഇറവങ്കര. ഫേസ്ബുക് പോസ്റ്റിലാണ് വിമർശനം. പ്രവീൺ ഇറവങ്കരയുടെ ഫേസ്ബുക് പോസ്റ്റ്‌ – പൊട്ടിപ്പൊളിഞ്ഞ സർക്കസ് കമ്പനികൾക്ക് പെട്ടെന്നൊരു കളികിട്ടിയാൽ കീറിയതെല്ലാം തുന്നിക്കൂട്ടി പഴകിയതെല്ലാം ചായംപൂശി ഒട്ടിയ വയറുളള ഒട്ടകത്തേം പട്ടിയേം എല്ലാം കുളിപ്പിച്ചൊരുക്കി ഒരു ഒരുക്കമുണ്ട്. തെരഞ്ഞെടുപ്പ് അടുത്തു വരുമ്പൊ കോൺഗ്രസ്സിന്റെ ഗതി അതാണ്. തെരഞ്ഞെടുപ്പ് മാത്രമാണോ ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യം ? സങ്കടം കൊണ്ട് ചോദിക്കുവാ.. പ്രവീൺ ഇറവങ്കര (KPCC കലാസാംസ്കാരിക വിഭാഗം സംസ്കാര സാഹിതി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി)

    Read More »
  • ശിവഗിരി മഠത്തിലെ പദ്ധതികളുടെ നിർമാണ തടസ്സം നീക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

    ശിവഗിരി മഠത്തിലെ വിവിധ പദ്ധതികളുടെ നിർമാണ ജോലികൾക്കുണ്ടായ തടസ്സം നീക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. മുനിസിപ്പാലിറ്റി ഇതിനാവശ്യമായ തീരുമാനമെടുത്ത് സമയബന്ധിതമായി നിർമാണ പ്രവർത്തനം പൂർത്തീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം ചര്‍ച്ച ചെയ്യാൻ വിളിച്ച ബന്ധപ്പെട്ടവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍. എ.സി. മൊയ്തീന്‍, വി. ജോയ് എം.എല്‍.എ, മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജി, ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തദ്ദേശ സ്വയം ഭരണ [ അർബൻ ]വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ തുടങ്ങിയവർ പങ്കെടുത്തു.

    Read More »
  • Lead News

    ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 10,953 ആരോഗ്യ പ്രവര്‍ത്തകര്‍

    ഇതുവരെ സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചവര്‍ 35,773 പേര്‍ പുതുതായി മൂന്ന് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കൂടി സംസ്ഥാനത്താകെ 4,69,616 പേരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന്റെ നാലാം ദിനത്തില്‍ 10,953 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്-19 വാക്‌സിനേഷന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 135 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ നടന്നു. എറണാകുളം ജില്ലയില്‍ 15 കേന്ദ്രങ്ങളിലും കോഴിക്കോട് ജില്ലയില്‍ 11 കേന്ദ്രങ്ങളിലും തിരുവനന്തപുരം ജില്ലയില്‍ 10 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്‌സിനേഷന്‍ നടന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (1039) വാക്‌സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 711, എറണാകുളം 1039, ഇടുക്കി 594, കണ്ണൂര്‍ 880, കാസര്‍ഗോഡ് 682, കൊല്ലം 819, കോട്ടയം 890, കോഴിക്കോട് 903, മലപ്പുറം 802, പാലക്കാട് 712, പത്തനംതിട്ട 762, തിരുവനന്തപുരം 639, തൃശൂര്‍ 818, വയനാട് 702 എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍ സ്വീകരിച്ചവരുടെ…

    Read More »
  • Lead News

    സീറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപിടുത്തത്തിൽ മരണം 5, വാക്സിൻ ഉൽപ്പാദനത്തെ ബാധിക്കുമെന്ന് ഭയക്കേണ്ടതില്ല എന്ന് അധികൃതർ

    കോവിഡ് വാക്സിൻ നിർമ്മിക്കുന്ന പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ മരണം അഞ്ചായി. നിർമ്മാണത്തിലിരുന്ന പ്ലാന്റിൽ ജോലി ചെയ്ത തൊഴിലാളികളാണ് മരിച്ചത്. ആറു പേരെ തീപിടിച്ച കെട്ടിടത്തിൽ നിന്ന് രക്ഷിക്കാനായി എന്ന് റിപ്പോർട്ടുകൾ പറയുന്നു. നിർമ്മാണത്തിലിരിക്കുന്ന പ്ലാന്റിന്റെ രണ്ടാം നിലയിലാണ് തീപിടുത്തമുണ്ടായത്. കോവിഡ് വാക്സിൻ നിർമാണ യൂണിറ്റ് സുരക്ഷിതമാണെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ അറിയിച്ചു. വാക്സിൻ നിർമാണം തടസ്സപ്പെടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിൻ ഉത്പാദന കേന്ദ്രമാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട്. 100 ഏക്കറിലാണ് ഇൻസ്റ്റിറ്റ്യൂട്ട് പരന്നുകിടക്കുന്നത്.

    Read More »
  • LIFE

    ഭർത്താവിന്റെ കാർഷിക സ്വപ്‌നങ്ങൾ ഏറ്റെടുത്ത് സ്വപ്ന, വിട പറഞ്ഞ സിബിയ്ക്ക് സ്വപ്ന സമ്മാനം നൽകുന്നത് കർഷക തിലക പട്ടം-വീഡിയോ

    മണ്ണും മരങ്ങളും ജീവനായിരുന്നു സിബിയ്ക്ക്. സിബി മണ്ണിലേയ്ക്ക് മടങ്ങിയപ്പോൾ ആ സ്വപ്നത്തെ വഴിനടത്തുകയാണ് ഭാര്യ സ്വപ്‍ന. കർഷകോത്തമ പുരസ്‌കാര ജേതാവായ സിബിയ്ക്ക് സ്വപ്ന നൽകുന്ന സമ്മാനം കർഷകതിലക പട്ടം. എംകോം ബിരുദധാരിയായ സ്വപ്നയ്ക്ക് കൃഷിയുടെ മർമ്മം പഠിപ്പിച്ചത് ഭർത്താവ് തന്നെ. 2019 ലാണ് സിബി സ്വപ്നയെ പിരിയുന്നത്. ഇടുക്കി നരിയമ്പാറയ്ക്ക് സമീപം ഏലത്തോട്ടത്തിൽ നിൽക്കുമ്പോൾ ദേഹത്ത് മരം ഒടിഞ്ഞു വീണാണ് സിബി മരിച്ചത്.പിനീട് സ്വപ്ന പൂർണമായും കാർഷിക വൃത്തിയിലേയ്ക്ക് തിരിയുക ആയിരുന്നു. സ്വപ്നയുടെ ഒരു ദിനം ആരംഭിക്കുന്നത് പുലർച്ചെ അഞ്ചിനാണ്. പറമ്പിൽ കൃഷി നടത്തി ജന്തുജാലങ്ങളെ പരിപാലിച്ച് രാത്രി എട്ടുവരെ ജോലി നീളും. വീട്ടിലും പട്ടിക്കാട്ടും സ്വപ്നയ്ക്ക് നഴ്സറികൾ ഉണ്ട്‌ . ഇടുക്കിയിൽ ആറ് ഏക്കർ ഏലത്തോട്ടം പാട്ടത്തിന് എടുത്തിട്ടുണ്ട്. 12 ഏക്കർ പറമ്പിൽ സമ്മിശ്ര കൃഷി നടത്തുന്നുണ്ട്. സ്വപ്ന മാത്രമല്ല ഇതൊക്കെ നടത്തുന്നത്, സഹായത്തിന് 14 ജോലിക്കാരുണ്ട്. ഫലവൃക്ഷങ്ങൾ, വ്യത്യസ്ത ഇനം പക്ഷികൾ, കോഴികൾ,പശുക്കൾ,കുതിരകൾ, മുയലുകൾ,പലതരം അലങ്കാരമത്സ്യങ്ങൾ, തെങ്ങ്,കവുങ്ങ് എന്തു…

    Read More »
  • LIFE

    ചരിത്ര സിനിമയുമായി ശങ്കര്‍: നായകന്‍ യാഷ്.?

    തമിഴ് സിനിമാ ലോകത്തെ ബ്രഹ്മാണ്ട സംവിധായകനാണ് ശങ്കര്‍. ഇന്ത്യന്‍ സിനിമയില്‍ സാങ്കേതിക വിദ്യ കൊണ്ട് ഏറ്റവുമധികം പരീക്ഷണം നടത്താന്‍ തയ്യാറായിട്ടുള്ള സംവിധായകനും അദ്ദേഹം തന്നെയാണ്. ശങ്കര്‍ സിനിമയെന്നാല്‍ ബ്രഹ്മാണ്ടമോ അല്ലെങ്കില്‍ ശങ്കര്‍ എന്തു ചെയ്യുന്നോ അത് ബ്രഹ്മാണ്ടമായി മാറുമെന്നാണ് പറയാറ്. എന്തിരന്‍, 2.0, അന്യന്‍, ഐ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമയെ ലോകസിനിമയുടെ മുന്‍പില്‍ അടയാളപ്പെടുത്തുവാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇപ്പോള്‍ ശങ്കര്‍ സംവിധാനം ചെയ്യുന്നത് ശങ്കറിന്റെ തന്നെ ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. കമലഹാസന്‍ തന്നെയാണ് ചിത്രത്തിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രകാരം ഈ ചിത്രത്തിന് ശേഷം ശങ്കര്‍ ഒരുക്കുന്നത് ഒരു ഹിസ്‌റ്റോറിക് വാര്‍ ആക്ഷന്‍ ചിത്രമാണെന്നാണ്. ചിത്രത്തില്‍ യാഷ് ആണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. ചിത്രത്തില്‍ രാംചരണും യാഷിനൊപ്പം ശ്രദ്ധേയമായ വേഷത്തിലെത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. 2022 ല്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2027 ല്‍ തീയേറ്ററിലെത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.

    Read More »
  • LIFE

    അതിഗംഭീരം കള: ടീസറെത്തി

    യുവതാരം ടൊവീനോ തോമസിനെ നായകനാക്കി രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന കളയുടെ ടീസര്‍ എത്തി. ടീസര്‍ കണ്ടവര്‍ ഒന്നടങ്കം അതിഗംഭീരമെന്നാണ് അഭിപ്രായപ്പെടുന്നത്. ചിത്രം ടൊവിനോ തോമസിന്റെ കരിയറിലെ നിര്‍ണായക വഴിത്തിരിവായി മാറുമെന്നും അഭിപ്രായമുണ്ട്. യദു പുഷ്‌കരനും രോഹിത് വി എസ് ഉം ചേര്‍ന്നാണ് കളയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. സസ്‌പെന്‍സും മിസ്റ്ററിയും നിറച്ച ടീസര്‍ പ്രേക്ഷര്‍ ഏറ്റെടുത്തു കഴിഞ്ഞു. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിംഗും നിര്‍വ്വഹിക്കുന്ന ചിത്രം തീയേറ്റര്‍ റിലീസായി എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്‌.

    Read More »
Back to top button
error: