കർണാടകയിൽ സ്ഫോടകവസ്തു കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ച് 8 മരണം. ശിവമൊഗ്ഗയിലാണ് അപകടം.
ഇന്നലെ രാത്രി പത്തരയോടെയാണ് സ്ഫോടനമുണ്ടായത്. റെയിൽവേ ക്രഷർ യൂണിറ്റിലേക്ക് വന്ന ട്രക്ക് അപകടത്തിൽ പെടുകയായിരുന്നു. ബിഹാറിൽ നിന്നുള്ള തൊഴിലാളികൾ ആണ് മരിച്ചത്.
വൻ സ്ഫോടനമാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. 15 കിലോമീറ്റർ ചുറ്റളവിൽ വരെ കെട്ടിടങ്ങൾക്ക് നാശനഷ്ടം ഉണ്ടായതായാണ് പറയപ്പെടുന്നത്.