Month: January 2021
-
Lead News
സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415, ഇടുക്കി 302, കണ്ണൂര്‍ 299, പാലക്കാട് 241, വയനാട് 238, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 66 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. അതേസമയം 66 പേരില്‍ 41 പേരുടെ പരിശോധനാഫലം നെഗറ്റീവായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,279 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…
Read More » -
LIFE
” ഭ്രമം “
പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് ” ഭ്രമം ” . എ പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. തിരക്കഥ,സംഭാഷണം ശരത് ബാലന്‍ എഴുതുന്നു. ലെെന്‍ പ്രൊഡ്യുസര്‍-ബാദുഷ എന്‍ എം, എഡിറ്റിംഗ്- ശ്രീകര്‍ പ്രസാദ്, സംഗീതസംവിധാനം- ജാക്‌സ് ബിജോയ്,കല-ദിലീപ് നാഥ്,കോസ്റ്റ്യൂം ഡിസെെനര്‍-അക്ഷയ പ്രേമനാഥ്, അസ്സോസിയേറ്റ് ഡയറക്ടര്‍- ജിത്തു അഷ്‌റഫ്, സൂപ്പര്‍വൈസിങ് പ്രൊഡ്യൂസര്‍- അശ്വതി നടുത്തൊടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ, സ്റ്റീല്‍സ്-ബിജിത് ധര്‍മ്മടം, മേക്കപ്പ്-റോണക്സ് സേവ്യര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍, ടൈറ്റില് ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍. ജനുവരി 27 ന് എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും.
Read More » -
LIFE
ടൊവിനോ തോമസിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ മോഷ്ടിക്കപ്പെട്ടതോ.? എഴുത്തുകാരന്റെ പോസ്റ്റ് ചര്‍ച്ചയാവുന്നു
മലയാള സിനിമയില്‍ കഥയോ, ടൈറ്റിലോ മോഷ്ടിക്കപ്പെടുന്നത് പുതിയ കാര്യമല്ല. കുറച്ച് നാള്‍ മുന്‍പ് സംവിധായകന്‍ മിഥുവന്‍ മാനുവല്‍ തോമസിനെതിരെ ഇത്തരത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. ഏറെ പ്രേക്ഷക പ്രീതി നേടിയ അഞ്ചാംപാതിര എന്ന ചിത്രത്തിലെ പല രംഗങ്ങളും തന്റെ നോവലില്‍ നിന്നും എടുത്തിട്ടുള്ളതാണെന്ന പരാതിയുമായി ലാജോ ജോസ് എന്ന ചെറുപ്പക്കാരന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നെലെയാണ് മറ്റൊരു പരാതിയുമായി മറ്റൊരു നോവലിസ്റ്റും രംഗത്തെത്തിയിരിക്കുന്നത്. യുവനടന്‍ ടൊവിനോ തോമസിന്റെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരുന്നു. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം നവാഗതനായ ഡാര്‍വ്വിന്‍ കുര്യാക്കോസാണ് സംവിധാനം ചെയ്യുന്നത്. ജിനു വി എബ്രഹാം തിരക്കഥയെഴുതുന്ന ചിത്രത്തെപ്പറ്റിയാണ് അമല്‍ എന്ന നോവലിസ്റ്റ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. അന്വേഷിപ്പിന്‍ കണ്ടെത്തും എന്നത് തന്റെ നോവലിന്റെ ടൈറ്റില്‍ ആണെന്നും പടത്തിന്റെ കഥ എന്താണെന്ന് പടം വന്നിട്ട് അറിയാമെന്നുമാണ് അമല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അമലിന്റെ പോസ്റ്റില്‍ ഇതിനോടകം നിരവധി പോസ്റ്റുകളാണ് വന്നിരിക്കുന്നത്. അമല്‍ എഴുതിയ നോവലും കുറ്റന്വേഷണ കഥയാണ്.…
Read More » -
Lead News
യുപിയില്‍ സ്ത്രീ സുരക്ഷയ്ക്കായി നൂതന സാങ്കേതികവിദ്യയുമായി ക്യാമറ കണ്ണുകള്‍
ഓരോ ദിവസവും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ച് വരികയാണ്. ഇപ്പോഴിതാ അതിനെതിരെ നിയമങ്ങള്‍ കടുപ്പിക്കാനൊരുങ്ങുകയാണ് ഉത്തര്‍പ്രദേശ് പോലീസ്. പ്രശ്‌നങ്ങളില്‍ അകപ്പെട്ടിരിക്കുന്ന സ്ത്രീകളെ അവരുടെ മുഖഭാവങ്ങളിലൂടെ തിരിച്ചറിഞ്ഞ് വേഗത്തില്‍ സഹായമെത്തിക്കാനുളള നൂതന സാങ്കേതിക വിദ്യ നടപ്പാക്കാനാണ് ശ്രമം. ഇതിനായി പൊതുഇടങ്ങളില്‍ നിര്‍മിതബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാമറകള്‍ സ്ഥാപിക്കുന്നു. സ്ത്രീകളുടെ മുഖഭാവങ്ങള്‍ നിരീക്ഷിച്ച് പ്രശ്നത്തിലകപ്പെട്ടിരിക്കുന്നവരെ കാമറകള്‍ പകര്‍ത്തും. തുടര്‍ന്ന് സമീപമുളള പോലീസ് സ്റ്റേഷനിലേക്ക് ജാഗ്രതാ സന്ദേശമയയ്ക്കുകയും ചെയ്യുന്നു. അതിനാല്‍ കൂടുതല്‍ സ്ത്രീകള്‍ കടന്നുപോകുന്ന ഇടങ്ങള്‍, കൂടുതല്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി 200 ഹോട്ട്സ്പോട്ടുകള്‍ പോലീസ് ഇതിനോടകം കണ്ടെത്തിക്കഴിഞ്ഞു. ഇവിടെ നിന്ന് തൊട്ടടുത്തുളള പോലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറാന്‍ സാധിക്കുന്ന നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന കാമറകള്‍ സ്ഥാപിക്കും. പ്രശ്നത്തിലകപ്പെടുന്ന സ്ത്രീകളുടെ മുഖഭാവം മാറുന്ന മുറയില്‍ കാമറകള്‍ പ്രവര്‍ത്തനനിരതമാകുകയും പോലീസ് സ്റ്റേഷനില്‍ സന്ദേശമെത്തുകയും ചെയ്യും. പ്രശ്നത്തിലകപ്പെടുന്ന സ്ത്രീ സഹായത്തിനായി 100,112 എന്നീ നമ്പറുകള്‍ ഡയല്‍ ചെയ്യുന്നതിന് മുമ്പേ സന്ദേശം ഈ കാമറകള്‍…
Read More » -
VIDEO
-
Lead News
ക്ഷയരോഗ നിവാരണ പദ്ധതി ഗുഡ്‌വില്‍ അംബാസഡറായി മോഹന്‍ലാല്‍
ആരോഗ്യ വകുപ്പിന് കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ നടന്‍ മോഹന്‍ലാല്‍ ഗുഡ്വില്‍ അംബാസഡര്‍ ആകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡിനൊപ്പം മറ്റു ആരോഗ്യ പ്രശ്‌നങ്ങളും സമൂഹത്തിലുണ്ട്. അതിലൊന്നാണ് ക്ഷയരോഗം. സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി 2025 ഓടുകൂടി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ സംസഥാന സര്‍ക്കാര്‍ ‘എന്റെ ക്ഷയരോഗ മുക്ത കേരളം പദ്ധതി’ നടപ്പിലാക്കി വരികയാണ്. ക്ഷയരോഗത്തിന്റെയും കോവിഡിന്റെയും പ്രധാന ലക്ഷണങ്ങള്‍ ചുമയും പനിയും ആയതിനാല്‍ ക്ഷയരോഗം കണ്ടെത്തുന്നതില്‍ കാലതാമസം അനുഭവപ്പെടുന്നുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ക്ഷയരോഗ ബാധിതരെ കണ്ടെത്തുന്നതിനുള്ള ക്യാമ്പയിന്‍ ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി സംസ്ഥാന ആരോഗ്യവകുപ്പ് ക്ഷയരോഗ നിവാരണത്തിനായി നടത്തിവരുന്ന ‘അക്ഷയകേരളം’ പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ തെരഞ്ഞെടുത്തിരുന്നു. കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചപ്പോള്‍ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ നടത്തിയ മികവിനും ക്ഷയരോഗ സേവനങ്ങള്‍ അര്‍ഹരായ എല്ലാവരുടെയും വീട്ടുമുറ്റത്ത് കൃത്യമായി എത്തിച്ചു നല്‍കിയതും പരിഗണിച്ചാണ്…
Read More » -
Lead News
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം; ഒരുകോടി രൂപ സംഭാവന നല്‍കി ഗൗതം ഗംഭീര്‍
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി ഒരുകോടി രൂപ സംഭാവന നല്‍കിമുന്‍ ക്രിക്കറ്റ് താരവും കിഴക്കന്‍ ഡല്‍ഹിയിലെ ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീര്‍.’മഹത്തായ രാമക്ഷേത്രം എല്ലാ ഇന്ത്യക്കാരുടെയും സ്വപ്നമാണ്. ദീര്‍ഘകാലമായുണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം അവസാനിച്ചു. ഇത് ഐക്യത്തിനും സമാധാനത്തിനും വഴിയൊരുക്കും. ഈ യജ്ഞത്തില്‍ എന്റേയും കുടുംബത്തിന്റെയും ചെറിയ സംഭാവന നല്‍കി’ഗംഭീര്‍ പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം രാഷ്ട്രപതി രാം നാഥ് കോവിന്ദ് 5 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. രാഷ്ട്രപതി തന്റെ സ്വകാര്യസമ്പാദനത്തില്‍ നിന്നാണ് തുക നല്‍കിയത്. രാമക്ഷേത്ര നിര്‍മാണത്തിനായി നഗരത്തിലുടനീളം സംഭാവന പിരിക്കാനുള്ള പ്രചരണ പരിപാടി ഡല്‍ഹി ബി.ജെ.പി ആരംഭിച്ചിരിക്കുകയാണ്. ഫെബ്രുവരി 27 വരെയാണ് ക്ഷേത്ര നിര്‍മാണത്തിനായുള്ള ധനസമാഹരണം. ക്ഷേത്ര നിര്‍മാണത്തിന് എത്ര തുക ആവശ്യമായി വന്നാലും അത് ജനങ്ങളുടെ സഹകരണത്തിലൂടെ സമാഹരിക്കാന്‍ സാധിക്കുമെന്നും മറ്റ് മതങ്ങളുടെ അനുയായികളില്‍ നിന്നുള്ള സംഭാവനകളും സ്വീകരിക്കുമെന്നും ബി ജെ പി നേതാവ് സുശീല്‍ കുമാര്‍ മോദി പറഞ്ഞിരുന്നു. 10, 100, 1000 രൂപ എന്നിങ്ങനെയുള്ള കൂപ്പണുകള്‍ വഴി…
Read More » -
LIFE
പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊന്നു, പ്രതിക്ക് 29 ദിവസത്തിനുള്ളിൽ വധശിക്ഷ വിധിച്ച് പോക്സോ കോടതി
ഗാസിയാബാദിൽ പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊന്ന പ്രതിക്ക് റെക്കോർഡ് സമയത്തിനുള്ളിൽ വധശിക്ഷ വിധിച്ച് പോക്സോ കോടതി. രണ്ടര വയസുള്ള കുഞ്ഞിനെ ഒക്ടോബർ 19നാണ് ഗാസിയാബാദിൽ റോഡിനരികെ കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. വിചാരണ ആരംഭിച്ച് 29 ദിവസത്തിനകം തന്നെ പ്രതിക്ക് പോക്സോ കോടതി വധശിക്ഷ വിധിച്ചു. ചന്ദൻ എന്നയാൾക്കാണ് പോക്സോ കോടതി ജഡ്ജി മഹേന്ദ്ര ശ്രീവാസ്തവ വധശിക്ഷ വിധിച്ചത്. പെൺകുട്ടിയുടെ അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു ചന്ദൻ. 10 സാക്ഷികളാണ് ഇയാൾക്കെതിരെ മൊഴിനൽകിയത്. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ ഒക്ടോബർ 19നാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ബന്ധുക്കൾ നൽകിയ സൂചനയനുസരിച്ച് ചന്ദൻ പാണ്ടെ എന്നയാളെ പോലീസ് ചോദ്യം ചെയ്തു. അന്ന് രാത്രി തന്നെ പോലീസ് അയാളെ അറസ്റ്റ് ചെയ്തു. ആദ്യമൊക്കെ കുറ്റം മറച്ചുവെക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. പെൺകുട്ടിയെ കാണാതായി രണ്ടു ദിവസത്തിനകം തന്നെ മൃതദേഹം കണ്ടെടുത്തു. ചന്ദൻ ദസ്ന ജയിലിൽ കഴിയുകയാണ്.
Read More » -
Lead News
പോലീസ് യൂണിഫോമിലെത്തി സിനിമാസ്റ്റൈൽ മോഷണം; 76 ലക്ഷം തട്ടിയെടുത്തു
പോലീസ് വേഷത്തിലെത്തിയ മോഷണസംഘം ജ്വല്ലറി ഉടമയുടെ കയ്യിൽ നിന്നും 76 ലക്ഷം രൂപ തട്ടിയെടുത്തു. നിരവധി സിനിമകളില്‍ കണ്ടുമറന്ന രംഗമാണെങ്കിലും പക്ഷേ ഇപ്പോൾ ഇത് സംഭവിച്ചിരിക്കുന്നത് നെയ്യാറ്റിൻകരയിൽ ആണ്. എന്നാൽ യഥാർത്ഥ പോലീസിൻറെ സമയോചിതമായ ഇടപെടൽ കൊണ്ട് പ്രതികളെ കസ്റ്റഡിയിൽ എടുത്തു. തമിഴ്നാട്ടിൽ സ്വർണം വിറ്റ ശേഷം പണവുമായി മടങ്ങിവന്ന നെയ്യാറ്റിൻകരയിലെ ജ്വല്ലറി ഉടമയുടെ കയ്യിൽ നിന്നും 76 ലക്ഷം രൂപ പോലീസ് യൂണിഫോമിൽ എത്തി വാഹനം തടഞ്ഞ് തട്ടിയെടുക്കുകയായിരുന്നു. സംഭവത്തില്‍ ജ്വലറിയിലെ ജീവനക്കാരൻ അടക്കം അഞ്ചു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റിയാനിക്കാട് സ്വദേശി സജിന്‍ കുമാര്‍, പെരുങ്കടവിള സ്വദേശി രാജേഷ് കുമാർ, ആനാവൂർ പാലിയോട് സ്വദേശി സുരേഷ് കുമാർ, നെയ്യാറ്റിൻകര മാവിറത്തല സ്വദേശി കണ്ണൻ, ജ്വല്ലറി ഉടമയുടെ കാറോടിച്ചിരുന്ന മാവിലത്തറ സ്വദേശി ഗോപകുമാർ എന്നിവരാണ് പിടിയിലായത്. നാഗര്‍കോവിലില്‍ നിന്നുംപണവുമായി മടങ്ങുകയായിരുന്ന ജ്വല്ലറി ജീവനക്കാരനെ പോലീസ് വേഷത്തില്‍ പിന്തുടർന്നെത്തിയ സംഘം വാഹനം തടഞ്ഞ് പണം വാങ്ങുകയായിരുന്നു. ഫോണ്‍ കോളുകള്‍, വില്ലുകുറി…
Read More » -
Lead News
കോണ്‍ഗ്രസ് ആള്‍ക്കൂട്ടമല്ല; കൂട്ടായ്മ: മുല്ലപ്പള്ളി
കോണ്‍ഗ്രസ് പാര്‍ട്ടി ആള്‍ക്കൂട്ടമല്ലെന്നും അത് കൂട്ടായ്മയാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ഡിഫറന്റലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ 11-ാം ജന്മദിനസമ്മേളനം ഉദ്ഘാടനം ചെയ്തു കെപിസിസി ആസ്ഥാനത്ത് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. അച്ചടക്കവും ഐക്യവുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്.രാഷ്ട്രീയ രംഗത്തെ മലീമസമാക്കുന്ന ഊഹാപോഹങ്ങള്‍ക്കും കെട്ടുകഥകള്‍ക്കും പിറകെ ഒരു പ്രവര്‍ത്തകനും പോകരുത്.വലിയ മാറ്റം ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.കൂട്ടായ നേതൃത്വത്തിന്റെ കീഴില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോയാല്‍ നമുക്ക് ലക്ഷ്യ സ്ഥാനത്ത് എത്താന്‍ സാധിക്കും.മാറ്റം പ്രതീക്ഷിക്കുന്ന ജനത ആഗ്രഹിക്കുന്നതും അതാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. നിയമസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയുമായി ബന്ധപ്പെട്ട് എഐസിസി പ്രാരംഭഘട്ട ചര്‍ച്ച പോലും നടത്തിയിട്ടില്ല. ഓരോ നിയോജക മണ്ഡലത്തേയും വ്യക്തമായി പഠിച്ച് ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്തും.കഴിവും ജനസ്വീകാര്യതയും മാത്രമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പൊതുമാനദണ്ഡം. അവശദുര്‍ബല വിഭാഗങ്ങള്‍ക്കും യുവജനങ്ങള്‍ക്കും മഹിളകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അര്‍ഹമായ പരിഗണന നല്‍കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശത്രുക്കള്‍ സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിക്കുന്നു.അത് ആശാസ്യമല്ല. കെപിസിസിയാണ് കോണ്‍ഗ്രസിന്റെ അന്തിമമായ അഭിപ്രായം രേഖപ്പെടുത്തേണ്ടത്.…
Read More »