Lead NewsNEWS

കേന്ദ്ര നിർദേശം തള്ളി കർഷകർ, കാർഷിക നിയമങ്ങൾ മരവിപ്പിച്ചാൽ പോരാ പിൻവലിക്കണം

കാർഷിക നിയമങ്ങൾ ഒന്നര കൊല്ലത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്രസർക്കാർ നിർദേശം കർഷകർ തള്ളി . വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുക തന്നെ വേണം എന്നാണ് കർഷക സംഘടനകളുടെ ആവശ്യം. സംയുക്ത കിസാൻ മോർച്ച ജനറൽബോഡിയുടേത് ആണ് തീരുമാനം.

ബുധനാഴ്ച കർഷകരുമായി നടത്തിയ പത്താം വട്ട ചർച്ചയിലാണ് വിവാദ കാർഷിക നിയമങ്ങൾ ഒന്നര കൊല്ലത്തേക്ക് മരവിപ്പിക്കാനുള്ള നിർദേശം കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ചത്. ആലോചിച്ച് പറയാം എന്നായിരുന്നു കർഷക സംഘടനകളുടെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ഇന്ന് യോഗം ചേർന്ന് ഇക്കാര്യം ചർച്ച ചെയ്തു തള്ളിയത്.

Signature-ad

ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ കർഷകർ ഡൽഹിയിൽ ട്രാക്ടർ റാലി നടത്തും. ഔട്ടർ ഡൽഹിയിലെ റിങ് റോഡിലാണ് ട്രാക്ടർ റാലി.

Back to top button
error: