തമിഴ് സിനിമാ ലോകത്തെ ബ്രഹ്മാണ്ട സംവിധായകനാണ് ശങ്കര്‍. ഇന്ത്യന്‍ സിനിമയില്‍ സാങ്കേതിക വിദ്യ കൊണ്ട് ഏറ്റവുമധികം പരീക്ഷണം നടത്താന്‍ തയ്യാറായിട്ടുള്ള സംവിധായകനും അദ്ദേഹം തന്നെയാണ്. ശങ്കര്‍ സിനിമയെന്നാല്‍ ബ്രഹ്മാണ്ടമോ അല്ലെങ്കില്‍ ശങ്കര്‍ എന്തു ചെയ്യുന്നോ അത് ബ്രഹ്മാണ്ടമായി മാറുമെന്നാണ് പറയാറ്. എന്തിരന്, 2.0, അന്യന്, ഐ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമയെ ലോകസിനിമയുടെ മുന്പില് അടയാളപ്പെടുത്തുവാന്‍ അദ്ദേഹത്തിന് സാധിച്ചു.
ഇപ്പോള്‍ ശങ്കര്‍ സംവിധാനം ചെയ്യുന്നത് ശങ്കറിന്റെ തന്നെ ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. കമലഹാസന് തന്നെയാണ് ചിത്രത്തിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രകാരം ഈ ചിത്രത്തിന് ശേഷം ശങ്കര്‍ ഒരുക്കുന്നത് ഒരു ഹിസ്റ്റോറിക് വാര് ആക്ഷന്‍ ചിത്രമാണെന്നാണ്.
ചിത്രത്തില്‍ യാഷ് ആണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. ചിത്രത്തില്‍ രാംചരണും യാഷിനൊപ്പം ശ്രദ്ധേയമായ വേഷത്തിലെത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. 2022 ല്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2027 ല്‍ തീയേറ്ററിലെത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.