Lead NewsNEWS

സീറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപിടുത്തത്തിൽ മരണം 5, വാക്സിൻ ഉൽപ്പാദനത്തെ ബാധിക്കുമെന്ന് ഭയക്കേണ്ടതില്ല എന്ന് അധികൃതർ

കോവിഡ് വാക്സിൻ നിർമ്മിക്കുന്ന പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ മരണം അഞ്ചായി. നിർമ്മാണത്തിലിരുന്ന പ്ലാന്റിൽ ജോലി ചെയ്ത തൊഴിലാളികളാണ് മരിച്ചത്. ആറു പേരെ തീപിടിച്ച കെട്ടിടത്തിൽ നിന്ന് രക്ഷിക്കാനായി എന്ന് റിപ്പോർട്ടുകൾ പറയുന്നു.

നിർമ്മാണത്തിലിരിക്കുന്ന പ്ലാന്റിന്റെ രണ്ടാം നിലയിലാണ് തീപിടുത്തമുണ്ടായത്. കോവിഡ് വാക്സിൻ നിർമാണ യൂണിറ്റ് സുരക്ഷിതമാണെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ അറിയിച്ചു. വാക്സിൻ നിർമാണം തടസ്സപ്പെടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിൻ ഉത്പാദന കേന്ദ്രമാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട്. 100 ഏക്കറിലാണ് ഇൻസ്റ്റിറ്റ്യൂട്ട് പരന്നുകിടക്കുന്നത്.

Back to top button
error: