Lead NewsNEWS

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സമിതിയെ സ്വാഗതം ചെയ്ത് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സമിതി യു.ഡി.എഫിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി.

പുതിയ സംവിധാനം നേതൃമാറ്റമായല്ല, പുതിയ കൂട്ടായ്മയായാണ് കാണുന്നതെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.ഘടക കക്ഷികള്‍ കോണ്‍ഗ്രസുമായി ആശയ വിനിമയം ആരംഭിച്ചിട്ടുണ്ട്. അനൗദ്യോഗിക ചര്‍ച്ച തുടരുകയാണ്. മുസ്ലിം ലീഗ് വിട്ടുവീഴ്ചക്കും മധ്യസ്ഥതക്കും പേരുകേട്ട പാര്‍ട്ടിയാണ്. യു.ഡി.എഫിന്റെ പൊതുതാല്പര്യത്തിനൊപ്പം പാര്‍ട്ടി നില്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: