Lead NewsNEWS

ജനിതക വകഭേദം വന്ന കോവിഡ്‌ മാരകമായേക്കാം, ആശങ്ക: ബോറിസ് ജോണ്‍സണ്‍

കോവിഡിനെ തുരത്താന്‍ ലോകരാജ്യങ്ങള്‍ വാക്‌സിന്‍ പരീക്ഷണത്തിലും വിതരണത്തിലുമാണ് ഈ സാഹചര്യത്തില്‍ യുകെയില്‍ കണ്ടെത്തിയ ജനിതക വകഭേദം വന്ന വൈറസ് ആശങ്ക സൃഷ്ടിക്കുന്നു.

ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതല്‍ മാരകമായേക്കാമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കുന്നത്. അതിന് പ്രാഥമികമായി തെളിവുകളുണ്ടെന്നും കൂടുതല്‍ വേഗത്തില്‍ വ്യാപിക്കുന്നതിനു പുറമേ, വകഭേദം വന്ന വൈറസിന് ഉയര്‍ന്ന തോതിലുള്ള മരണ നിരക്കുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

ഈ വൈറസ് ചില പ്രായക്കാര്‍ക്ക് 30 മുതല്‍ 40 ശതമാനം വരെ മാരകമായേക്കാമെന്ന് ശാസ്ത്രജ്ഞനായ പാട്രിക് വാലന്‍സ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച 1401 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 95,981 ആയി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് മരണങ്ങള്‍ 16 ശതമാനമാണ് ഉയര്‍ന്നത്. സെപ്റ്റംബറില്‍ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലാണ് കൊറോണ വൈറസിന്റെ വകഭേദം ആദ്യമായി കണ്ടെത്തിയത്.

Back to top button
error: