15 വയസ്സുകാരനുമായി ലൈംഗികമായി ബന്ധപ്പെട്ടത് സംബന്ധിച്ച് വിവാഹിതയായി ടീച്ചർക്കെതിരെ വിചാരണ നടക്കുകയാണ്. ബ്രിട്ടനിലെ ബക്കിംഗ്ഹാം ഷെയറിലാണ് ടീച്ചറുടെ വിചാരണ നടക്കുന്നത്.
മുപ്പത്തിയഞ്ചുകാരിയായ കാൻഡേയ്സ് ബാർബർ 2018 ഒക്ടോബറിൽ ഒരു പാടത്തു വെച്ച് 15 കാരനായ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നാണ് കേസ്. വിദ്യാർത്ഥിയെ ടീച്ചർ നിരന്തരമായി മസാജ് ചെയ്യുകയും പാടത്തേക്ക് കൊണ്ടുപോയി ലൈംഗികമായി ബന്ധപ്പെടുകയും ആയിരുന്നു എന്നാണ് ആരോപണം.
കേസ് സംബന്ധിച്ച ആദ്യ വിചാരണയിൽ കൃത്യമായ വിധി തീർപ്പിലേക്ക് എത്തിയിരുന്നില്ല. രണ്ടാം വിചാരണയിൽ ടീച്ചർ പൂർണമായും സംഭവം നിഷേധിച്ചു. തിരക്കേറിയ തന്റെ ജീവിതത്തിൽ ഇത് അസാധ്യമാണ് എന്നാണ് ടീച്ചർ പറഞ്ഞത്.
എന്നാൽ ടീച്ചറും താനുമായി ലൈംഗികമായി ബന്ധപ്പെട്ടെന്ന് വിദ്യാർഥി നേരത്തെ മൊഴി നൽകിയിരുന്നു. വിദ്യാർത്ഥിക്ക് നഗ്നചിത്രം അയച്ചതുമായി ബന്ധപ്പെട്ടും സെക്സ് ടോയ്സ് ഉപയോഗിക്കുന്ന ചിത്രമയച്ചതുമായി ബന്ധപ്പെട്ടും ടീച്ചർക്കെതിരെ ആരോപണമുണ്ട്.