NEWS

പ്രകാശ് കാരാട്ട് ബിജെപിയിലേക്കെന്ന് ചന്ദ്രിക,വിവാദമായപ്പോൾ റിപ്പോർട്ട് മുക്കി

സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് ബിജെപിയിലേക്കെന്ന് വാർത്തയടിച്ച് മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക .വാർത്തക്കെതിരെ രൂക്ഷ വിമർശനം ഉയർന്നതോടെ വാർത്ത പിൻവലിച്ചു .ചന്ദ്രികയുടെ ഓൺലൈൻ എഡിഷനിൽ ആണ് വാർത്ത വന്നത് .

“സിപിഐഎം വേദികളിൽ നിന്ന് പ്രകാശ് കാരാട്ട് അപ്രത്യക്ഷനായിട്ട് വർഷങ്ങൾ ,ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട് ‘എന്ന തലക്കെട്ടിലാണ് വാർത്ത വന്നത് .ഇതിനെ തുടർന്ന് രൂക്ഷ വിമർശനമാണ് ഇടതു അനുകൂലികളിൽ നിന്ന് സൈബറിടത്തിൽ ഉണ്ടായത് .

വിഷയത്തിൽ ചന്ദ്രിക ഖേദം പ്രകടിപ്പിച്ചു എന്ന രീതിയിൽ സ്‌ക്രീൻ ഷോട്ടുകൾ പരക്കുന്നുണ്ട് .എന്നാൽ ഇതിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല .

Back to top button
error: