NEWS
അഞ്ചു സീറ്റുകൾ അധികമായി ചോദിച്ച് മുസ്ലിംലീഗ്, ഉമ്മൻചാണ്ടിയും ചെന്നിത്തലയും പാണക്കാട്ടെത്തി ചർച്ച നടത്തി
നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് യുഡിഎഫിൽ തുടക്കമായി അനൗപചാരിക ചർച്ചകൾ ആണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പാണക്കാട്ടെത്തി മുസ്ലിം ലീഗ് നേതാവ് ഹൈദരലി ശിഹാബ് തങ്ങളുമായി ചർച്ച നടത്തി.
അഞ്ചു സീറ്റുകൾ അധികമായി വേണമെന്ന് ലീഗ് ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ കോൺഗ്രസ് അന്തിമമായി തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല. അനൗപചാരിക ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത് എന്നും ഔപചാരിക ചർച്ചകൾക്കു ഉടൻ തന്നെ തിരുവനന്തപുരത്ത് തുടക്കമാകും നേതാക്കൾ അറിയിച്ചു