Month: January 2021

  • Lead News

    ഡൽഹി കലാപങ്ങൾക്ക് കാരണക്കാരൻ എന്ന് കർഷകർ ആരോപിക്കുന്ന ദീപ് സിദ്ധുവും ബിജെപിയും തമ്മിലുള്ള ബന്ധം എന്ത്?

    റിപ്പബ്ളിക് ദിനത്തിൽ രാജ്യ തലസ്ഥാനത്ത് അരങ്ങേറിയ അക്രമ സംഭവങ്ങളിൽ തങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്നാണ് കർഷകർ പറയുന്നത്. പോലീസിന്റെ വിലക്കുകൾ ലംഘിച്ച് റിപ്പബ്ലിക്ദിനത്തിൽ ചെങ്കോട്ടയുടെ മുകളിൽ സിഖ് മതാനുയായികൾ പവിത്രമായി കാണുന്ന നിഷാൻ സാഹിബ് പതാക ഉയർത്തിയത് തങ്ങളല്ല എന്നാണ് കർഷക സംഘടനകൾ പറയുന്നത്. സംഭവത്തോട് അനുബന്ധിച്ച് പഞ്ചാബി അഭിനേതാവ് ദീപ് സിദ്ധുവിന്റെ ഫേസ്ബുക്ക് ലൈവ് ഏറെ ചർച്ചകൾക്ക് കാരണമാകുകയാണ്. ചെങ്കോട്ടയിൽ ദേശീയ പതാക മാറ്റിയിട്ടില്ലെന്നും പ്രതിഷേധിക്കാനുള്ള തങ്ങളുടെ ജനാധിപത്യ അവകാശം നിഷേധിച്ചപ്പോൾ നിഷാൻ സാഹിബ് പതാക ഉയർത്തുക മാത്രമാണ് ചെയ്തതെന്നും ദീപ് സിദ്ധു പറഞ്ഞു. ആരാണ് ദീപ് സിദ്ധു? 1984 ൽ പഞ്ചാബിലാണ് ദീപ് സിദ്ധുവിന്റെ ജനനം. കുറച്ചുകാലം അഭിഭാഷകനായിരുന്നു. പിന്നീട് കിംഗ്ഫിഷർ മോഡൽ ഹണ്ട് പുരസ്കാരം നേടി. 2015ൽ ആദ്യ പഞ്ചാബി ചലച്ചിത്രത്തിൽ അഭിനയിച്ചു. 2018ൽ ഒരു പഞ്ചാബി ചിത്രത്തിലെ ഗുണ്ടാനേതാവിന്റെ റോൾ ദീപ് സിദ്ധുവിനെ പ്രശസ്തനാക്കി. 2019 ൽ സണ്ണി ഡിയോൾ ബിജെപി സ്ഥാനാർത്ഥിയായി ഗുർദാസ്പൂരിൽ നിന്ന്…

    Read More »
  • Lead News

    പൂജയെക്കുറിച്ച് പെൺകുട്ടികൾക്കും ധാരണ, പെൺകുട്ടികളെ കൊലപ്പെടുത്തിയതിനു ശേഷം മാതാപിതാക്കൾ ആത്മഹത്യയ്ക്ക് പദ്ധതിയിട്ടിരുന്നു

    ആന്ധ്രപ്രദേശിലെ മദനപ്പള്ളെയിൽ പെൺകുട്ടികളെ അമ്മ കൊലപ്പെടുത്തിയ കേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. വീട്ടിൽ നടക്കുന്ന പൂജയെക്കുറിച്ച് പെൺകുട്ടികൾക്കും അറിയാമായിരുന്നു എന്നാണ് പുതിയ വിവരം. സമൂഹമാധ്യമങ്ങളിൽ കൊല്ലപ്പെട്ട ഒരു പെൺകുട്ടി നേരത്തെ പങ്കുവെച്ച പോസ്റ്റുകളിൽ ദുരൂഹതകൾ നിറഞ്ഞുനിൽക്കുന്നു. ഈയടുത്തായി സഹോദരിമാരുടെ പെരുമാറ്റത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു. വിദ്യാഭ്യാസ സ്ഥാപനം നടത്തുകയാണ് അമ്പതുകാരി അമ്മ പത്മജ. ഇവരാണ് 27 വയസ്സുള്ള അലേക്യയെയും 22 വയസ്സുള്ള ദിവ്യ സായിയെയും ത്രിശൂലം കൊണ്ട് കുത്തിയും ഡമ്പൽ കൊണ്ട് അടിച്ചും കൊന്നത്. പ്രതികൾക്ക് മാനസിക പ്രശ്നം ഇല്ല എന്നാണ് പോലീസിന്റെ വിലയിരുത്തൽ. പെൺകുട്ടികളെ കൊന്നശേഷം മാതാപിതാക്കൾ ആത്മഹത്യയ്ക്ക് പദ്ധതിയിട്ടതായി പോലീസ് പറയുന്നു. കസ്റ്റഡിയിൽ എടുക്കുന്ന സമയത്ത് പരസ്പരബന്ധമില്ലാതെ സംസാരിച്ചിരുന്നു എങ്കിലും പിന്നീട് ഇരുവരും സാധാരണനിലയിൽ എത്തി. മക്കളുടെ മൃതശരീരങ്ങളുമായി പൂജനടത്തിയാൽ കലിയുഗം അവസാനിച്ച് സത്യ യുഗം തുടങ്ങുമ്പോൾ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകും എന്നായിരുന്നു ഇവരുടെ വിശ്വാസം. ഒരു മന്ത്രവാദിയുടെ ഉപദേശപ്രകാരം ആണത്രേ കൊലപാതകം.

    Read More »
  • Lead News

    “സംഘർഷത്തിന് കാരണം പൊലീസ്, പതാക ഉയർത്തിയവരുമായി ബന്ധമില്ല”

    റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ പരേഡിലെ സംഘർഷത്തിന് കാരണം പൊലീസ് എന്ന് കർഷകർ. ട്രാക്ടർ റാലി സംഘർഷത്തിലേക്ക് വഴിമാറിയതിൽ അസ്വാഭാവികത ഉണ്ട്.പോലീസ് ഉണ്ടാക്കിയ ആശയക്കുഴപ്പം മൂലമാണ് കർഷകർ തെറ്റായ റൂട്ടിലൂടെ മാർച്ച് ചെയ്തത്. സംഘർഷത്തിൽ പങ്കില്ലെന്നും കർഷക സംഘടനാ നേതാക്കൾ പറഞ്ഞു. ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷങ്ങൾക്ക് പിന്നിൽ ബിജെപി ആണെന്ന ആരോപണം ചില കർഷക നേതാക്കൾ ഉയർത്തുന്നുണ്ട്. ബാഹ്യ ശക്തികളും സാമൂഹ്യ വിരുദ്ധരുമാണ് അക്രമങ്ങൾ അഴിച്ചുവിട്ടത്. ചെങ്കോട്ടയിൽ പതാക ഉയർത്തിയ ആൾക്ക് കർഷകരുമായി ബന്ധമില്ല. ഭാവിപരിപാടികൾ ആലോചിക്കാൻ കർഷകർ ഇന്ന് യോഗം ചേരും. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അഭിപ്രായഭിന്നത ഉണ്ട്. എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം കർഷക സംഘടനകൾ ഒറ്റക്കെട്ടായി തന്നെ തുടരും. അതേസമയം റാലിയുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൽ പോലീസ് കേസെടുത്തു. അക്രമം നടത്തി,പോലീസ് വാഹനം തകർത്തു,സ്വകാര്യ വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

    Read More »
  • NEWS

    കല്ലാറിൽ കാട്ടാന ചെരിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

    കല്ലാറിൽ കാട്ടാന ചരിഞ്ഞു സംഭവത്തിൽ ഒരാൾ അറസ്റ്റിൽ ആയി. ആനയുടെ ജഡം കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമ രാജേഷ് ആണ് അറസ്റ്റിലായത്. റബ്ബർ ഷീറ്റ് ഉണ്ടാക്കുന്ന കമ്പിയിൽ വൈദ്യുതി കടത്തിവിട്ടതാണ് ആന ചെരിയാൻ ഇടയാക്കിയതെന്നാണ് കണ്ടെത്തൽ. ചെരിഞ്ഞ ആനയുടെ ജഡത്തിനു മുന്നിൽ മണിക്കൂറുകളോളം കറങ്ങി നടന്ന കുട്ടിയാന നൊമ്പര കാഴ്ചയായി മാറിയിരുന്നു. കുട്ടിയെ പിന്നീട് കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവം ഉണ്ടായതിനു തൊട്ടുപിന്നാലെ സ്ഥലത്തിന്റെ ഉടമ സ്ഥലത്തുനിന്നും മുങ്ങിയത് സംശയത്തിനു ഇടയാക്കി. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ആന ഷോക്കേറ്റ് മരിച്ചു എന്ന നിഗമനത്തിലേക്കു എത്തിയത്.

    Read More »
  • LIFE

    കള്ളുകുടി നിർത്തി മൂന്നാം മാസം ആദ്യ സിനിമയുടെ പണി തുടങ്ങി,”ദ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ ” സംവിധായകൻ ഉണ്ടായ കഥ -ജോസ്മോൻ വഴയിൽ

    ഒരു സംവിധായകൻ ജനിച്ച കഥ തോൽക്കാൻ മനസില്ലാത്തതുകൊണ്ട്‌ മാത്രം ജയിച്ച്‌ സിനിമയുടെ ലോകത്ത്‌ എത്തിപ്പെട്ടവർ ആണ്‌ പല സിനിമാ സംവിധായകർ മുതൽ പലരും. അവരുടെ ഉള്ളിൽ ഉള്ള സിനിമയെന്ന കെടാത്ത കനലുകളെ ഊതികത്തിച്ച്‌ പിന്നീട്‌ പുകഞ്ഞു കത്തി ആളിപ്പടർന്നവയാണ്‌ പലരുടെയും കഥകൾ. അതിനിടയിൽ അവർ കടന്നുപോയ വേദനയുടെ, തള്ളിപ്പറയലുകളുടെ, ഒഴിവാക്കലുകളൂടെ, പുശ്ചിക്കലുകളുടെ ഒക്കെയും പുകമറയെ നോക്കി, സിനിമയെന്ന ആഗ്രഹം ചാമ്പലായ ചാരമാണെന്ന്‌ കരുതാതെ, പുകയുയരുന്നതിനർത്ഥം ഇനിയുമതിൽ കനലുകൾ ഉണ്ടാവുമെന്നത്‌ തന്നെയാവുമെന്ന്‌ കരുതി പിന്നേയും പിന്നേയും ഊതിപുകച്ച്‌ ചാരത്തിൽ നിന്നും തീനാളമുയരുമെന്ന ശുഭാപ്തി വിശ്വാസത്തിൽ മുന്നോട്ട്‌ പോയവർ ആവും വിജയം കണ്ടവരിൽ പലരും. കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ടക്കടുത്ത്‌ തലനാട് എന്ന ഒരു കൊച്ചു ഗ്രാമത്തിൽ ഒരു മനുഷ്യൻ സിനിമാകൊതിയുമായി ജീവിച്ചിരുന്നു. സ്കൂളിൽ എപ്പോഴോ തുടങ്ങിയ സിനിമാ മോഹം കോളേജിലും തന്നെ വിടാതെ പിന്തുടർന്നു. പക്ഷെ 98ൽ അയാൾ പത്താം ക്ളാസ്സ്‌ പാസാകുമ്പോൾ, സിനിമയെന്ന ലോകം വളരെ വിദൂരതയിൽ മാത്രമായിരുന്നതിനാൽ, പിന്നീട്‌ അരുവിത്തുറ സെന്റ്‌…

    Read More »
  • NEWS

    കർഷക സമരം അവസാനിപ്പിക്കാൻ നിയമം പിൻവലിക്കുക മാത്രമേ പോംവഴിയുള്ളൂ എന്ന് സീതാറാം യെച്ചൂരി

    കർഷക സമരം അവസാനിപ്പിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലെന്നും, കാർഷിക നിയമങ്ങൾ പിൻവലിക്കുക മാത്രമേ പോംവഴി ഉള്ളൂവെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമങ്ങൾ ഉടനടി പിൻവലിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുകയാണ് വേണ്ടത്. 60 ദിവസമായി കൊടുംതണുപ്പിനെ അവഗണിച്ചുകൊണ്ട് കർഷകർ സമരത്തിലാണ്. ട്രാക്ടർ റാലിക്കിടെ ഉണ്ടായ അക്രമങ്ങൾ അപലപനീയമാണ്. അക്രമങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. സമരംനടത്തുന്ന കർഷകർക്കെതിരെ മന്ത്രിമാർ വരെ ഹീനമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് എന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. കോടതിയിൽ ഉദ്യോഗസ്ഥർ അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിക്കുകയാണ് എന്ന് യെച്ചൂരി പറഞ്ഞു. കർഷകരുടെ ന്യായമായ ആവശ്യങ്ങൾ നേടാനുള്ള മാർഗ്ഗം അല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

    Read More »
  • Lead News

    കല്ലമ്പലം അപകടം:മരിച്ച അഞ്ചാമത്തെ ആളെയും തിരിച്ചറിഞ്ഞു

    കല്ലമ്പലം വാഹനാപകടത്തിൽ മരിച്ച അഞ്ചാമത്തെ ആളെയും തിരിച്ചറിഞ്ഞു.ചിറക്കര സ്വദേശി സൂര്യോദയകുമാറാണ് മരിച്ചത്.ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.കാറും മീൻലോറിയും കൂട്ടിയിടിക്കുക ആയിരുന്നു. മരിച്ചവർ കാർ യാത്രക്കാർ.ഇവർ എല്ലാവരും കൊല്ലം ചിറക്കര സ്വദേശികളാണ്.അപകടം നടന്നത് രാത്രി 10:45 ഓടെ.

    Read More »
  • NEWS

    പകൽ കൊള്ള തുടരുന്നു, ഇന്ധന വില വീണ്ടും വർധിപ്പിച്ച് എണ്ണക്കമ്പനികൾ

    രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു.പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഡീസലിന് 86. 57 പൈസയും പെട്രോളിന് 86.77 പൈസയുമായി ഈ മാസം ഇത് ഏഴാം തവണയാണ് കേന്ദ്രം വില വർധിപ്പിക്കുന്നത്. കേന്ദ്ര സർക്കാർ ചുമത്തുന്ന നികുതിയാണ് വൻ വിലവർധനക്കു ഇടയാക്കുന്നതു.ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കണക്കനുസരിച്ച് ഒരു ലിറ്റർ പെട്രോളിന് അടിസ്ഥാന വില 28രൂപ 13 പൈസയും,ഡീസലിന് 29 രൂപ 19 പൈസയുമാണ്. ഒരു ലിറ്റർ പെട്രോളിന് 35 രൂപ 98 പൈസയും, ഡീസലിന് 31 രൂപ 83 പൈസയും എക്സൈസ് നികുതി ആണ്. നികുതി കൂടിചേർക്കുമ്പോൾ പെട്രോൾ വില 65 രൂപ 11 പൈസയും ഡീസൽ വില 65 രൂപ രണ്ടു പൈസയും ഉയരുന്നു.ഇതോടൊപ്പം ഡീലർമാർക്കു ള്ള കമ്മീഷൻ കൂടി ചേർക്കുമ്പോൾ ആണ് ജനം കൊള്ളയടിക്കപ്പെടുന്നത്

    Read More »
  • NEWS

    ട്രാക്ടർ റാലിയിൽ സംഘർഷം ഉണ്ടാകാൻ കാരണം ദില്ലി പൊലീസെന്ന് കർഷക സംഘടനകൾ, സമരവുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ

    റിപ്പബ്ലിക് ദിനത്തിലെ ട്രാക്ട റാലിയിൽ സംഘർഷം ഉണ്ടാകാൻ കാരണം ദില്ലി പോലീസ് ആണെന്ന ആരോപണവുമായി കർഷക സംഘടനകൾ. ചെങ്കോട്ടയിൽ പതാക ഉയർത്തിയ ആൾക്ക് കർഷകരുമായി ബന്ധമില്ലെന്ന് സംഘടനകൾ പറഞ്ഞു. സംഘർഷത്തിൽ ദില്ലി പോലീസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ട്രാക്ടർ റാലിയിൽ സംഘർഷം ഉണ്ടായതിനുപിന്നിൽ അസ്വാഭാവികത ഉണ്ടെന്നാണ് ചില കർഷക സംഘടനകൾ ആരോപിക്കുന്നത്. ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഇന്ന് സംഘടനകൾ യോഗം ചേരുന്നുണ്ട്. ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷങ്ങൾക്ക് പിന്നിൽ ബിജെപി ആണെന്ന ആരോപണവും ചില നേതാക്കൾ ഉയർത്തുന്നുണ്ട്. സമരം പൊളിക്കുന്നതിനു വേണ്ടി ബാഹ്യ ശക്തികളും,സാമൂഹ്യവിരുദ്ധരും ആണ് ആക്രമണം അഴിച്ചുവിട്ടതെന്ന് സംയുക്ത മോർച്ച ഇന്നലെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം സംഘടനകൾ ഒറ്റക്കെട്ടായി തുടരും. സമരത്തിനിടെ മരിച്ച കർഷകന്റെ മൃതദേഹം ഇന്നു സംസ്കരിക്കും. ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൽ പോലീസ് നിരവധി പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

    Read More »
  • NEWS

    ഇറ്റാലിയൻ പ്രധാനമന്ത്രി ജൂസേപ്പേ കോൺന്തേ രാജിവച്ചു, ഇറ്റലിയിൽ വീണ്ടും രാഷ്ട്രീയ അനിശ്ചിതാവസ്ഥ

    മുൻ പ്രധാനമന്ത്രി മത്തയോ റെൻസിയുടെ നേതൃത്വത്തിൽ ഉള്ള ഇറ്റാലിയ വിവ പാർട്ടി സർക്കാരിനുള്ള പിൻതുണ പിൻവലിച്ചതോടെയാണ് കോൺന്തേ സർക്കാരിൻ്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടത്. സ്വതന്ത്ര സെനറ്റർമാരെ ഒപ്പം ചേർത്ത് ഭരണം നിലനിർത്താനുള്ള കോൺന്തേയുടെ നീക്കം ഫലം കണ്ടില്ല. ഇറ്റാലിയൻ പ്രസിഡൻ്റ് സേർജോ മത്തരേല എന്ത് തീരുമാനം എടുക്കും എന്ന ആകാംഷയിലാണ് ഇറ്റലിയിലെ വിവിധ പാർട്ടികൾ. പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പിന് വേണ്ടി മുറവിളികൂട്ടുമ്പോഴും രാജ്യം കടന്നു പോകുന്ന ഭയാനകമായ അവസ്ഥയിൽ ഒരു തിരഞ്ഞെടുപ്പ് നടത്താൻ പ്രസിഡൻ്റ് പച്ചകൊടി കാട്ടുമോ എന്നും ആശങ്കയുണ്ട്.

    Read More »
Back to top button
error: