Month: January 2021
-
LIFE
കലാഭവന്‍ നവാസിന്റെ മകളും അഭിനയരംഗത്തേക്ക്…
പ്രശസ്ത മിമിക്രി കലാകാരനും നടനുമായ കലാഭവന്‍ നവാസിനെ പരിചതമല്ലാത്തവരായി ആരും തന്നെ കാണില്ല. ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിലൂടെയും കോമഡിഷോകളിലൂടെയും മലയാളികളുടെ മനസ്സില്‍ ഇടം നേടിയതാരമാണ് നവാസ്. ശ്രദ്ധേയമായ കുറെ കഥാപാത്രങ്ങളെ മലയാളസിനിമയില്‍ അവതരിപ്പിച്ചിട്ടുളള അബൂബക്കര്‍ എന്ന നടന്റെ മകനും കൂടിയായ താരത്തിന്റെ ഭാര്യ രഹ്നയും അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെട്ട നടിയായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ മകളും അഭിനയരംഗത്തേക്ക് എത്തുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ജയ് ജിഥിന്‍ സംവിധാനം ചെയ്യുന്ന കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ എന്ന ചിത്രത്തിലെ നായികവേഷത്തിലൂടെയാണ് നഹറിന്‍ നവാസ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അനാഥാലയത്തില്‍ താമസിക്കുന്ന കൗമാരപ്രായത്തിലുളള രണ്ട് പെണ്‍കുട്ടികളുടെ ജീവിതകഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. ഈ ചിത്രത്തില്‍ നസീമ എന്ന കഥപാത്രത്തെയാണ് നഹറിന്‍ അവതരിപ്പിക്കുന്നത്. നടി ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തിലെ മറ്റൊരു നായിക. കഥ ദിനേശ് നീലകണ്ഠന്‍, എഡിറ്റിങ് ടിനു. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ പ്രൈം റീല്‍സിലൂടെയാണ് റിലീസിനെത്തുക.
Read More » -
Lead News
പ്രധാനമന്ത്രിക്ക് കത്തെഴുതി വെച്ച് യുവകര്‍ഷകന്‍ ആത്മഹത്യ ചെയ്തു
പ്രധാനമന്ത്രിക്ക് കത്തെഴുതി വെച്ച് യുവകര്‍ഷകന്‍ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഛതര്‍പൂര്‍ ജില്ലയിലെ മുനേന്ദ്ര രാജ്പുത് (35) ആണ് ജീവനൊടുക്കിയത്. ജില്ലയിലെ വൈദ്യുത വിതരണ കമ്പനിയുടെ പീഡനത്തെ തുടര്‍ന്നാണ് ഇയാള്‍ ജീവനൊടുക്കിയതെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയ കത്തില്‍ തന്റെ ശരീരം സര്‍ക്കാരിന് വിട്ടുകൊടുക്കണമെന്നും എല്ലാ ശരീരഭാഗങ്ങളും വിറ്റ് കുടിശിക അടയ്ക്കണമെന്നും പറയുന്നു. കോവിഡ് കാലത്ത് 87,000 രൂപയോളം വൈദ്യുതി കുടിശ്ശിക വന്നതിനാല്‍ വിതരണ കമ്പനി മുനേന്ദ്രയുടെ ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലും ബൈക്കും ജപ്തി ചെയ്തിരുന്നു. ഇടോ തുടര്‍ന്നാണ് കടുത്ത മാനസിക സംഘര്‍ഷത്തിലയിരുന്നു മുനേന്ദ്രയെന്ന് ബന്ധുക്കള്‍ പറഞ്ഞു. വമ്പന്‍ ബിസിനസ്സുകാരും രാഷ്ട്രീയക്കാരും കുടിശിക വരുത്തിയാല്‍ തിരിച്ചടവിന് ആവശ്യത്തിന് സമയം നല്‍കുകയും ഒടുവില്‍ എഴുതിത്തളളുകയും ചെയ്യും. എന്നാല്‍ മറിച്ച് ഒരു സാധാരണക്കാരന്‍ ചെറിയ തുക വായ്പയെടുത്താല്‍ എന്തുകൊണ്ടാണ് തിരിച്ചടവ് മുടങ്ങുന്നതെന്ന് ചോദിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറല്ല. പകരം പൊതുസമൂഹത്തില്‍ അയാളെ അപമാനിക്കാനാണ് ശ്രമിക്കുന്നതെന്നും മുനേന്ദ്ര പ്രധാനമന്ത്രിക്ക് എഴുതിയ കുറിപ്പില്‍ പറയുന്നു. കൃഷി നശിച്ചതിനെ തുടര്‍ന്നാണ്…
Read More » -
NEWS
24 മണിക്കൂറിനിടെ 19,078 കോവിഡ് കേസുകള്‍
രാജ്യത്ത് 24 മണിക്കൂറിനിടെ 19,078 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1,03,05,788 ആയി. ഇതില്‍ 2,50,183 പേര്‍ നിലവില്‍ കോവിഡ് ബാധിതരായി ചികിത്സയിലാണ്. 24 മണിക്കൂറിനിടെ 22,926 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 99,06,387 ആയി. ഒറ്റദിവസത്തിനിടെ 224 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,49,218 ആയി. ലോകത്ത് യു.എസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലാണ്. ആകെയുളള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
Read More » -
LIFE
കെട്ടിടനിര്‍മ്മാണചട്ടം ലംഘിച്ചു; കങ്കണയ്‌ക്കെതിരെ കോടതി
കെട്ടിട നിര്‍മ്മാണചട്ടം ലംഘിച്ചെന്ന് ബോളിവുഡ് നടി കങ്കണയ്‌ക്കെതിരെ ദിന്‍ദോഷി സിവില്‍ കോടതി. കോര്‍പ്പറേഷന്‍ അംഗീകരിച്ച ഫ്‌ളാറ്റില്‍ മാറ്റം വരുത്തിയെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഫ്‌ളാറ്റില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയപ്പോള്‍ കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ച് അനധികൃതമായി മൂന്ന് ഫ്‌ളാറ്റുകള്‍ കൂട്ടിച്ചേര്‍ത്തു എന്നാണ് കങ്കണയ്‌ക്കെതിരെയുളള പരാമര്‍ശം. സംഭവത്തില്‍ മുംബൈ കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിനെതിരെ കങ്കണ നല്‍കിയ ഹര്‍ജി തളളിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. കങ്കണയുടെ നടപടി നിയമവിരുദ്ധമാണെന്നും കോര്‍പ്പറേഷന്‍ നോട്ടീസില്‍ തെറ്റായി ഒന്നുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഖര്‍ മേഖലയിലെ 16 നില കെട്ടിടത്തിലെ അഞ്ചാം നിലയിലെ മൂന്ന് ഫ്‌ളാറ്റുകളാണ് കങ്കണ കൂട്ടിച്ചേര്‍ത്ത് ഒറ്റ ഫ്‌ളാറ്റാക്കിയത്. പൊതുവായ വഴിയും പൊതുസ്ഥലവും കയ്യേറിയാണ് ഒറ്റ ഫ്‌ളാറ്റാക്കി മാറ്റിയത്. ഇതെല്ലാം അനുമതി നല്‍കിയ പ്ലാനിന്റെ ഗുരുതരമായ ലംഘനമാണെന്നും മറ്റ് മാറ്റങ്ങള്‍ക്കെല്ലാം കോര്‍പ്പറേഷന്റെ അനുമതി നിര്‍ബന്ധമായും വേണമായിരുന്നുവെന്നും കോടതി പറഞ്ഞു.
Read More » -
Lead News
ഇർഷാദ് ഹനീഫയെ ക്ഷേത്രപൂജാരിയും സുഹൃത്തും കൊല്ലാൻ കാരണമിതാണ്
ജൂൺ 11നാണ് എടപ്പാൾ കാളച്ചാൽ സ്വദേശി ഇർഷാദ് ഹനീഫയെ കാണാതാവുന്നത്. ഇർഷാദിനെ കാണാതായതോടെ കുടുംബം പോലീസിൽ പരാതി നൽകി. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് വട്ടംകുളം സ്വദേശികളായ സുഭാഷും എബിനുമായി ഇർഷാദ് നടത്തിയ പണമിടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്. ക്ഷേത്ര പൂജാരിയാണ് സുഭാഷ്. പഞ്ചലോഹവിഗ്രഹം നൽകാമെന്ന് പറഞ്ഞ് സുഭാഷ് ഇർഷാദിൽ നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങി. വിഗ്രഹം കിട്ടാതായതോടെ ഇർഷാദ് പണം തിരികെ നല്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ഇർഷാദിനെ വകവരുത്താൻ സുഭാഷ് തീരുമാനിച്ചു. സുഹൃത്ത് എബിനെയും കൂടെ കൂട്ടി. വിഗ്രഹം തരാമെന്ന് പറഞ്ഞ് ഇർഷാദിനെ സുഭാഷ് തന്റെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ക്ലോറോഫോം നൽകി ബോധരഹിതനാക്കിയതിനു ശേഷം തലയ്ക്കടിച്ചു കൊന്നു. തുടർന്ന് നടുവട്ടത്ത് ഉള്ള കിണറിൽ ഇർഷാദിന്റെ മൃതദേഹം തള്ളി എന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. മൃതദേഹം കണ്ടെത്താൻ പൊലീസ് ഇന്ന് പരിശോധന നടത്തിയേക്കും . ചങ്ങരംകുളം സി ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Read More » -
Lead News
കുഞ്ഞാലി മരക്കാർ മാർച്ച് 26ന് റിലീസ് ചെയ്യും , കഴിഞ്ഞ വർഷം റിലീസ് ചെയ്യാനിരുന്ന അതെ തിയ്യതി
ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലിമരക്കാറിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 26ന് കുഞ്ഞാലിമരക്കാർ റിലീസ് ചെയ്യും. കുഞ്ഞാലിമരക്കാറായി ചിത്രത്തിലെത്തുന്നത് മോഹൻലാലാണ്. കഴിഞ്ഞവർഷം മാർച്ച് 26 ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ കോവിഡ് മൂലം ഇത് നീണ്ടുപോയി. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാർ എത്തുന്നത്. ചിത്രത്തിന് 100 കോടിയോളം രൂപയാണ് ബജറ്റ്.മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകൾ ചിത്രത്തിൽ ഉപയോഗിക്കുമെന്ന് മോഹൻലാൽ തന്നെ വ്യക്തമാക്കിയിരുന്നു. പ്രിയദർശനാണ് ചിത്രത്തിന്റെ സംവിധായകൻ.
Read More » -
NEWS
കേരളത്തിൽ നാല് ജില്ലകളിൽ ഡ്രൈ റൺ ആരംഭിച്ചു, വാക്സിൻ രണ്ട് മൂന്നു ദിവസത്തിനകം എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി ശൈലജ ടീച്ചർ
കോവിഡ് വാക്സിൻ വിതരണത്തിന് പ്രാരംഭഘട്ടം എന്നോണം പൂർണ സജ്ജമാണ് ഒരുക്കങ്ങൾ എന്ന് വിലയിരുത്താൻ ഡ്രൈ റൺ സംസ്ഥാനത്ത് ആരംഭിച്ചു. രാവിലെ 9 മുതൽ 11 വരെ നാല് ജില്ലകളിലെ ആശുപത്രികളിലാണ് ഡ്രൈ റൺ നടക്കുന്നത്. തിരുവനന്തപുരം,ഇടുക്കി, പാലക്കാട്,വയനാട് ജില്ലകളിലാണ് ഡ്രൈ റൺ നടക്കുന്നത്. ഓരോ കേന്ദ്രത്തിലും 25 പേർ വീതമാണ് ഡ്രൈ റണ്ണിൽ പങ്കെടുക്കുന്നത്. കേരളത്തിൽ ആദ്യഘട്ടം മൂന്നു ലക്ഷത്തി പതിമൂവായിരം പേർക്കാണ് വാക്സിൻ നൽകുക. ആരോഗ്യപ്രവർത്തകർ, മെഡിക്കൽ വിദ്യാർഥികൾ, ആശാവർക്കർമാർ,അങ്കണവാടി ജീവനക്കാർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക. രണ്ട് മൂന്നു ദിവസത്തിനകം വാക്സിൻ സംസ്ഥാനത്ത് എത്തുമെന്നാണ് കരുതുന്നത് എന്ന് ഡ്രൈ റൺ നിരീക്ഷിക്കാൻ എത്തിയ ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.വാക്സിൻ മുൻഗണന അനുസരിച്ച് വിതരണം ചെയ്യാൻ കേരളം പൂർണ സജ്ജമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
Read More » -
Lead News
കശ്മീരിൽ വിവാദം, കൊല്ലപ്പെട്ട യുവാക്കൾ ഭീകരരെന്ന് പോലീസ് അല്ലെന്ന് ബന്ധുക്കൾ
വ്യാഴാഴ്ച ശ്രീനഗറിൽ നടന്ന “ഏറ്റുമുട്ടലിൽ” കൊല്ലപ്പെട്ട ചെറുപ്പക്കാർ മൂന്നുപേരും ഭീകരരാണെന്ന് പോലീസ്. എന്നാൽ അല്ലെന്ന് ബന്ധുക്കൾ പറയുന്നു. സുരക്ഷാസേന നൽകുന്ന വിവരമനുസരിച്ച് ഡിസംബർ 29ന് ഇവർ ഒളിച്ചിരിക്കുന്ന സ്ഥലത്തെ പറ്റി വിവരം കിട്ടി. അടുത്ത ദിവസം തന്നെ ലവാപുരയിൽ പരിശോധന തുടങ്ങി. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ചെറുപ്പക്കാർ തയ്യാറായില്ല. ഇവർ ഭീകര ബന്ധമുള്ളവർ തന്നെയാണെന്ന നിലപാടിലാണ് സുരക്ഷാസേന. എന്നാൽ ബന്ധുക്കൾ അത് നിഷേധിക്കുന്നു. ബന്ധുക്കളുടെ ആരോപണം അന്വേഷിക്കുമെന്ന് ഡിജിപി ദിൽബഗ് സിംഗ് വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയിൽ ഷോപ്പിയാനയിൽ ജോലി തേടിയെത്തിയ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടപ്പോൾ അവർ ഭീകരർ ആണ് എന്നാണ് സേന പറഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ അത് വ്യാജഏറ്റുമുട്ടൽ ആണെന്ന് സൈന്യവും പോലീസും തന്നെ കണ്ടെത്തി. ഈ പശ്ചാത്തലത്തിൽ പുതിയ “ഏറ്റുമുട്ടലും ” വിവാദമാകുകയാണ്.
Read More » -
NEWS
ക്വാറന്റൈൻ ലംഘിച്ച് പ്രിൻസിപ്പൽ എത്തി: ആരോഗ്യ വകുപ്പ് സ്കൂൾ അടപ്പിച്ചു
മഞ്ചേരി മൂർക്കനാട് സുബുലുസലാം ഹയർ സെക്കൻഡറി സ്കൂൾ, പ്രിൻസിപ്പൽ ക്വാറന്റൈൻ ലംഘിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അടപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എസ്.എസ്.എൽ.സി, പ്ലസ്ടു ക്ലാസുകൾ തുടങ്ങാനിരിക്കെയാണ് പ്രിൻസിപ്പൽ ചട്ടം ലംഘിച്ചത്. ആരോഗ്യ വകുപ്പിന്റെ പരാതിയെ തുടർന്നു ഇദ്ദേഹത്തിനെതിരെ പോലീസ് കേസെടുത്തു. പ്രിൻസിപ്പലുമായി സമ്പർക്കമുള്ള അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഒരാഴ്ചത്തെ നിർബന്ധിത ക്വാറന്റൈനിൽ പോകണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. ഇവരുടെ പരിശോധനാ ഫലം ലഭിച്ചതിനുശേഷം മാത്രമേ സ്കൂൾ തുറക്കാൻ അനുവദിക്കുകയുള്ളുവെന്നു ആരോഗ്യ വകുപ്പ് അറിയിച്ചു.
Read More » -
LIFE
കണ്ണെത്താ ദൂരത്തോളം കാണുന്ന ഹൂഡോസിൽ സൂര്യ കിരണങ്ങൾ പതിയുമ്പോൾ കണ്ണുകൾ മഞ്ഞളിക്കും, വൈവിധ്യമായ കാഴ്ചകളുമായി ബ്രൈസ് കാന്യോൻ നാഷണൽ പാർക്ക് യാത്ര -ഭാഗം 4-അനു കാമ്പുറത്ത്
ഇൻസ്റ്റാഗ്രാം ഫീഡിൽ സ്ഥിരമായി കാണാറുള്ള ചെങ്കലിന്റെ നിറത്തിലുള്ള സ്തൂപങ്ങൾ സന്ദർശിക്കാനുള്ള ആഗ്രഹം തുടങ്ങിയിട്ട് കാലങ്ങൾ ഒരുപാടായി. മണ്ണിനടിയിൽ നിന്ന് പൊങ്ങി വരുന്ന സ്തൂപങ്ങൾ കണ്ടാൽ ഏതോ കലാകാരൻ കൊത്തി വച്ച ചിത്രപ്പണികൾ ആണോ എന്ന് സംശയിച്ചു പോകും. അത്ര ഭംഗി ആയിട്ടാണ് ഓരോ ഹൂഡസിന്റെയും ആകൃതിയും, ചുവപ്പിന്റെ വ്യത്യസ്ത നിറങ്ങളും ചാലിച്ചിരിക്കുന്നത്. കണ്ണെത്താ ദൂരത്തോളം കാണുന്ന ഹൂഡോസിൽ സൂര്യ കിരണങ്ങൾ പതിയുമ്പോൾ നമ്മുടെ കണ്ണുകളും മഞ്ഞളിക്കും. തീർത്തും വൈവിധ്യമായ കാഴ്ചയാണ് ബ്രൈസ് കാന്യോൻ നാഷണൽ പാർക്ക് സമ്മാനിക്കുന്നത്. യൂട്ടയിലെ ഏറ്റവും സവിശേഷമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ബ്രൈസ് കാന്യോൻ ദേശീയ ഉദ്യാനം, ഭൂമിയിലെ ഏറ്റവും സവിശേഷമായ പ്രകൃതി ഭൗമശാസ്ത്ര രൂപങ്ങൾ ഇവിടെയുണ്ട്. ഒരു പീഠഭൂമിയുടെ അരികിലുള്ള ആംഫിതിയേറ്ററുകളാൽ നിർമ്മിച്ച ഈ പാർക്ക്, ഹൂഡോസ് എന്നറിയപ്പെടുന്ന ആയിരക്കണക്കിന് ശിലാരൂപങ്ങളാൽ നിറഞ്ഞിരിക്കുന്നു. മുകളിൽ നിന്ന് വിചിത്രമായ ആകൃതിയിലുള്ള ആയിരക്കണക്കിന് ഹൂഡോകൾ നോക്കുന്നത് വിസ്മയകരവും അവിശ്വസനീയമായ അനുഭവവുമാണ്. ഹൂഡോസിനിടയിലൂടെയുള്ള ഹൈക്കിങ് അതിലേറെ മനോഹരമാണ്. ലോകത്തിലെ ഏറ്റവും വലിയ…
Read More »