മാജിക്..മാജിക്..മാജിക് വരുന്നു..പ്രജേഷ് സെൻ- ആസിഫ് അലി ചിത്രം ഹൗഡിനി- ദി കിംഗ് ഓഫ് മാജിക്, ഞെട്ടിച്ച് ഫസ്‌റ്റ് ലുക്ക് പോസ്റ്റർ

കൊച്ചി: മാസ് ലുക്കിൽ ആസിഫ് അലി, മാജിക് പ്രമേയമാക്കി ജി പ്രജേഷ് സെൻ സംവിധാനം ചെയ്ത, ഹൗഡിനി- ദി കിംഗ് ഓഫ് മാജിക് ഫസ്റ്റ് ലുക്ക് പോസ്റ്റർ ചർച്ചയാകുന്നു. ഉടൻ പുറത്തിറങ്ങുന്ന ചിത്രത്തിൽ ഗംഭീര പെർഫോമൻസാണ് ആസിഫ് അലിയുടേതെന്ന് സൂചന നൽകുന്നതാണ് പോസ്റ്റർ. മാജിക്കിനൊപ്പം ആക്ഷനും ഇമോഷനും ഒക്കെ പ്രാധാന്യം നൽകുന്നതാണ് ചിത്രത്തിന്റെ പ്രമേയം എന്ന് സംവിധായകൻ പ്രജേഷ് സെൻ പറഞ്ഞു.
ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ, ദി സീക്രട്ട് ഓഫ് വിമൻ തുടങ്ങിയ സിനിമകൾക്കു ശേഷമാണ് പ്രജേഷ് സെന്നിന്റെ പുതിയ ചിത്രം വരുന്നത്. ബ്ലൂ ഹിൽ നൈലിന്റെ ബാനറിൽ ജോബി പി. സാം ആണ് നിർമാണം. പ്രജേഷ്സെൻ മൂവി ക്ലബാണ് സഹനിർമാണം. അബ്ബാസ് സിറാജ്, ഷംസീർ ഹംസ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. സിനിമാറ്റോഗ്രാഫർ നൗഷാദ് ഷെരീഫ്, എഡിറ്റർ: ബിജിത് ബാല, ആർട്ട്: ത്യാഗു തവനൂർ.
ബിജിബാൽ ആണ് സംഗീത സംവിധാനം. “ആകാശമായവളേ…” എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ നിധീഷ് നടേരിയുടെതാണ് ഗാനങ്ങൾ. വെള്ളത്തിന് ശേഷം സംഗീത വിസ്മയം തീർക്കാൻ പ്രജേഷ് സെൻ- ബിജിപാൽ കോംബോ എത്തുന്നു എന്നതും പ്രത്യേകതയാണ്.
അന്തരിച്ച പ്രശസ്‌ത നാടക സംവിധായകൻ പ്രശാന്ത് നാരായണൻ ശ്രദ്ധേയമായ വേഷത്തിലെത്തുന്ന ചിത്രത്തിൽ ഗുരു സോമസുന്ദരം, പ്രശാന്ത് അലക്സാണ്ടർ, ക്രിസ് വേണുഗോപാൽ, ഡോ. അമർ രാമചന്ദ്രൻ, ദേവി നായർ, വിവിയ ശാന്ത്, ഗീതി സംഗീത, ഡോ. പ്രസീദ, ട്വിങ്കിൾ ജോബി, അഞ്ചു എബ്രഹാം, ശ്രീറാം, അധീഷ് ദാമോദരൻ, ഡോ. ഷിനു, ജോഹൻ സാം ജോബി, മാസ്‌റ്റർ വൈഭവ് സുരേഷ്, ജിതേന്ദ്രൻ, സുചിത്ര, സന്ധ്യ രമേശ്, സാക്കിർ മനോളി, ജിജിന, അമര പല്ലവി, മനോജ് മാത്രാടൻ തുടങ്ങി നിരവധി പേർ വേഷമിടുന്നു.
മേക്കപ്പ്: റഷീദ് അഹമ്മദ്, വസ്‌ത്രാലങ്കാരം: അഫ്രീൻ കല്ലൻ, സൗണ്ട് ഡിസൈൻ: അരുൺ രാമവർമ തമ്പുരാൻ, ഓഡിയോഗ്രാഫി: അജിത് എ. ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ: ജിത്തു പിരപ്പൻകോട്, സെക്കന്റ് യൂണിറ്റ് കാമറ: ലെബിസൺ ഗോപി, ചീഫ് അസോസിയേറ്റ് ഡയറക്റ്റർ: ഗിരീഷ് മാരാർ, ത്രിൽസ്: മാഫിയ ശശി, ഡി.ഐ: ആക്ഷൻ ഫ്രെയിം മീഡിയ, കളറിസ്റ്റ്: സുജിത് സദാശിവൻ, ഡിജിറ്റൽ കണ്ടന്റ് മാനേജർ: ബാലു പരമേശ്വർ, സ്ക്രിപ്റ്റ് ആൻഡ് ഡയറക്ടർ അസോസിയേറ്റ്: എം കുഞ്ഞാപ്പ, വീ എഫക്സ് ഡയറക്ടർ: രൻതീഷ് രാമകൃഷ്ണൻ, സിങ്ക് സൗണ്ട്: എൽ.ജെ. മൈൽ സ്റ്റുഡിയോ, മാജിക് കൊറിയോഗ്രാഫർ: സമീർ, പ്രൊജക്റ്റ് കോ ഓർഡിനേറ്റർ: പ്രദീപ് മേനോൻ, പ്രൊഡക്ഷൻ കോ ഓർഡിനേഷൻ: ഷിബിരാജ്, പി.ആർ.ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്, പ്രൊമോഷൻ ആൻഡ് മാർക്കറ്റിംഗ്: പ്രതീഷ് ശേഖർ, ഡിജിറ്റൽ പബ്ലിസിറ്റി: ബ്രാൻഡ് പിക്സ്, താമിർ ഓക്കേ, സ്റ്റിൽ ഫോട്ടോഗ്രാഫി: ലെബിസൺ ഫോട്ടോസ്, അജീഷ് കടയ്ക്കൽ, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്.






