Month: January 2021
-
Lead News
കോവിഡ് വാക്‌സിന്‍ ഉടന്‍ ലഭ്യമാകുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍; സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ വിജയം
തിരുവനന്തപുരം: സംസ്ഥാനത്ത് വളരെപ്പെട്ടന്ന് കോവിഡ്-19 വാക്‌സിന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഔദ്യോഗികമായി ഇന്ന ദിവസം എത്തുമെന്ന അറിയിപ്പ് കിട്ടിയിട്ടില്ല. കോവിഷീല്‍ഡ് വാക്‌സീന്‍ താരതമ്യേന സുരക്ഷിതമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ടുതന്നെ വാക്‌സിന്‍ എടുക്കുന്നതിന് ആര്‍ക്കും ആശങ്ക വേണ്ട. ചിട്ടയായ വാക്‌സിന്‍ വിതരണത്തിന് കേരളം സജ്ജമാണ്. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശമനുസരിച്ച് മുന്‍ഗണനാ ഗ്രൂപ്പിനെ തീരുമാനിച്ചിട്ടുണ്ട്. ആ ലിസ്റ്റിലുള്ളവര്‍ക്കാണ് വാക്‌സിന്‍ ആദ്യം നല്‍കുക. പിന്നീട് വാക്‌സിന്‍ കിട്ടുന്ന അളവില്‍ മറ്റുള്ളവര്‍ക്കും നല്‍കുന്നതാണ്. അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ജില്ലകളില്‍ നടന്നിട്ടുണ്ട്. വാക്‌സിന്‍ കിട്ടി കഴിഞ്ഞാല്‍ അതിന്റെ സംഭരണം, വിതരണം തുടങ്ങിയ എല്ലാ കാര്യങ്ങളിലും കുറ്റമറ്റ രീതിയില്‍ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ വാക്‌സിന്‍ വിതരണ ഡ്രൈ റണ്ണിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ സാഹചര്യങ്ങളെ നേരിടുന്ന സമയത്ത് കുറ്റമറ്റ രീതിയില്‍ നടത്തുന്നതിന് ആരോഗ്യ വകുപ്പ് മോക് ഡ്രില്‍ നടത്താറുണ്ട്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ…
Read More » -
LIFE
സജ്‌നയുടെ സ്വപ്‌നം സഫലമാക്കി താരം
സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായ വാര്‍ത്തയായിരുന്നു ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌നയുടെ ബിരിയാണി കച്ചവടം. കോവിഡ് പ്രതിസന്ധിക്കിടെ വഴിയോരകച്ചവടം ചെയ്തതിന് ആണും പെണ്ണും കെട്ടവര്‍ എന്ന് പറഞ്ഞ് കച്ചവടം ചെയ്യാന്‍ ചിലര്‍ അനുവദിക്കാതിരുന്ന കാര്യം സജ്‌ന ാേഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. സജ്‌ന കരഞ്ഞ് കൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോ ഫഹദ് ഫാസില്‍, ജയസൂര്യയടക്കം നിരവധിപേരാണ് ഷെയര്‍ ചെയ്തത്. തുടര്‍ന്ന് സജ്‌നയ്ക്ക് ബിരിയാണിക്കട തുടങ്ങാന്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് നടന്‍ ജയസൂര്യ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ വാക്ക് പാലിച്ചിരിക്കുകയാണ് താരം. സജ്‌നാസ് കിച്ചണ്‍ എന്ന പേരിലാണ് പുതിയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജയസൂര്യ തന്നെയായിരുന്നു ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഈ സഹായത്തെ എന്നും നന്ദിയോടെ ഓര്‍ക്കുമെന്നും ദൈവത്തിന് തുല്യമായാണ് ജയസൂര്യയെ കാണുന്നതെന്നും സജ്‌ന പറഞ്ഞു. ദൈവത്തിന് തുല്യം കാണുന്ന ജയേട്ടനാണ് ഞങ്ങള്‍ക്ക് ഹോട്ടലെടുത്ത് തന്നത്. അതിന്റെ കടപ്പാടും നന്ദിയുമുണ്ട്. എന്റെ മുന്നിലെ ദൈവമെന്ന് പറയുന്നത്, ആപത്ഘട്ടത്തിലും പിടിച്ച് നിര്‍ത്തി പ്രശ്‌നങ്ങളൊക്കെ നേരിടാന്‍ തയ്യാറാവണം, എന്നാലെ…
Read More » -
Lead News
പി.എസ്.സിയെ നോക്കുകുത്തിയാക്കി താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് ലക്ഷക്കണക്കിന് തൊഴില്‍ രഹിതരായ യുവാക്കളോടുള്ള വെല്ലുവിളി: രമേശ് ചെന്നിത്തല
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ പി.എസ്.സിയെ നോക്കു കുത്തിയാക്കി താത്ക്കാലികക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കം തൊഴില്‍ രഹിതരായ ലക്ഷക്കണക്കിന് യുവാക്കളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിയ മുന്‍തൂക്കം കിട്ടിയതോടെ എന്തും ആവാം എന്ന മട്ടിലാണ് സര്‍ക്കാര്‍. നേരത്തെ തന്നെ പിന്‍വാതില്‍ നിയമനങ്ങളില്‍ റെക്കോര്‍ഡിട്ട സര്‍ക്കാര്‍ ഇപ്പോള്‍ പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളില്‍ പോലും താത്ക്കാലികക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുകയാണ്. കേരളത്തിലെ സര്‍വ്വകലാശാലകളില്‍ മൂവായിരത്തോളം പേരെ സ്ഥിരിപ്പെടുത്താന്‍ പോവുകയാണ് എന്നാണ് പുറത്തു വന്നിട്ടുള്ള വിവരം. കോഴിക്കോട് സര്‍വ്വകലാശാല സിന്റിക്കേറ്റ് കഴിഞ്ഞ ദിവസം 35 താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ സിന്റിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്. മറ്റു സര്‍വ്വകാലശാലകളിലും ഇത് നടക്കാന്‍ പോവുകയാണ്. കേരള സര്‍വ്വകലാശാലയിലെ നിയമനത്തട്ടിപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് സര്‍വ്വകലാശാലകളിലെ നിയമനം പി.എസ്.സിക്ക് വിട്ടത്. തുടര്‍ന്ന് അസിസ്റ്റന്റ് നിയമനവും കംപ്യൂട്ടര്‍ അസിന്റ് നിയമനവും പി.സി.സി വഴി നടത്തുകയുണ്ടായി. അതേ പോലെ മറ്റു തസ്തികകളിലേയും നിയമനങ്ങളും പി.എസ്.സി വഴി നടത്താതെയാണ് താത്ക്കാലികക്കാരെയും ദിവസവേതനക്കാരെയും…
Read More » -
Lead News
കോവിഡ് വാക്സിൻ രാജ്യത്താകെ സൗജന്യം, നയം വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി
കോവിഡ് വാക്സിൻ രാജ്യത്ത് ആകെ സൗജന്യമായിരിക്കും എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ. ഡൽഹിയിൽ വാർത്താസമ്മേളനത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഡൽഹി ജിടിബി ആശുപത്രിയിലെത്തി മന്ത്രി ഡ്രൈ റൺ പരിശോധിച്ചു.നാല് സംസ്ഥാനങ്ങളിൽ നടക്കുന്ന ഡ്രൈ റൺ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് ഉള്ളതാണെന്ന് മന്ത്രി വ്യക്തമാക്കി. വാക്സിൻ കൊടുക്കുന്നത് ഒഴിച്ചാൽ ബാക്കി എല്ലാം കൃത്യമായി നടന്നു എന്നും മന്ത്രി പറഞ്ഞു. ഇന്നും രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ആണ് കൂടുതൽ. 22,926 പേർ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 19,708 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read More » -
Lead News
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബൂട്ടാസിങ് അന്തരിച്ചു
കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ബൂട്ടാസിങ് അന്തരിച്ചു. 86 വയസ്സായിരുന്നു. ബീഹാര്‍ ഗവര്‍ണറും ദേശീയ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാനുമായിരുന്നു. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു. നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിരുന്നു ബൂട്ടാസിങ്.
Read More » -
NEWS
തീവ്ര പ്രണയ ഭാവങ്ങളുമായി സൂരജ് സന്തോഷ് ആലപിച്ച “കടൽ പോൽ”
ജനുവരി 2, 2021, കൊച്ചി: തന്റെ പ്രിയതമയുടെ അടുത്തേക്ക് തിരിച്ചു പോകുവാനുള്ള ആഗ്രഹം അത്രമേൽ തീവ്രമായിരിക്കും. അത് തീർത്തും ആനന്ദകരവുമായിരിക്കും. എമിൽ ഡോൺ സംവിധാനം ചെയ്ത ‘കടൽ പോൽ’ ഒരു മുക്കുവന്റെയും അവന്റെ പ്രണയിനിയുടെയും തീവ്ര പ്രണയ നിമിഷങ്ങളെ കുറിച്ചാണ്. സൂരജ് സന്തോഷും ഫിയോണ എൽസ മാത്യുവും ചേർന്ന ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് മനുവാണ്. ഡാജിഷ് ജോണും ഹെലൻ ഡേവിസുമാണ് ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. ലൂക് ജോസിന്റെ ഛായാഗ്രഹണം കടലിന്റെയും തീരപ്രദേശങ്ങളുടെയും ഭംഗി ഒപ്പിയെടുത്തിരിക്കുന്നു. എഡിറ്റിംഗ് സുനീഷ് സെബാസ്റ്റ്യൻ. ഹേമന്ത് രാമകൃഷ്ണൻ നിർമിച്ചിരിക്കുന്ന ഈ മ്യൂസിക് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത് മ്യൂസിക്247നാണ്. ‘കടൽ പോൽ’കാണാൻ: https://youtu.be/wSWatjjcgD8
Read More » -
NEWS
പുതിയ കവർസോങ്ങുമായി സന മൊയ്തൂട്ടി
ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളിലേക്ക് മലയാളിയെ എന്നും നയിക്കുന്ന ഒരു അതിമനോഹര ഗാനമാണ് ശ്രീ. കമൽ സംവിധാനം ചെയ്ത അഴകിയ രാവണൻ എന്ന ചിത്രത്തിനു വേണ്ടി ശ്രീ. കൈതപ്രത്തിന്റെ വരികൾക്ക് ശ്രീ. വിദ്യാസാഗർ ഈണം നൽകി ഗാനഗന്ധർവ്വൻ Dr. കെ. ജെ. യേശുദാസും ശബ്നവും ചേർന്നാലപിച്ച ” വെണ്ണിലാചന്ദനക്കിണ്ണം പുന്നമടക്കായലിൽ വീണേ…. ” എന്ന ഗാനം. എത്ര കേട്ടാലും മതിവരാത്ത , എക്കാലത്തേയും മികച്ച ഈ മെലഡി ഗാനത്തിന്റെ പുതുമ നിറഞ്ഞ ഒരു കവർസോങ്ങ് വീഡിയോ , സോഷ്യൽ മീഡിയയിലൂടെ ഏവർക്കും പ്രിയങ്കരിയായ ഗായിക സന മൊയ്തൂട്ടി ആലപിച്ച് സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു. സന മൊയ്തൂട്ടി ആലപിച്ച് സത്യം ഓഡിയോസ് റിലീസ് ചെയ്ത കണ്ണാടി കൂടുംകൂട്ടി.. , കരിമിഴി കുരുവിയെ കണ്ടീല …, ചൂളമടിച്ചു കറങ്ങി നടക്കും…. എന്നീ ഗാനങ്ങളുടെ കവർ യൂട്യൂബിൽ ഇതിനോടകം ജനശ്രദ്ധ ആകർഷിച്ചതാണ്. മികച്ച ദൃശ്യാവിഷ്ക്കാരവും ശബ്ദമിശ്രണവും സനയുടെ വ്യത്യസ്ഥമായ ആലാപനവും കൊണ്ട് “വെണ്ണിലാചന്ദനക്കിണ്ണവും…
Read More » -
LIFE
ആദ്യം തിയേറ്ററുകളില്‍ ജയസൂര്യ ചിത്രം ‘വെളളം’?
കോവിഡ് ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്ത് ചൊവ്വാഴ്ച സിനിമ തിയേറ്ററുകള്‍ തുറക്കുകയാണ്. 85 ഓളം മലയാള സിനിമകളാണ് ഈ സന്ദര്‍ഭത്തില്‍ തിയേറ്റര്‍ റിലീസിനായി കാത്തിരിക്കുന്നത്. ഇതില്‍ ഉടന്‍ റിലീസിനായി തയ്യാറായിരിക്കുന്നത് ജയസൂര്യ നായകനായ വെളളം എന്ന ചിത്രമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ ഉടന്‍ റിലീസിന് തയ്യാറാണെന്ന് അണിയറപ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു. സിനിമ വ്യവസായ രംഗത്തെ കോവിഡ് കാല പ്രതിസന്ധികളില്‍ നിന്നും തിരികെ കൊണ്ട് വരാനായി ഏതു റിസ്‌ക്കും ഏറ്റെടുക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. ‘ചിത്രത്തിന്റെ സെന്‍സറിങ്ങും പൂര്‍ത്തിയായതാണ്. ഈ സാഹചര്യത്തില്‍ തിയറ്റര്‍ ഉടമകളുടെ തീരുമാനം നോക്കി എപ്പോള്‍ വേണമെങ്കിലും പടം കൊടുക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്.’വെള്ളം സിനിമയുടെ നിര്‍മാതാക്കള്‍ പറഞ്ഞു. ക്യാപ്റ്റന്‍ സിനിമയുടെ സംവിധായകന്‍ പ്രജേഷ് സെന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് വെളളം. കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം എന്ന ചിത്രത്തിലൂടെ പറയുന്നത്. പൂര്‍ണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ‘ വെള്ളം’ ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍,…
Read More » -
Lead News
കശ്മീരില്‍ ഭൂമി സ്വന്തമാക്കിയ ജ്വല്ലറി ഉടമയെ വെടിവെച്ചുകൊന്നു
കശ്മീരില്‍ സ്ഥിരതാമസമാക്കാനുളള ഭൂമി സ്വന്തമാക്കിയ ജ്വല്ലറി ഉടമയെ വെടിവെച്ചുകൊന്നു. ശ്രീനഗറില്‍ താമസിക്കുന്ന പഞ്ചാബില്‍ നിന്നുളള സത്പാല്‍ നിശ്ചല്‍ (65 എന്ന സ്വര്‍ണവ്യാപാരിയാണ് കൊല്ലപ്പെട്ടത്. കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ പുതിയ നിയമപ്രകാരം ജമ്മുവില്‍ ഭൂമി സ്വന്തമാക്കാനുളള സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ മാസമാണ് സത്പാലിന് ലഭിച്ചത്. അതേസമയം, സംഭവത്തില്‍ റസിസ്റ്റന്റ് ഫ്രണ്ട് എന്ന സംഘടന കൊലപാതകത്തിന്‍രെ ഉത്തരവാദിത്തം ഏറ്റെടുത്തു. സ്ഥിരതാമസക്കാരെയെല്ലാം കടന്നുകയറ്റക്കാരായാണ് പരിഗണിക്കുന്നത്. സത്പാല്‍ കുടിയേറ്റ പദ്ധതിയുടെ ഭാഗമാണെന്നും സംഘടന പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് രാജ്യത്തിന്റെ ഏതുഭാഗത്തും താമസിക്കുന്ന പൗരന്മാര്‍ക്കും ജമ്മുകശ്മീരില്‍ സ്വത്തുവകകള്‍ വാങ്ങാമെന്ന അനുമതി നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍വിജ്ഞപനം പുറത്തിറക്കിയത്. കശ്മീര്‍ താഴ്‌വരയില്‍ താമസിക്കുന്ന 10 ലക്ഷം പേര്‍ക്ക് ഇതുവരെ സ്ഥിരതാമസ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചു. ഇവരില്‍ ഭൂരിഭാഗവും നാട്ടുകാര്‍ തന്നെയാണ്. പഞ്ചാബിലെ ഗൂര്‍ദാസ്പൂരില്‍ നിന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കശ്മീരില്‍ എത്തി തലമുറകളായി ഇവിടെ സ്വര്‍മവ്യാപാരം നടത്തുന്നവരാണ് കൊല്ലപ്പെട്ട സത്പാലിന്റെ കുടുംബം. ഭീകരവാദ കാലഘട്ടത്തില്‍ പോലും സത്പാലിന്റെ കുടുംബം കശ്മീരില്‍ തന്നെ തുടര്‍ന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ്…
Read More » -
Lead News
രജനീകാന്ത് വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക്
തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക്. ആരോഗ്യത്തോടെയിരിക്കുകയാണെന്നും ശാരീരികമായും മാനസികമായും സമാധാനമുണ്ടെന്നും താരം വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ഹൈദരബാദില്‍ ചികിത്സ തേടിയ അപ്പോളോ ഹോസ്പിറ്ററിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുളള വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതേസമയം, താന്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറി എന്നറിയിച്ചതിനെ തുടര്‍ന്ന് താരത്തിന്റെ വീടിന് മുന്നില്‍ ആരാധകരുടെ പ്രതിഷേധം തുടരുകയാണ്. തീകൊളുത്തി ആദ്മഹത്യയ്ക്ക് ശ്രമിച്ച ചെന്നൈ സ്വദേശി ആശുപത്രിയിലാണ്. പുതുവര്‍ഷത്തലേന്ന് പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നറിയിച്ച താരം അതിന് രണ്ട് ദിവസം മുമ്പാണ് ആരോഗ്യപ്രശ്‌നങ്ങളാല്‍ രാഷ്്ട്രീയത്തിലേക്ക് ഇല്ലെന്ന് അറിയിച്ചത്. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് താരത്തെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സവേണമെന്നും വിശ്രമം വേണമെന്നും ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു താരം രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറിയത്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പാര്‍ട്ടിയുടെ പുതിയ പേര് മക്കള്‍ സേവൈ കക്ഷി എന്ന് തീരുമാനിച്ചിരുന്നു. മക്കള്‍ ശക്തി കഴകമെന്ന പേരുമാറ്റിയാണ് പുതിയ പേര് രജിസ്റ്റര്‍ ചെയ്തത്. പാര്‍ട്ടിയുടെ ചിഹ്നമായ ഓട്ടോറിക്ഷയും പാര്‍ട്ടിയുടെ പേരും പിന്നീട് തിരഞ്ഞെടുപ്പ് കമ്മിഷന്‍…
Read More »