Month: January 2021

  • NEWS

    ലീഗിന്റെ തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടു, ജില്ലാ ട്രഷറർ ഗുലാം മുഹമ്മദിനെ സസ്പെൻഡ്‌ ചെയ്തു

    തദ്ദേശ തെരഞ്ഞെടുപ്പിൽ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തി എന്നതിന്റെ പേരിൽ തിരുവനന്തപുരം ജില്ലാ മുസ്ലിംലീഗ് ട്രഷറർ ഗുലാം മുഹമ്മദിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു. മുസ്ലിംലീഗ് തിരുവനന്തപുരം സെൻട്രൽ നിയോജ ക മണ്ഡലം കമ്മിറ്റിയെ പിരിച്ചുവിട്ടതായും സംസ്ഥാന കമ്മിറ്റി ഓഫിസ് അറിയിച്ചു.

    Read More »
  • LIFE

    ” ന്യൂ ബിഗിനിങ്ങ്സ് “-ഗോപി സുന്ദറിന്റെ പുതു വർഷ സന്ദേശ ഗാനം

    ഗോപി സുന്ദറിന്റെ പുതു വർഷ സന്ദേശ ഗാനം പുറത്തിറങ്ങി. ” ന്യൂ ബിഗിനിങ്ങ്സ് ”എന്ന പേരിൽ ഉള്ള ഈ ആൽബം ഇരുൾ നിറഞ്ഞ ഇന്നലെകൾ മറന്നു കൊണ്ട്  പ്രത്യാശയുടെ പുതുവർഷ സൂര്യ കിരണങ്ങൾ നമ്മുടെ മനസ്സുകളിൽ  വെളിച്ചം നിറക്കട്ടെ  എന്ന പ്രാർഥനയോടെയാണ് ഗോപി സുന്ദർ ഈ ആൽബം സമർപ്പിക്കുന്നത് . പ്രശസ്ത പിന്നണി ഗായകൻ നിരഞ്ജ് സുരേഷ് (പൂമുത്തോളെ ഫെയിം) വരികൾ എഴുതിയ ഈ ഇംഗ്ലിഷ് ഗാനം പാടിയിരിക്കുന്നത് ദേശി രാഗ്,ഉണ്ണിശോ എന്നി ആൽബങ്ങളിലൂടെ പ്രശ്സ്തമായ മെറിൽ ആൻ മാത്യൂ ആണ്. ഗോപി സുന്ദറിൻ്റെ തന്നെ ക്രിസ്തുമസ് കരോൾ പാടിയ മെറിൽ വീണ്ടും ഗോപി സുന്ദർ മ്യൂസിക്ക് കമ്പനിക്ക് വേണ്ടി പാടുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. കൂടാതെ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും 62 വിവിധ രാജ്യങ്ങളിലെ ആളുകൾ സമാധാന സന്ദേശവുമായി ഒരേ മനസ്സോടെ പുതുവത്സര ആശംസകൾ ഈ ഗാനത്തിലൂടെ കൈമാറുന്നു എന്നതും ഈ ഗാനത്തിന്റെ മറ്റൊരു സവിശേഷതയാണ്. അടിപൊളി രിതിയിൽ നിന്നു…

    Read More »
  • Lead News

    തീയ്യറ്ററുകൾ തുറക്കുന്നു, 85 സിനിമകൾ റിലീസിന്

    9 മാസം ആണ് സംസ്ഥാനത്ത് തീയ്യറ്ററുകൾ പൂട്ടി കിടന്നത്. ചൊവ്വാഴ്ച മുതൽ തീയേറ്ററുകൾ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മലയാളത്തിൽ റിലീസിനായി കെട്ടിക്കിടക്കുന്നത് 85 സിനിമകളാണ്. പണിപ്പുരയിൽ 35 സിനിമകളുണ്ട്. ഉടൻ ചിത്രീകരണം തുടങ്ങാൻ 28 സിനിമകൾ. എന്നാൽ പൂർത്തിയായ ബിഗ് ബജറ്റ് സിനിമകൾ ഇപ്പോൾ റിലീസ് ചെയ്യില്ല എന്നാണ് വിവരം. മോഹൻലാലിന്റെ മരയ്ക്കാർ,മമ്മൂട്ടിയുടെ പ്രീസ്റ്റ്,ഫഹദ് ഫാസിലിന്റെ മാലിക്, ദുൽഖർ സൽമാന്റെ കുറുപ്പ് എന്നിവയെല്ലാം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. 50% സീറ്റുകളിൽ ആണ് ഇപ്പോൾ പ്രേക്ഷകരെ അനുവദിച്ചിട്ടുള്ളത്. അങ്ങനെയെങ്കിൽ തീയ്യറ്ററുകൾ നടത്തിക്കൊണ്ടുപോകാൻ അത്ര എളുപ്പമാകില്ല. വൈദ്യുതി ബില്ലിൽ ആനുകൂല്യം വേണമെന്ന തിയ്യറ്റർ ഉടമകളുടെ ആവശ്യം സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. പൂട്ടിക്കിടന്ന കാലത്ത് വൈദ്യുതി കുടിശിക തിയ്യറ്ററുകൾ അടക്കാനുണ്ട്, പൂട്ടിക്കിടന്ന കാലത്ത് തീയ്യറ്റർ നശിക്കാതെ ഇരിക്കാൻ വേണ്ടി ചെലവഴിച്ച തുക വേറെയും.

    Read More »
  • NEWS

    മുന്നിലുള്ളത് മൂന്നുവർഷം, 2023 ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കണം, ശ്രീശാന്ത് ഇനി പിന്നോട്ടില്ല

    37ന്റെ ചെറുപ്പത്തിൽ ആണ് ശ്രീശാന്ത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച പേസർമാരിൽ ഒരാൾ. എന്നാൽ വാതുവെപ്പ് കേസോടെ അദ്ദേഹത്തിന് ദീർഘകാലം വിലക്കുണ്ടായിരുന്നു. ഒടുവിൽ ശ്രീശാന്ത് കളിക്കളത്തിൽ തിരിച്ചെത്തുന്നു. ജനുവരി 10-ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് വേണ്ടിയുള്ള കേരള ടീമിൽ ശ്രീശാന്ത് ഉണ്ട്. പരിശീലനമത്സരത്തിൽ പണ്ട് കണ്ട ശ്രീശാന്തിന്റെ അതേ ആർജ്ജവം. അതേ ആക്രമണോൽസുകത. ” എന്റെ ലക്ഷ്യം സയ്യിദ് മുഷ്താഖ് അലി ട്രോഫി മാത്രമല്ല ഇറാനി ട്രോഫിയും രഞ്ജിട്രോഫിയും കൂടിയാണ്. മികച്ച പ്രകടനം പുറത്തെടുക്കണം അവസരങ്ങൾ കാത്തിരിക്കുന്നുണ്ട്. ഐപിഎല്ലുമായി ബന്ധപ്പെട്ട് എന്നെ ചിലർ സമീപിച്ചിട്ടുണ്ട്. കായികക്ഷമത കാത്തുസൂക്ഷിച്ച് മികച്ച രീതിയിൽ പന്തെറിയാൻ ആണ് എന്റെ ശ്രമം. “ശ്രീശാന്ത് പറഞ്ഞു. “അടുത്ത മൂന്നു വർഷം നിർണായകമാണ്. 2023 ലോക കപ്പിൽ ഇന്ത്യക്കായി കളിക്കുകയും കിരീടം നേടുകയും ചെയ്യണം എന്നതാണ് എന്റെ സ്വപ്നം. “ശ്രീശാന്ത് വ്യക്തമാക്കി.

    Read More »
  • Lead News

    ഇന്ത്യയിൽ കുത്തിവെപ്പ് ബുധനാഴ്ച മുതൽ, പത്തുമാസത്തെ കാത്തിരിപ്പ് സഫലമാകുന്നു

    ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഷീൽഡ് വാക്സിൻ ബുധനാഴ്ച മുതൽ കുത്തിവെപ്പ് തുടങ്ങുമെന്ന് സൂചന.ഇന്ത്യയിൽ ആദ്യം അനുമതി നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്ത വാക്സിൻ ആണ് കോവിഷീൽഡ്. ഇന്ന് വാക്സിൻ വിതരണ റിഹേഴ്സൽ നടക്കുന്നുണ്ട്. ഇത് പൂർണമായും വിജയിച്ചാൽ കുത്തിവെപ്പ് ബുധനാഴ്ച ആരംഭിക്കുമെന്നാണ് വിവരം. അഞ്ചു കോടി ഡോസ് വാക്സിൻ നിർമ്മിച്ചു കഴിഞ്ഞിട്ടുണ്ട്. അതേസമയം ഭാരത് ബയോടെക്കിന്റെ വാക്സിൻ കോവാക്സിന്റെ അപേക്ഷ വിദഗ്ധ സമിതി ഇന്നലെ പരിഗണിച്ചെങ്കിലും അംഗീകാരം നൽകിയില്ല.ഇന്ത്യയുടെ ആദ്യ തദ്ദേശിയ വാക്സിൻ ആണ് കോവാക്സ്.ബ്രിട്ടനിൽ അടക്കം ഉപയോഗിച്ച് തുടങ്ങിയ ഫൈസർ വാക്സിൻ ഇന്ത്യയിൽ ഉപയോഗത്തിന് അനുമതി തേടിയെങ്കിലും അനുവാദം നൽകിയിട്ടില്ല.

    Read More »
  • NEWS

    തൃശ്ശൂർ തോട്ടപ്പടിയിൽ ടൂറിസ്റ്റു ബസ്സ് മറിഞ്ഞു

    തോട്ടപ്പടിയിൽ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞു.രണ്ട് പേർക്ക് പരിക്കേറ്റു.മറ്റു യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. 17 യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്.വൈറ്റിലയിൽ നിന്നും ചെന്നൈയിലേക്ക് പോകുന്ന ബസ്സാണ് മറിഞ്ഞത്. ഒരു ബൈക്ക് പെട്ടെന്ന് സർവ്വീസ് റോഡിൽ നിന്നും കയറിയപ്പോൾ ബസ്സ് ബ്രയ്ക്ക് ചവിട്ടിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് ഡ്രൈവർ പറഞ്ഞു.

    Read More »
  • NEWS

    മലപ്പുറം എടപ്പാളിൽ യുവാവിനെ കൊന്നുതള്ളിയത് സുഹൃത്തുക്കൾ

    മലപ്പുറം എടപ്പാളിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് സുഹൃത്തുക്കൾ തന്നെ. കൊലപാതകവുമായി ബന്ധപ്പെട്ട് വട്ടക്കുളം സ്വദേശികളായ എബിൻ,സുഭാഷ് എന്നിവരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. എടപ്പാൾ കാളച്ചാൽ സ്വദേശി ഇർഷാദിനെ ജൂൺ 11 മുതൽ കാണാതായിരുന്നു. പഞ്ചലോഹവിഗ്രഹം നൽകാമെന്ന് പറഞ്ഞ് പ്രതികൾ അഞ്ച് ലക്ഷം രൂപ ഇർഷാദിൽ നിന്ന് വാങ്ങിയെന്നാണ് സൂചന. ഇത് തിരികെ ചോദിച്ചതിന് പിന്നാലെയാണ് ഇർഷാദിനെ ഇവർ കൊലപ്പെടുത്തിയത്. മൃതദേഹം പ്രദേശത്തെ ഒരു കിണറ്റിൽ തള്ളി എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. പൊലീസുകാർ അന്വേഷിച്ചുവരികയാണ്. ശനിയാഴ്ച കൂടുതൽ പരിശോധന നടക്കും.

    Read More »
  • NEWS

    കെഎസ്ആര്‍ടിസി റഫറണ്ടത്തില്‍ സിഐടിയുവിന് 14% വോട്ടിന്റെ നഷ്ടം ,ബി എം എസിന് നേട്ടം

    കെഎസ്ആര്‍ടിസി റഫറണ്ടത്തില്‍ സിഐടിയു നേതൃത്വം നല്‍കിയ കെഎസ്ആര്‍റ്റിഇഎക്ക് 14 ശതമാനം വോട്ട് കഴിഞ്ഞ തവണത്തെക്കാള്‍ നഷ്ടപ്പെട്ടു.49%ൽ നിന്ന് സിഐടിയു 35% ലേക്ക് വീണു. എന്നാൽ നേട്ടമുണ്ടാക്കിയത് ബി എം എസ് ആണ്.36 വർഷത്തിന് ശേഷം ഇതാദ്യമായി ബി എം എസിന് അംഗീകാരം കിട്ടി.8.31% മാത്രം വോട്ട് ലഭിച്ചിരുന്ന ബി എം എസ് ഇത്തവണ 18% വോട്ട് നേടി.അംഗീകാരത്തിന് 15% വോട്ട് മതി. അതേസമയം പാർട്ടി അധികാരത്തിൽ ഉണ്ടായിട്ട് പോലും എ ഐ ടി യു സിയ്ക്ക് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

    Read More »
  • NEWS

    നിയമസഭയിൽ മത്സരിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി

    നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമാക്കി വ്യാപാരി വ്യവസായി ഏകോപന സമിതി. തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് സമിതി സംസ്ഥാന പ്രസിഡണ്ടിന് ടി നസിറുദ്ധീൻ വ്യക്തമാക്കി. ജനുവരിയിൽ തന്നെ രാഷ്ട്രീയപാർട്ടി പ്രഖ്യാപനം ഉണ്ടാകും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ആണ് തങ്ങളുടെ നിലപാട് എന്ന് നസിറുദ്ധീൻ വിശദീകരിച്ചു. കർഷക- വ്യാപാരി ദ്രോഹ നയങ്ങൾ ആണ് സർക്കാറുകളുടേത്. കർഷക സംഘടനകളെ കൂടി പുതിയ പാർട്ടിയിൽ ഉൾപ്പെടുത്തും. മുന്നണികളോട് സമദൂര നിലപാട് ആയിരിക്കും സ്വീകരിക്കുക. പാർട്ടി രൂപീകരണം സംബന്ധിച്ച് കർഷക സംഘടനകളുമായി പ്രാഥമിക ചർച്ച നടത്തി. ഒരു ലക്ഷം ആളുകളെ പാർട്ടിയിൽ അണിനിരത്താൻ ആകും എന്നാണ് കണക്കുകൂട്ടൽ എന്ന് നസിറുദ്ധീൻ പറഞ്ഞു.

    Read More »
  • LIFE

    കോവിഡ് കൊടുമ്പിരി കൊണ്ടിരിക്കെ കോവിഡ് ബാധിതരായ അച്ഛനമ്മമാരിൽ നിന്ന് ആറു മാസമുള്ള കുഞ്ഞിനെ ഏറ്റെടുത്ത അമ്മ ആ കഥ പറയുന്നു-വീഡിയോ

    ഉണ്ണി ആയിരുന്നു സാമൂഹിക പ്രവർത്തക കൂടിയായ മേരി അനിതയ്ക്ക് ആറ് മാസം മാത്രം പ്രായമുള്ള ആ കുഞ്ഞ്.അനിതയിലെ അമ്മ മനസ് ആ കുഞ്ഞിനെ അങ്ങിനെയാണ് വിളിച്ചത്.അച്ഛനും അമ്മയും കോവിഡ് ബാധിതർ ആയതിനാൽ കുഞ്ഞിനെ ഒരു മാസം മേരി അനിത പോറ്റുകയായിരുന്നു.ആ അനുഭവങ്ങൾ കണ്ണീർ നനവോടെ മേരി അനിത NewsThen Media പ്രേക്ഷകരോട് പങ്കുവെക്കുന്നു.

    Read More »
Back to top button
error: