LIFETRENDING

കണ്ണെത്താ ദൂരത്തോളം കാണുന്ന ഹൂഡോസിൽ സൂര്യ കിരണങ്ങൾ പതിയുമ്പോൾ കണ്ണുകൾ മഞ്ഞളിക്കും, വൈവിധ്യമായ കാഴ്ചകളുമായി ബ്രൈസ് കാന്യോൻ നാഷണൽ പാർക്ക് യാത്ര -ഭാഗം 4-അനു കാമ്പുറത്ത്

ഇൻസ്റ്റാഗ്രാം ഫീഡിൽ സ്ഥിരമായി കാണാറുള്ള ചെങ്കലിന്റെ നിറത്തിലുള്ള സ്തൂപങ്ങൾ സന്ദർശിക്കാനുള്ള ആഗ്രഹം തുടങ്ങിയിട്ട് കാലങ്ങൾ ഒരുപാടായി. മണ്ണിനടിയിൽ നിന്ന് പൊങ്ങി വരുന്ന സ്തൂപങ്ങൾ കണ്ടാൽ ഏതോ കലാകാരൻ കൊത്തി വച്ച ചിത്രപ്പണികൾ ആണോ എന്ന് സംശയിച്ചു പോകും. അത്ര ഭംഗി ആയിട്ടാണ് ഓരോ ഹൂഡസിന്റെയും ആകൃതിയും, ചുവപ്പിന്റെ വ്യത്യസ്ത നിറങ്ങളും ചാലിച്ചിരിക്കുന്നത്. കണ്ണെത്താ ദൂരത്തോളം കാണുന്ന ഹൂഡോസിൽ സൂര്യ കിരണങ്ങൾ പതിയുമ്പോൾ നമ്മുടെ കണ്ണുകളും മഞ്ഞളിക്കും. തീർത്തും വൈവിധ്യമായ കാഴ്ചയാണ്‌ ബ്രൈസ് കാന്യോൻ നാഷണൽ പാർക്ക് സമ്മാനിക്കുന്നത്.



Signature-ad


യൂട്ടയിലെ ഏറ്റവും സവിശേഷമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ബ്രൈസ് കാന്യോൻ ദേശീയ ഉദ്യാനം, ഭൂമിയിലെ ഏറ്റവും സവിശേഷമായ പ്രകൃതി ഭൗമശാസ്ത്ര രൂപങ്ങൾ ഇവിടെയുണ്ട്. ഒരു പീഠഭൂമിയുടെ അരികിലുള്ള ആംഫിതിയേറ്ററുകളാൽ നിർമ്മിച്ച ഈ പാർക്ക്, ഹൂഡോസ് എന്നറിയപ്പെടുന്ന ആയിരക്കണക്കിന് ശിലാരൂപങ്ങളാൽ നിറഞ്ഞിരിക്കുന്നു. മുകളിൽ നിന്ന് വിചിത്രമായ ആകൃതിയിലുള്ള ആയിരക്കണക്കിന് ഹൂഡോകൾ നോക്കുന്നത് വിസ്മയകരവും അവിശ്വസനീയമായ അനുഭവവുമാണ്.

 

ഹൂഡോസിനിടയിലൂടെയുള്ള ഹൈക്കിങ് അതിലേറെ മനോഹരമാണ്. ലോകത്തിലെ ഏറ്റവും വലിയ ഹൂഡോകളുടെ ശേഖരം ബ്രൈസ് കാന്യോൻ ദേശീയ ഉദ്യാനത്തിലാണ്. കാറ്റ്, മഞ്ഞ്, മഴ എന്നിവയാൽ ചുണ്ണാമ്പുകല്ല് ഇല്ലാതാകുകയും അവ മലയിടുക്കുകൾ, കമാനങ്ങൾ, സ്പിയറുകൾ എന്നിവയുടെ ഒരു ശേഖരമായി രൂപപ്പെടുകയും ചെയ്യുന്നു.
അത്യാവശ്യം തിരക്കുള്ള ഒരു പാർക്ക് ആയതിനാൽ പ്രധാനപ്പെട്ട വ്യൂ പോയിന്റസിലൊക്കെ നല്ല തിരക്കും, പാർക്കിംഗ് കിട്ടാൻ ബുദ്ധിമുട്ടും ഉണ്ടാകും. ഞങ്ങൾ പോയത് നവംബർ അവസാനമാണ്, എന്നിട്ടും പോലും നല്ല തിരക്കുണ്ടായിരുന്നു. മഞ്ഞു വീണു തുടങ്ങിയതിനാൽ പാർക്ക് കുറച്ചൂടെ സുന്ദരിയായി തോന്നി.

തുടരും ….

Back to top button
error: