LIFETRENDING

കലാഭവന്‍ നവാസിന്റെ മകളും അഭിനയരംഗത്തേക്ക്‌…

പ്രശസ്ത മിമിക്രി കലാകാരനും നടനുമായ കലാഭവന്‍ നവാസിനെ പരിചതമല്ലാത്തവരായി ആരും തന്നെ കാണില്ല. ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിലൂടെയും കോമഡിഷോകളിലൂടെയും മലയാളികളുടെ മനസ്സില്‍ ഇടം നേടിയതാരമാണ് നവാസ്.

ശ്രദ്ധേയമായ കുറെ കഥാപാത്രങ്ങളെ മലയാളസിനിമയില്‍ അവതരിപ്പിച്ചിട്ടുളള അബൂബക്കര്‍ എന്ന നടന്റെ മകനും കൂടിയായ താരത്തിന്റെ ഭാര്യ രഹ്നയും അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെട്ട നടിയായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ മകളും അഭിനയരംഗത്തേക്ക് എത്തുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

ജയ് ജിഥിന്‍ സംവിധാനം ചെയ്യുന്ന കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ എന്ന ചിത്രത്തിലെ നായികവേഷത്തിലൂടെയാണ് നഹറിന്‍ നവാസ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

അനാഥാലയത്തില്‍ താമസിക്കുന്ന കൗമാരപ്രായത്തിലുളള രണ്ട് പെണ്‍കുട്ടികളുടെ ജീവിതകഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. ഈ ചിത്രത്തില്‍ നസീമ എന്ന കഥപാത്രത്തെയാണ് നഹറിന്‍ അവതരിപ്പിക്കുന്നത്. നടി ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തിലെ മറ്റൊരു നായിക. കഥ ദിനേശ് നീലകണ്ഠന്‍, എഡിറ്റിങ് ടിനു. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ പ്രൈം റീല്‍സിലൂടെയാണ് റിലീസിനെത്തുക.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker