Month: January 2021
-
LIFE
അഹാനയെ കാണാന്‍ രാത്രിയില്‍ മതില്‍ ചാടി കടന്ന ആരാധകന്‍…
സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചര്‍ച്ചയാവാറുളള ഒരു കുടുംബമാണ് ചലച്ചിതതാരം കൃഷ്ണകുമാറിന്റേത്. വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കാതെ എന്തും വെട്ടിതുറന്ന് പറയുന്നതാവണം ഇവരെ പ്രേക്ഷകരിലേക്ക് എത്തിച്ചത്. സോഷ്യല്‍ മീഡിയയിലെ വ്‌ളോഗുകളിലൂടെയാണ് ഈ കുടുംബത്തെ ആരാധകര്‍ അടുത്തറിഞ്ഞത്. മകളും നടിയുമായ അഹാന കൃഷ്ണകുമാറും എപ്പോഴും വാര്‍ത്തകളിലെ താരമാകാറുണ്ട്. ഇപ്പോഴിതാ അഹാനയെ കാണാന്‍ വീട്ടിലെത്തിയ ആരാധകന്റെ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. കൃഷ്ണകുമാറിന്റെ തിരുവനന്തപുരം ശാസ്തമംഗലത്തെ വീടിന് മുമ്പിലെത്തിയ യുവാവ് ഗേറ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ട് ബഹളംവെച്ചു. എന്തിനാണ് ഗേറ്റ് തുറക്കുന്നതെന്ന് നടന്‍ കൃഷ്ണകുമാര്‍ ചോദിച്ചപ്പോള്‍ ഇയാള്‍ ഗേറ്റിനു മുകളിലൂടെ ചാടിക്കടന്നു. ഈ ദൃശ്യങ്ങള്‍ കൃഷ്ണകുമാറും പെണ്‍മക്കളും മൊബൈലില്‍ പകര്‍ത്തി. തുടര്‍ന്ന് വീടിന്റെ വാതില്‍ ചവിട്ടി പൊളിക്കാന്‍ ശ്രമവും നടത്തി. എന്നാല്‍ മുന്‍ വശത്തെ വാതില്‍ അടഞ്ഞു കിടന്നതു കൊണ്ട് മാത്രം അകത്തേക്ക് കയറാനും മറ്റ് നാശ നഷ്ടം ഉണ്ടാക്കാനുമായില്ല. കൃഷ്ണകുമാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം,…
Read More » -
Lead News
താഹയുടെ ജാമ്യം റദ്ദാക്കി,ഉടൻ കീഴടങ്ങാൻ ഹൈക്കോടതി ഉത്തരവ്
പന്തീരങ്കാവ് യുഎപിഎ കേസിൽ താഹയുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി. താഹ ഉടൻ കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു. എന്നാൽ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. എൻ ഐ എ ആണ് കോടതിയെ സമീപിച്ചത്. ഇതുവരുടെയും ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. തെളിവ് വേണ്ടത്ര പരിശോധിക്കാതെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത് എന്നതായിരുന്നു എൻ ഐ എ വാദം. ചികിത്സയും തുടർ പഠനവും ആണ് അലന്റെ ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണം. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ഇരുവരെയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. 2019 നവംബർ ഒന്നിനായിരുന്നു സംഭവം. സെപ്റ്റംബർ ഒമ്പതിന് കർശന ഉപാധികളോടെ കോടതി ഇരുവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു.
Read More » -
Lead News
അഹാന കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമം, യുവാവ് അറസ്റ്റിൽ
നടി അഹാന കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.ഫസിൽ ഉൾ അക്ബർ എന്ന യുവാവിനെയാണ് വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് മാനസിക രോഗം ഉണ്ടോ എന്ന് സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. വീടിനുമുന്നിൽ എത്തിയ യുവാവ് ഗേറ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ട് ബഹളംവെച്ചു. എന്തിനാണ് ഗേറ്റ് തുറക്കുന്നത് നടൻ കൃഷ്ണകുമാർ ചോദിച്ചപ്പോൾ ഇയാൾ ഗേറ്റിനു മുകളിലൂടെ ചാടിക്കടന്നു. വീടിന്റെ വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമം നടത്തി. കൃഷ്ണകുമാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.രാഷ്ട്രീയ വിഷയമാണോ സിനിമ സംബന്ധമായ വിഷയം ആണോ എന്ന് അറിയില്ലെന്ന് നടൻ കൃഷ്ണകുമാർ പ്രതികരിച്ചു.
Read More » -
Lead News
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; കോട്ടയത്തും കുട്ടനാട്ടിലും സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ കുട്ടനാടൻ മേഖലയിലും കോട്ടയത്ത് നീണ്ടൂരുമാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഈ പ്രദേശങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതേ തുടർന്നാണ് ഭോപ്പാൽ ലാബിലേക്ക് സാമ്പിൾ അയച്ച് പരിശോധന നടത്തിയത്. എട്ട് സാമ്പിളുകളിൽ അഞ്ച് എണ്ണത്തിൽ രോഗം സ്ഥിരീകരിച്ചതായി മന്ത്രി കെ.രാജു അറിയിച്ചു. വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ച മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ടെങ്കിലും ഇതുവരെ ഈ വൈറസ് മനുഷ്യരിൽ പകർന്നിട്ടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര നിർദ്ദേശ പ്രകാരം തുടർനടപടി സ്വീകരിക്കും. രോഗവ്യാപനം തടയാന്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് എല്ലാ നടപടികളും സ്വീകരിച്ചതായി വനംമന്ത്രി കെ.രാജു പറഞ്ഞു. രോഗം സ്ഥിരീകരിച്ച ആലപ്പുഴ- കോട്ടയം ജില്ലകളിൽ കളക്ടർമാരുടെ നേത്യത്വത്തിൽ ജാഗ്രത നിർദ്ദേശങ്ങൾ നൽകി. രണ്ട് ജില്ലകളിലും കൺട്രോൾ റൂം തുറന്നു. ദ്രുത കർമ സേനകളെ നിയോഗിച്ചു. രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റർ വരുന്ന എല്ലാ പക്ഷികളെയും കൊന്നൊടുക്കാനാണ് തീരുമാനം. ഏകദേശം 48,000 ഓളം പക്ഷികളെ കൊല്ലേണ്ടി വരും. കഴിഞ്ഞ…
Read More » -
ഭരണം പിടിക്കാൻ കച്ചകെട്ടി കോൺഗ്രസ്, പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന പ്രമേയവുമായി യൂത്ത് കോൺഗ്രസ്
https://youtu.be/1lBoLL45CjI
Read More » -
Lead News
മൊബൈല്‍ ആപ്പ് വഴി വായ്പ തട്ടിപ്പ്; ജീവന് പോലും ഭീഷണി
സോഷ്യല്‍ മീഡിയയില്‍ പുതിയ ചതിക്കുഴികള്‍ വര്‍ധിച്ച് വരുന്നതായാണ് ഈയടുത്തിടെയുണ്ടായ പല സംഭവങ്ങളും വ്യക്തമാക്കുന്നത്. കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ എന്തിനും ഏതിനും ഓണ്‍ലൈന്‍ സംവിധാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയായി മനുഷ്യന്. ഈ അവസരം മുതലെടുക്കുകയാണ് ഇപ്പോള്‍ ചില കൊളള സംഘങ്ങള്‍. മൊബൈല്‍ ആപ്പ് വഴിയാണ് ഇപ്പോള്‍ തട്ടിപ്പ് നടത്തുന്നത്. തെലങ്കാനയില്‍ ഈ തട്ടിപ്പിന് ഇരയായത് 29കാരനായ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ മുതല്‍ 28 വയസ്സുകാരിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥവരെയാണ്. ഒടുക്കം ഇവര്‍ക്ക് ആത്മഹത്യയെ നിവര്‍ത്തിയുണ്ടായിരുന്നുളളൂ. കേരളത്തിലും കേരളത്തിലും കുറവൊന്നുമല്ല, കോഴിക്കോട്ടും പത്തനംതിട്ടയിലും കൊച്ചിയിലുമെല്ലാം നൂറുകണക്കിനു പേരാണ് വായ്പാ തട്ടിപ്പിൽ കുടുങ്ങിയത്. പരാതിപ്പെട്ട ഉടൻ പൊലീസ് ധൈര്യം നൽകിയതുകൊണ്ട് ഇവിടെ ആത്മഹത്യകൾ സംഭവിച്ചില്ലെന്നു മാത്രം. കൂടുതല്‍ സമയം ഇന്റര്‍നെറ്റിന് മുന്നില്‍ സമയം ചെലവഴിക്കുമ്പോള്‍ നമ്മുടെ താല്‍പ്പര്യങ്ങള്‍ എന്തൊക്കെയാണെന്നും ആവശ്യങ്ങള്‍ എന്തൊക്കെയെന്നും മനസ്സിലാക്കാന്‍ ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്ക് സാധിക്കുന്നു എന്നതാണ് നാം മനസ്സിലാക്കേണ്ട പ്രധാനകാര്യം. തുടര്‍ന്ന് അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇമെയിലും എസ്എംഎസുമെല്ലാം നിരീക്ഷിച്ച്…
Read More » -
Lead News
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
ജനുവരി 4 മുതൽ 8 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്ക്ക് – ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും,…
Read More »
