Month: January 2021

  • NEWS

    നടിയെ ആക്രമിച്ച കേസിൽ പുതിയ പ്രോസിക്യൂട്ടർ

    നടിയെ ആക്രമിച്ച കേസിൽ പുതിയ പ്രോസിക്യൂട്ടറെ തീരുമാനിച്ചു.നിയമന ഉത്തരവ് പിന്നീട് പുറത്തിറക്കും. അഡ്വക്കറ്റ് വി എൻ അനിൽകുമാർ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി ചുമതല ഏൽക്കും. അഡ്വ കെ സുരേശൻ രാജിവെച്ചതിനെ തുടർന്നാണ് പുതിയ പ്രോസിക്യൂട്ടർ നിയമനം. കേസിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. ഇതിനുപിന്നാലെ പബ്ലിക് പ്രോസിക്യൂട്ടർ രാജിവെച്ചു.ഈ പശ്ചാത്തലത്തിലാണ് പുതിയ പ്രോസിക്യൂട്ടറെ നിശ്ചയിച്ചത്.

    Read More »
  • Lead News

    കർഷകരുമായി കേന്ദ്രസർക്കാർ ഏഴാം ഘട്ട ചർച്ച നടത്താൻ ഇരിക്കെ കേന്ദ്രസർക്കാരിന് സഹായകരമാകും വിധം വിശദീകരണവുമായി റിലയൻസ്

    കർഷകരും കേന്ദ്രസർക്കാരും വീണ്ടും ചർച്ച നടത്താൻ ഇരിക്കെ കേന്ദ്ര സർക്കാരിന് അനുകൂലമായ പ്രസ്താവനയുമായി റിലയൻസ് രംഗത്ത്. പുതിയ കാർഷിക നിയമങ്ങളിലൂടെ റിലയൻസ് അടക്കമുള്ള കോർപ്പറേറ്റുകൾ ഇന്ത്യയിലെ കാർഷികരംഗം കയ്യടക്കുമെന്ന് ഭീഷണി നിലനിൽക്കേ ആണ് വിശദീകരണവുമായി റിലയൻസ് രംഗത്തെത്തിയത്. തങ്ങൾ കരാർ -കോർപ്പറേറ്റ് കൃഷിക്ക് ഇല്ല എന്നാണ് റിലയൻസിന്റെ ആദ്യ വിശദീകരണം. വിതരണക്കാർ കർഷകരിൽ നിന്നു വാങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പുവരുത്തുമെന്ന് റിലയൻസ് പറയുന്നു. കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വാങ്ങാൻ കർഷകരുമായി ദീർഘകാലം കരാറുകളിൽ ഏർപ്പെടില്ല എന്ന വിശദീകരണവും റിലയൻസ് നൽകുന്നു. കർഷകരിൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ ഏറ്റെടുക്കില്ല എന്ന് ഉറപ്പും റിലയൻസ് പറയുന്നു. പുതിയ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ കർഷകരെ വീണ്ടും ചർച്ച നടത്താൻ ക്ഷണിച്ചത്. ഈ പശ്ചാത്തലത്തിലാണ് റിലയൻസ് എന്ന കോർപ്പറേറ്റ് ഭീമൻ കേന്ദ്ര സർക്കാർ അനുകൂല പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്.

    Read More »
  • Lead News

    ആറ്റിങ്ങലിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ

    തിരുവനന്തപുരം: ആറ്റിങ്ങലില്‍ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആറ്റിങ്ങൽ കുഴിമുക്ക് ശ്യാം നിവാസിൽ രാജേന്ദ്രൻ ( 71), ശ്യാമള (64) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇവരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇവരുടെ രണ്ട് ആണ്‍മക്കളും വിദേശത്താണ്. സാമ്പത്തിക പ്രശ്‌നങ്ങളൊന്നും ഇവര്‍ക്ക് ഇല്ലായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. നിലവില്‍ ആറ്റിങ്ങല്‍ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയക്കും.

    Read More »
  • Lead News

    വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രത്തില്‍ കവര്‍ച്ച

    തിരുവനന്തപുരം: വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രത്തില്‍ കവര്‍ച്ച. ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയായിരുന്നു സംഭവം. രാവിലെ പൂജയ്ക്കായി ക്ഷേത്രനട തുറന്നപ്പോഴാണ് കവര്‍ച്ച നടന്നതായി അറിഞ്ഞത്. ശ്രീകോവിലിന്റെ പൂട്ട് തകര്‍ത്ത നിലയിലായിരുന്നു. സമീപത്തെ പൂജാസ്റ്റാളില്‍ നിന്ന് പണം മോഷ്ടിച്ചിട്ടുണ്ട്. ക്ഷേത്ര കമ്മിറ്റി ഓഫിസിന്റെ പൂട്ടും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങളില്‍ മോഷ്ടാക്കളുടെ മുഖം വ്യക്തമല്ല. സംഭവത്തില്‍ വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അതേസമയം, ആയിരം രൂപയെ മോഷണം പോയിട്ടുള്ളുവെന്ന് ക്ഷേത്ര അധികൃതര്‍ പൊലീസിനെ അറിയിച്ചു.

    Read More »
  • Lead News

    മുത്തശ്ശിക്ക് ഭക്ഷണവുമായി പോയ കൊച്ചുമക്കള്‍ അപകടത്തില്‍പ്പെട്ടു മരിച്ചു

    ബൈക്കപകടത്തില്‍പ്പെട്ട് സഹോദരങ്ങള്‍ മരിച്ചു. ചെറിയനാട് തെക്കേതില്‍ എന്‍,ആര്‍ ഹരിദാസിന്റെ മക്കളായ ഷണ്‍മുഖന്‍, അപ്പു എന്നിവരാണ് മരിച്ചത്. പുലിയൂര്‍ ഇടവങ്കാട്ടില്‍ താമസിക്കുന്ന മുത്തശ്ശിക്ക് രാത്രി ഭക്ഷണം നല്‍കാന്‍ പോയപ്പോഴാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡിലെ മരത്തിലിടിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി പത്തേമുക്കാലോടെയായിരുന്നു അപകടം. പുലിയൂര്‍ റോഡില്‍ കുളിക്കാംപാലം ജംഗ്ഷനിലെ ഗുരുമന്ദിരത്തിനോട് ചേര്‍ന്നായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ചെങ്ങന്നൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു പോയി. മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കി ഷണ്‍മുഖന്‍ വിദേശത്തേക്ക് ജോലിക്ക് പോവാന്‍ തയ്യാറെടുത്ത് നില്‍ക്കുമ്പോഴാണ് അപകടം. അപ്പു കുന്നം ഗവണ്‍മെന്റ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്

    Read More »
  • LIFE

    കൊച്ചിയുടെ ഭാവിയെപ്പറ്റി മേയറോട് ജയസൂര്യ പറഞ്ഞത്‌

    വ്യത്യസ്ത കഥാപാത്രങ്ങള്‍ക്കൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് ജയസൂര്യ. സമൂഹത്തോട് പ്രതിബദ്ധതയുളള താരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുമ്പും മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ താരം കൊച്ചിമേയറുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മേയര്‍ അഡ്വ. അനില്‍കുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. നഗരത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്ന ജയസൂര്യയെ ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്യുന്നുവെന്നും ഇത്രയും സ്‌നേഹത്തോടെ പെരുമാറുന്ന നടീനടന്മാരുണ്ടോ എന്ന ചോദ്യമുയര്‍ത്താന്‍ അദ്ദേഹവുമായുളള കൂടിക്കആഴ്ച കാരണമായെന്നും മേയര്‍ തന്റെ കുറിപ്പിലൂടെ പറയുന്നു. മേയറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്‌ എന്റെ മനസ്സിനെ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും സ്വാധീനിച്ച സിനിമാ താരങ്ങളിൽ ഒരാളാണ് ശ്രീ ജയസൂര്യ. മേയറായി ചുമതലയെടുത്തതിന് ശേഷം, അദ്ദേഹം വിളിക്കുകയുണ്ടായി. മേയറെ അങ്ങോട്ട് വന്നു കാണണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ ഒട്ടേറെ ആരാധകരുള്ള ഒരു വലിയ സിനിമാ താരത്തെ, കലാകാരനെ നഗരസഭാ ഓഫീസിലേക്ക് വിളിക്കുന്നത് ഒട്ടും ഉചിതമല്ലെന്ന് എനിക്ക് തോന്നി. ഞാൻ അദ്ദേഹത്തോട് അങ്ങോട്ടു ചെന്ന് കാണാമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നാണ് കണ്ടത്. എന്തിനാണദ്ദേഹം എന്നെ…

    Read More »
  • Lead News

    സ്‌കൂട്ടറും പികപ് വാനും കൂട്ടിയിടിച്ചു; പ്രതിശ്രുത വരന് ദാരുണാന്ത്യം

    ഈരാറ്റുപേട്ട: സ്‌കൂട്ടറും പികപ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്രതിശ്രുത വരന്‍ മരിച്ചു. അരുവിത്തുറ കൊണ്ടൂര്‍ പാറയില്‍ പരേതനായ ജേക്കബിന്റെ (രാജു) മകന്‍ അജിത് (28) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അജിത്തിനെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെ മരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി എട്ടിന് പാലാ റോഡില്‍ പനയ്ക്കപ്പാലത്തിനു സമീപമാണ് അപകടമുണ്ടായത്. അജിത്തിനൊപ്പം സ്‌കൂട്ടറിലുണ്ടായിരുന്ന ബന്ധു ജിതിനും ഗുരുതരമായി പരുക്കേറ്റിരുന്നു. സലോമി രാജുവാണ് അജിത്തിന്റെ മാതാവ്. സഹോദരന്‍: അജിന്‍. മൃതദേഹം മോര്‍ച്ചറിയില്‍. കഴിഞ്ഞ 30നായിരുന്നു അജിത്തിന്റെ വിവാഹ നിശ്ചയം. വാഴക്കുളം സ്വദേശിനിയുമായുള്ള വിവാഹം ഈമാസം 7നു നടത്താന്‍ നിശ്ചയിച്ചിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.

    Read More »
  • Lead News

    സംസ്ഥാനത്തെ കോളേജുകളും സര്‍വ്വകലാശാല കാമ്പസുകളും തുറന്നു

    കോവിഡും ലോക്ക്‌ഡോണും മൂലം അടച്ചിരുന്ന സംസ്ഥാനത്തെ കോളേജുകളും സര്‍വ്വകലാശാല കാമ്പസുകളും ഇന്ന് തുറന്നു. 294 ദിവസങ്ങള്‍ക്ക് ശേഷമാണ് ക്ലാസുകള്‍ വീണ്ടും തുടങ്ങുന്നത്. 50 ശതമാനം വിദ്യാര്‍ത്ഥികളെ മാത്രമാണ് ക്ലാസുകളില്‍ അനുവദിക്കുക. പ്രവര്‍ത്തന സമയം രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ച് വരെയായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഈ സമയം രണ്ട് ബാച്ചുകളായി കോളേജുകള്‍ക്ക് ക്രമീകരിക്കാം. അഞ്ച്, ആറ് സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കും മുഴുവന്‍ പി.ജി വിദ്യാര്‍ത്ഥികള്‍ക്കുമാണ് ക്ലാസുകള്‍ തുടങ്ങുന്നത്. സാങ്കേതിക സര്‍വ്വകലാശാലക്ക് കീഴിലെ കോളേജുകളിലും വിവിധ സെമസ്റ്ററുകളില്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങും. കുസാറ്റില്‍ അവസാനവര്‍ഷ പി.ജി ക്ലാസുകള്‍ മാത്രമാണ് തുടങ്ങുക. ക്ലാസ് തുടങ്ങുന്നതിന്റെ ഭാഗമായി ഇന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ചിട്ടുണ്ട്. പ്രവൃത്തി സമയം വര്‍ധിപ്പിച്ചതിന് പുറമെ ശനിയാഴ്ച കൂടി പ്രവൃത്തി ദിവസമാക്കിയതിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 16നാണ് കോളേജുകളും സര്‍വ്വകലാശാല കാമ്പസുകളും അടച്ചത്.

    Read More »
  • Lead News

    കോവിഡ് വ്യാപനം; പ്രതിദിന രോഗികളുടെ എണ്ണം 9000 വരെയെത്തുമെന്ന് ആരോഗ്യവകുപ്പ്‌

    തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പ്രതിദിന രോഗികളുടെ എണ്ണം 9000 വരെയെത്തുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല ആന്റിജന്‍ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. തെരഞ്ഞെടുപ്പും ആഘോഷങ്ങളും സ്‌കൂള്‍ തുറന്നതും എല്ലാം രോഗികളുടെ എണ്ണം കൂട്ടുമെന്നും കിടത്തി ചികിത്സയില്‍ ഉള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം വരെ ആയേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനാല്‍ അതീവ ജാഗ്രത നിര്‍ദേശമാണ് നിലനില്‍ക്കുന്നത്.

    Read More »
  • Lead News

    പന്തീരാങ്കാവ് യുഎപിഎ കേസില്‍ വിധി ഇന്ന്

    കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസില്‍ ഹൈക്കോടതി വിധി ഇന്ന്. അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിധി പറയുന്നത്. തെളിവുകള്‍ പരിശോധിക്കാതെയാണ് എന്‍ഐഎ കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതെന്നാണ് എന്‍ഐഎ വാദം. എന്നാല്‍ കേസില്‍ യുഎപിഎ നിലനിര്‍ത്താന്‍ ആവശ്യമായ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ആയിട്ടില്ലെന്നാണ് പ്രതികള്‍ കോടതിയെ അറയിച്ചത്. 2019 നവംബര്‍ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇരുവരെയും പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സെപ്റ്റബര്‍ 9നാണ് കോടതി കര്‍ശന ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപയുടെ ബോണ്ട് മാതാപിതാക്കളില്‍ ആരുടെയെങ്കിലും ജാമ്യം, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചത്. എന്‍.ഐ.എ. കസ്റ്റഡിയില്‍ പത്ത് മാസത്തിനു ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. മാവോയിസ്റ്റ് ബന്ധത്തിനുള്ള തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല, ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടും കസ്റ്റഡിയില്‍ തുടരുന്നു തുടങ്ങിയ വാദങ്ങളാണ്…

    Read More »
Back to top button
error: