NEWS

അഹാന കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമം, യുവാവ് അറസ്റ്റിൽ

നടി അഹാന കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.ഫസിൽ ഉൾ അക്ബർ എന്ന യുവാവിനെയാണ് വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് മാനസിക രോഗം ഉണ്ടോ എന്ന് സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. വീടിനുമുന്നിൽ എത്തിയ യുവാവ് ഗേറ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ട് ബഹളംവെച്ചു. എന്തിനാണ് ഗേറ്റ് തുറക്കുന്നത് നടൻ കൃഷ്ണകുമാർ ചോദിച്ചപ്പോൾ ഇയാൾ ഗേറ്റിനു മുകളിലൂടെ ചാടിക്കടന്നു. വീടിന്റെ വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമം നടത്തി.

കൃഷ്ണകുമാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.രാഷ്ട്രീയ വിഷയമാണോ സിനിമ സംബന്ധമായ വിഷയം ആണോ എന്ന് അറിയില്ലെന്ന് നടൻ കൃഷ്ണകുമാർ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button