Lead NewsNEWS

താഹയുടെ ജാമ്യം റദ്ദാക്കി,ഉടൻ കീഴടങ്ങാൻ ഹൈക്കോടതി ഉത്തരവ്

പന്തീരങ്കാവ് യുഎപിഎ കേസിൽ താഹയുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി. താഹ ഉടൻ കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു. എന്നാൽ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കുന്നില്ലെന്ന്‌ കോടതി വ്യക്തമാക്കി.

എൻ ഐ എ ആണ് കോടതിയെ സമീപിച്ചത്. ഇതുവരുടെയും ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. തെളിവ് വേണ്ടത്ര പരിശോധിക്കാതെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത് എന്നതായിരുന്നു എൻ ഐ എ വാദം. ചികിത്സയും തുടർ പഠനവും ആണ് അലന്റെ ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണം.

Signature-ad

മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ഇരുവരെയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. 2019 നവംബർ ഒന്നിനായിരുന്നു സംഭവം. സെപ്റ്റംബർ ഒമ്പതിന് കർശന ഉപാധികളോടെ കോടതി ഇരുവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു.

Back to top button
error: