Month: January 2021
-
LIFE
ഷാരുഖ് ഖാന് ശേഷം ആ നേട്ടം മലയാളിയായ ജുമാനാ ഖാന്
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ പ്രശസ്തരായ പലരുടെയും ചിത്രങ്ങൾ പ്രദർശിപ്പിക്കാറുണ്ട്. ഇന്ത്യയിൽ നിന്ന് ഷാരുഖ് ഖാന്റെ ചിത്രമാണ് അവസാനമായി ബുർജ് ഖലീഫയുടെ വാളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇപ്പോൾ ഇതാ ഒരു മലയാളിയുടെ ചിത്രം ഒരു മലയാളിയുടെ ചിത്രം കൂടി ഇവിടെ കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചിരിക്കുകയാണ്. ദുബായിലെ പ്രമുഖ ഇൻഫ്ലുൻസറും, പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന, ഒമർ ലുലുവിന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ഇരിക്കുന്ന ‘പെഹ്‌ലാ പ്യാർ’ എന്ന ഹിന്ദി ആൽബത്തിലെ നായിക കൂടിയായ ജുമാന ഖാന്റെ ചിത്രമാണ് ബുർജിൽ പ്രദർശിപ്പിച്ചത്.! ആദ്യമായാണ് ഒരു മലയാളിയുടെ ചിത്രം ഇവിടെ വരുന്നത്. ജനുവരി രണ്ടാം വാരത്തിൽ ‘പെഹ്‌ലാ പ്യാർ’ റിലീസ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ബോളിവുഡിലെ പുതിയ സെൻസേഷൻ, T-seriesന്റെ Vaaste ആൽബത്തിൽ പാടിയ നിഖിൽ ഡിസൂസ്സയാണ് പാടിയിരിക്കുന്നത്. ജുമാനയുടെ ഭർത്താവ് കൂടിയായ അജ്മൽ ഖാനാണ് ആൽബത്തിലെ നായകനായി അഭിനയിക്കുന്നത്. വിർച്വൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ രതീഷ് ആനേടത്ത് ആണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത കാസ്റ്റിംഗ്…
Read More » -
Lead News
അനിൽ പനച്ചൂരാന്റെ മരണത്തിൽ അസ്വഭാവികത ഇല്ല
തിരുവനന്തപുരം: ഇന്നലെ അന്തരിച്ച കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാൻ്റെ പോസ്റ്റ്മോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ നിഗമനം. മറ്റു തരത്തിലുള്ള അസ്വഭാവികതകളൊന്നും പ്രാഥമിക ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ക്ക്ക ണ്ടെത്താനയിട്ടില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും മൃതദേഹം സ്വദേശമായ കായംകുളത്തേക്ക് കൊണ്ടു പോയി. ഇന്നു തന്നെ സംസ്കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. രക്തം ഛര്‍ദ്ദിച്ച് അവശനിലയിലായ അനില്‍ പനച്ചൂരാനെ തിരുവനന്തപുരം കിംസിൽ എത്തിച്ചത് ഇന്നലെ രാത്രിയാണ്. പോസ്റ്റ്മോര്‍ട്ടം നടത്തി മരണകാരണം കൃത്യമായി കണ്ടെത്തുന്നാണ് നല്ലതെന്ന് ബന്ധുക്കളോട് നിര്‍ദേശിച്ചത് ഡോക്ടര്‍മാര്‍ തന്നെയാണ്. മരണകാര്യത്തില്‍ വ്യക്തത വരുത്തുന്നത് നല്ലതാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതോടെയാണ് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്. തുടര്‍ന്ന് കായംകുളം പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. ഇന്ന് രാവിലെ കിംസില്‍ എത്തിയ കായംകുളം പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യുകയും തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി മെഡി.കോളേജില്‍ എത്തിക്കുകയും ചെയ്തു.
Read More » -
Lead News
സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി
തിരുവനന്തപുരം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന പ്രമേയത്തിന് എം. ഉമ്മര്‍ ( ഐ.യു.എം.എല്‍) ഭരണഘടനയുടെ അനുച്ഛേദം 179(സി)യും, കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ ചട്ടം 65 പ്രകാരവും നോട്ടീസ് നല്‍കി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയെന്ന അതീവഗുരുതരവും രാജ്യദ്രോഹപരവുമായ കേസിലെ പ്രതികളായി എന്‍.ഐ.എ. സംശയിക്കുന്ന കുറ്റവാളികളുമായി കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനുള്ള വ്യക്തിപരമായ ബന്ധവും, സംശയകരമായ അടുപ്പവും സ്വര്‍ണ്ണക്കടത്ത് കേസിലെ ഒരു പ്രതിയുടെ വര്‍ക്ക് ഷോപ്പിന്റെ ഉദ്ഘാടനത്തിലും, അതുമായി ബന്ധപ്പെട്ട ചടങ്ങുകളിലും നിയമസഭാ സ്പീക്കറുടെ സാന്നിദ്ധ്യവും, സഭയ്ക്ക് അപകീര്‍ത്തികരവും, പവിത്രമായ നിയമസഭയുടെ അന്തസ്സിനും, ഔന്നത്ത്യത്തിനും, മാന്യതയ്ക്കും നിരക്കാത്തതുമാണെന്ന് നോട്ടീസില്‍ പറയുന്നു. ഡോളര്‍ കടത്തു കേസില്‍ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരള സമൂഹം കേട്ടത്. നിയമസഭയിലെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഇ-നിയമസഭ, സഭാ ടി.വി., ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി തുടങ്ങിയ പരിപാടികളിലെ ധൂര്‍ത്തും, അഴിമതിയും ഇന്ന്…
Read More » -
Lead News
കുട്ടികള്‍ക്ക് അന്തസ്സുള്ള ജീവിതം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വം : മന്ത്രി കെ. കെ ശൈലജ ടീച്ചര്‍, ബാലസൗഹൃദ പദ്ധതിക്ക് കഞ്ചിക്കോട് തുടക്കമായി
കുട്ടികള്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവസരം ഒരുക്കുക സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് ആരോഗ്യ- വനിതാ-ശിശു വികസന വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് നടത്തിയ ബാലസൗഹൃദ പദ്ധതിയുടെ ആദ്യ പരിപാടിയുടെ ഉദ്ഘാടനവും 2021 ബാലസൗഹൃദ വര്‍ഷം പ്രഖ്യാപനവും ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നവോത്ഥാന പ്രസ്ഥാനങ്ങളുടെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടയും പരിശ്രമത്തിലൂടെ കേരളത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറവല്ല. സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനോടൊപ്പം വകുപ്പ് തലവന്മാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടിലെ ജനങ്ങളും ഒരുമിച്ച് ഏറ്റെടുക്കുമ്പോഴാണ് ആ പദ്ധതി വിജയിക്കുന്നത്. ഇത്തരത്തില്‍ കുട്ടികള്‍ക്കായുള്ള ബാലസൗഹൃദ പദ്ധതിയും എല്ലാവരും ഒത്തൊരുമിച്ച് ഏറ്റെടുത്താല്‍ മാത്രമേ വിജയിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. ബാല്യകാലം മുതല്‍ കുട്ടികള്‍ക്ക് വേണ്ടത്ര പരിഗണനയും സൗകര്യങ്ങളും അവസരങ്ങളും ഒരുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഇത്തരം പദ്ധതികളുടെ ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു. ബാല്യകാലത്ത് കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഭാവിയില്‍ അവരുടെ വ്യക്തിത്വത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇത്തരം…
Read More » -
Lead News
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ്സിൽ ആശയക്കുഴപ്പം: എ.വിജയരാഘവൻ
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ്സിൽ ആശയക്കുഴപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. ലീഗും വെൽഫയർ പാർട്ടിയും തമ്മിലുള്ള ബന്ധം തുടരുമെന്നാണ് പറയുന്നത്. ഇതിനോടുള്ള കോൺഗ്രസ്സ് നിലപാട് എന്താണെന്ന് കേരള സമൂഹത്തിന് മുന്നിൽ വ്യക്തമാക്കണമെന്നും അദ്ദേഹം തൃശൂരിൽ ആവശ്യപ്പെട്ടു. പരസ്പരവിരുദ്ധമായാണ് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംസാരിക്കുന്നത്. ഇത്തരം മുന്നണി ബിജെപി യുടെ ഹിന്ദു തീവ്രവാദ രാഷ്ട്രീയത്തിന് ന്യായീകരണം നൽകും. ശരിയായ നിലപാട് എടുത്ത മുഖ്യമന്ത്രിയെ ഇവർ വിമർശിക്കുന്നു. പ്രതിപക്ഷ പ്രചാരണങ്ങളെ ജനം നിരാകരിച്ചു. മുഖ്യമന്ത്രിക്ക് എതിരായ പ്രചാരണം വിലപ്പോകില്ല. മത മൗലികമായ വാദമുള്ളവരുമായി ഒത്തു പോകുന്ന പ്രതിപക്ഷ നേതാവ് ഇങ്ങനെ പറഞ്ഞാൽ നാട്ടുകാർ എന്തു മനസ്സിലാക്കണം. ഇസ്ലാമിക മത മൗലിക വാദത്തോടാണ് യുഡിഎഫ് സന്ധി ചെയ്തത്. എന്നിട്ട് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോയെന്നും വിജയരാഘവൻ ചോദിച്ചു. എൻസിപി ഇടതു മുന്നണിയുടെ ഭാഗമാണ്. പാലാ സീറ്റ് സംബന്ധിച്ച ചർച്ചകൾ തിരഞ്ഞെടുപ് കാലത്തു നടത്തും. എൻസിപിയുടെ പരസ്യ പ്രതികരണങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും വിജയരാഘവൻ പറഞ്ഞു.
Read More » -
Lead News
കൃഷ്ണകുമാറിനൊപ്പം കേരളത്തിലെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരുമുണ്ടാവും: കെ.സുരേന്ദ്രന്‍
നടന്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ യുവാവ് അതിക്രമിച്ച് കയറിയ സംഭവം അതീവഗുരുതരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തീവ്രവാദ സ്വഭാവമുളള ചിലര്‍ കൃഷ്ണകുമാറിന് എതിരെ നിരന്തരം സൈബര്‍ ആക്രമണം നടത്തുകയാണെന്നും ഇന്നലെ അദ്ദേഹത്തിന്റെ വീടിന് നേരെയുണ്ടായ അക്രമത്തില്‍ തീവ്രവാദ ശക്തികള്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൃഷ്ണകുമാറിനൊപ്പം കേരളത്തിലെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരുമുണ്ടാകുമെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം സിനിമാതാരം കൃഷ്ണ കുമാറിന്റെ വീട്ടിലേക്ക് ഒരു അക്രമി അതിക്രമിച്ചു കയറി അക്രമം നടത്താന്‍ ശ്രമിച്ച സംഭവം ഗൗരവതരമാണ്. പ്രധാനമന്ത്രിയേയും ബിജെപിയേയും അനുകൂലിച്ചതിന്റെ പേരില്‍ കൃഷ്ണകുമാറിനെതിരെ നേരത്തെ സോഷ്യല്‍മീഡിയയില്‍ ചിലര്‍ വധഭീഷണി മുഴക്കിയിരുന്നു. തീവ്രവാദ സ്വഭാവമുള്ള ചിലര്‍ അദേഹത്തിനെതിരെ നിരന്തരം സൈബര്‍ ആക്രമണം നടത്തുകയാണ്. ഇന്നലെ അദ്ദേഹത്തിന്റെ വീടിനു നേരെ ഉണ്ടായ അക്രമത്തില്‍ തീവ്രവാദ ശക്തികള്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണം. കൃഷ്ണകുമാറിനൊപ്പം കേരളത്തിലെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരുമുണ്ടാവും.
Read More » -
Lead News
ജാമ്യം തേടി ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയില്‍
പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വി.കെ ഇബ്രാഹിം കുഞ്ഞ് ജാമ്യം തേടി ഹൈക്കോടതിയില്‍. ജാമ്യാപേക്ഷ തളളിയ ഉത്തരവിലാണ് ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്. ആശുപത്രിയില്‍ നിന്ന് ഡയിലിലേക്ക് മാറ്റിയ ശേഷം പുതിയ ജാമ്യാപേക്ഷ നല്‍കാമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയത്. ഡിസംബര്‍ 14നാണ് ഹൈക്കോടതി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ തളളിയത്. ഒന്നരമാസത്തിലധികമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇബ്രാഹിം കുഞ്ഞ്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് മാറ്റിയ ശേഷം പുതിയ ജാമ്യാപേക്ഷ നല്‍കാമെന്ന് വ്യക്തമാക്കിയാണ് അന്നത്തെ ജാമ്യാപേക്ഷ തളളിയത്. നിലവില്‍ ആശുപത്രിയില്‍ പോലീസ് കസ്റ്റഡിയിലായതിനാല്‍ കുടുംബാംഗങ്ങള്‍ക്ക് പോലും വേണ്ട രീതിയില്‍ പരിചരിക്കാന്‍ സാധിക്കുന്നില്ലെന്നും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താല്‍ വീട്ടില്‍ സ്വാന്തന പരിചരണ ചികിത്സയാണ് നല്ലതെന്നും അതിനാല്‍ ജാമ്യാപേക്ഷയില്‍ ഇളവ് വേണമെന്നുമാണ് ഇബ്രാഹിം കുഞ്ഞിന്റെ ആവശ്യം.
Read More » -
NEWS
വിദ്യാഭ്യാസേതര സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ ഇനി നോർക്ക-റൂട്ട്സ് ജില്ലാ സെല്ലുകൾ വഴി
വിദേശ രാജ്യങ്ങളിലേക്കുളള ആഭ്യന്തര അറ്റസ്റ്റേഷൻ സേവനങ്ങൾ ഇനി മുതൽ നോർക്ക-റൂട്ട്സ് ജില്ലാ സെല്ലുകൾ മുഖേന ലഭ്യമാകും. കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലാ കളക്ട്രേറ്റുകളിലെ നോർക്ക-റൂട്ട്സ് ജില്ലാ സെല്ലുകൾ വഴിയാകും ആയത് ലഭ്യമാകുക. വിദേശ രാജ്യങ്ങളിൽ സമർപ്പിക്കുവാനുളള കേരളത്തിൽ നിന്നുളള രേഖകളുടെ അഭ്യന്തര അറ്റസ്റ്റേഷൻ സേവനം ലഭ്യമാക്കുന്നതിനുളള നോഡൽ ഏജൻസിയായി സർക്കാർ നോർക്ക-റൂട്ട്സിനെ അധികാരപ്പെടുത്തിയിരുന്നു. നിലവിൽ പ്രസ്തുത സേവനം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജയണൽ സാക്ഷ്യപ്പെടുത്തൽ കേന്ദ്രങ്ങളിൽ ലഭ്യമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളള പൊതു ജനങ്ങൾക്ക് ഇത്തരം ആവശ്യങ്ങൾക്കായി തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ആഭ്യന്തര അറ്റസ്റ്റേഷന് വിഭാഗത്തില് രേഖകൾ നേരിട്ട് സമർപ്പിക്കേണ്ടതില്ല. വിദ്യാഭ്യാസേതര സർട്ടിഫിക്കറ്റുകൾക്കുള്ള ആഭ്യന്തര അറ്റസ്റ്റേഷൻ സൗകര്യം കൂടി നോർക്കയിൽ ലഭ്യമാക്കുന്നതോടെ വിദേശരാജ്യങ്ങളിൽ സമർപ്പിക്കുവാനുളള എല്ലാ രേഖകളുടെയും അറ്റസ്റ്റേഷന് നോർക്ക-റൂട്ട്സ് ഓഫീസുകൾ മുഖാന്തരം ഉദ്യോഗാർത്ഥികൾക്കും, പ്രവാസികൾക്കും ലഭ്യമാകും. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളോടൊപ്പം വിദ്യാഭ്യാസ ഇതര സർട്ടിഫിക്കറ്റുകളായ ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ, വിവിധ അഫിഡവിറ്റുകൾ, പവർ ഓഫ് അറ്റോർണി തുടങ്ങിയവ സാക്ഷ്യപ്പെടുത്താൻ നോർക്ക-റൂട്ട്സിന്റെ മേഖലാ…
Read More » -
Lead News
നേട്ടം യുഡിഎഫിനെന്ന് രമേശ് ചെന്നിത്തല
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെക്കാള്‍ കൂടുതല്‍ വോട്ട് യു.ഡി.എഫിന് ലഭിച്ചു എന്നാണ് കെ.പി.സി.സിയുടെ റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റ് വിഭാഗം കണ്ടെത്തിയിട്ടുളളതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഗ്രാമപഞ്ചായത്ത്,മുന്‍സിപ്പാലിറ്റി, നഗരസഭ എന്നിവിടങ്ങളിലായി 2,12,73,413 പേരാണ് ഇത്തവണ വോട്ട് ചെയ്തത്. അതില്‍ 74,58,516 പേര്‍ യു.ഡി.എഫിനും 74,37,786 പേര്‍ ഇടതു മുന്നണിക്കും വോട്ട് ചെയ്തു. യു.ഡി.എഫിന് 35.06% വോട്ട് കിട്ടിയപ്പോള്‍ ഇടതു മുന്നണിക്ക് 34.96% വോട്ട് ലഭിച്ചു. കോര്‍പ്പറേഷനുകളില്‍ ഉദ്ദേശിച്ച വിജയമുണ്ടായിട്ടില്ല, മുനിസിപ്പാലറ്റികളില്‍ നല്ല മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു. ഗ്രാമ പഞ്ചായത്തുകളിലും മികച്ച പോരാട്ടം നടത്താന്‍ കഴിഞ്ഞു. ജില്ലാ പഞ്ചായത്തുകളിലാണ് ഞങ്ങളുടെ കണക്ക് കൂട്ടുലുകള്‍ തെറ്റിയത്. അഴിമതിയിലും കൊള്ളയിലും മുങ്ങിത്താഴുന്ന ഒരു സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം അത് പോലെ തന്നെ നില്‍ക്കുകയാണ്. എന്നാല്‍ അഴിമതിയും കൊള്ളയും നടത്തിയ സര്‍്ക്കരിന്റെ പ്രവര്‍ത്തനങ്ങളെ തിരഞ്ഞെടുപ്പില്‍ പൂര്‍ണ്ണമായും ചര്‍ച്ചാ വിഷയമാക്കാന്‍ കഴിഞ്ഞില്ല എന്നുള്ളത് സത്യമാണ്. പ്രദേശിക തിരഞ്ഞെടുപ്പായത് കൊണ്ട് പ്രാദേശിക വിഷയങ്ങളും കുടുംബ –…
Read More » -
Lead News
വയോമിത്രം പദ്ധതിക്ക് 23 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: വയോജന ക്ഷേമത്തിനായി ആവിഷ്‌ക്കരിച്ച സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷ മിഷന്റെ വയോമിത്രം പദ്ധതിയ്ക്ക് 23,00,10,000 രൂപ ധനകാര്യ വകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 65 വയസിന് മുകളില്‍ പ്രായമുള്ള വയോജനങ്ങള്‍ക്ക് മൊബൈല്‍ ക്ലിനിക്കിലൂടെ സൗജന്യ ചികിത്സ, സൗജന്യ മരുന്ന്, കൗണ്‍സിലിംഗ്, പാലിയേറ്റീവ് കെയര്‍, ഹെല്‍പ്പ് ഡെസ്‌ക് എന്നീ സേവനങ്ങള്‍ നല്‍കി ആരോഗ്യ സുരക്ഷ നല്‍കുന്ന പദ്ധതിയാണിത്. ഈ കോവിഡ് കാലത്ത് വയോജനങ്ങള്‍ക്ക് പ്രത്യേകമായി കരുതല്‍ നല്‍കികൊണ്ട് മരുന്ന് വിതരണം, കൗണ്‍സിലിംഗ്, കോള്‍ സെന്റര്‍ സേവനം, ആന്റിജന്‍ ടെസ്റ്റുകള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തെ എല്ലാ നഗരസഭാ പ്രദേശത്തും വയോമിത്രം പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 49 നഗരസഭാ പ്രദേശത്തും വിവിധ പഞ്ചായത്തുകളിലും പദ്ധതി ആരംഭിച്ചു. ഇപ്പോള്‍ 94 വയോമിത്രം യൂണിറ്റുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു. മുഴുവന്‍ നഗരപ്രദേശങ്ങളിലും…
Read More »