Month: January 2021
-
Lead News
സംസ്ഥാനത്തെ മദ്യവില വര്‍ധിപ്പിക്കണമെന്ന് ബെവ്‌കോ
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ബെവ്‌കോ. മദ്യനിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചതിനാൽ വിവിധ ബ്രാൻഡുകൾക്ക് 20–30 ശതമാനം വില വർധിപ്പിക്കണമെന്നാണ് മദ്യനിർമാണ കമ്പനികൾ ആവശ്യപ്പെട്ടത്. . മദ്യത്തിന്റെ അടിസ്ഥാന വിലയുടെ ഏഴ് ശതമാനം വര്‍ധന വേണമെന്നാണ് ബെവ്‌കോയുടെ നിര്‍ദേശം. മദ്യകമ്പനികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് ബെവ്‌കോയുടെ ശുപാര്‍ശ. ഇത് സംബന്ധിച്ച് എക്‌സൈസ് വകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. ബെവ്‌കോയുടെ തീരുമാനം സര്‍ക്കാര്‍ ഉടന്‍ അംഗീകരിക്കുമെന്നാണ് സൂചന. ആനുപാതികമായി നികുതിയും കൂടുന്നതോടെ മദ്യത്തിന് ലിറ്ററിന് കുറഞ്ഞത് നൂറു രൂപയെങ്കിലും വില വര്‍ദ്ധന ഉറപ്പായി. മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്‌സട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില കണക്കിലെടുത്താണ് ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യം വാങ്ങുന്നതിനുള്ള കരാര്‍ ഉറപ്പിക്കുന്നത്. സ്പിരിറ്റിന് ലിറ്ററിന് 35 രൂപ വിലയുണ്ടായിരുന്നപ്പോള്‍ ഉറപ്പിച്ച ടെണ്ടറനുസരിച്ചാണ് ഇപ്പോഴും ബെവ്‌കോക്ക് മദ്യം ലഭിക്കുന്നത്. എന്നാല്‍ സ്പിരിറ്റിന് ലിറ്ററിന് 60 രൂപ കടന്നിട്ടും കമ്പനികളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് വില കൂട്ടിയിരുന്നില്ല. വിതരണക്കാരുടെ തുടര്‍ച്ചയായ നിവേദനങ്ങളുടെ…
Read More » -
Lead News
മയക്കുമരുന്ന് കടത്ത്; കന്നട നടി ശ്വേത കുമാരി അറസ്റ്റില്‍
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിനു പിന്നാലെയാണ് ചലച്ചിത്ര മേഖലയിലെ മയക്കുമരുന്നുപയോഗം ചര്‍ച്ചയാകുന്നതും ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ പിടിയിലാകുന്നതും. ഇപ്പോഴിതാ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കന്നട നടി ശ്വേത കുമാരി അറസ്റ്റില്‍. മുംബൈയിലെ മിറ ബയാന്‍ഡര്‍ മേഖലയിലെ ക്രൗണ്‍ ബിസിനസ് ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് നടി അറസ്റ്റിലായത്. 400 ഗ്രാം മെഫെഡ്രോണ്‍ (എംഡി) ആണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. 2015ല്‍ ‘റിങ് മാസ്റ്റര്‍’ എന്ന കന്നട ചിത്രത്തില്‍ ശ്വേത കുമാരി അഭിനയിച്ചിരുന്നു. നര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് (എന്‍ഡിപിഎസ്) നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശ്വേത കുമാരിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു. മയക്കുമരുന്ന് വില്‍പനയിലെ പ്രധാനിയെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം നടക്കുകയാണ്. സംസ്ഥാനാന്തര മയക്കുമരുന്ന് സിന്‍ഡിക്കേറ്റിന്റെ വരുമാനസ്രോതസ്സിനെക്കുറിച്ചും എന്‍സിബി അന്വേഷിക്കുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് സെപ്റ്റംബറില്‍ നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗില്‍റാണിയും അറസ്റ്റിലായതോടെ കന്നട സിനിമ മേഖലയിലേക്കുള്ള മയക്കുമരുന്ന് ഉപയോഗം ചര്‍ച്ചയായിരുന്നു.
Read More » -
Lead News
അതിതീവ്ര വൈറസ്; നിരീക്ഷണം ശക്തമാക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം
അതിതീവ്ര വൈറസ് വ്യാപനം തടയാന്‍ നിരീക്ഷണം ശക്തമാക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം. യുകെയില്‍ നിന്ന് വന്ന 1600 പേരെയും അവരുമായി സമ്പര്‍ക്കത്തില്‍ വന്നവരേയും പ്രത്യേകം നിരീക്ഷിക്കും. സാധാരണ വൈറസിനേക്കാള്‍ 70 ശതമാനം വ്യാപന ശേഷി കൂടുതലായതിനാലാണ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേരളത്തില്‍ കോഴിക്കോട് , കണ്ണൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് വൈറസ് വകഭേദം കണ്ടെത്തിയത്. യുകെയില്‍ നിന്നെത്തിയ 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 പേരുടെ ഫലം ഇനിയും വരാനുണ്ട്. ഡിസംബറില്‍ 1600 പേരാണ് യുകെയില്‍ നിന്നെത്തിയത്. രാജ്യത്ത് ഇതുവരെ 58 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
Read More » -
Lead News
തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് റാലി വിപുലമായ യാത്രാ സൗകര്യവുമായി കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം; ജനുവരി 11 മുതൽ 21 വരെ തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിലെ കുളച്ചൽ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കേണ്ട ഉദ്യോഗാർത്ഥികൾക്ക് കെഎസ്ആർടിസി വിപുലമായ യാത്രാ സൗകര്യം ഒരുക്കി. 10 ദിവസങ്ങളിലായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ള 48000ത്തിലധികം ഉദ്യോഗാർഥികൾ റാലിക്കെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. എല്ലാ ദിവസവും 4000 ലധികം ഉദ്യോഗാർഥികൾക്ക് റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുത്ത് മടങ്ങേണ്ടി വരുമെന്നതിനാൽ, വിപുലമായ തയ്യാറെടുപ്പുകളാണ് കെ.എസ്.ആർ.ടി.സി നടത്തിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നും തിരുവനന്തപുരത്ത് എത്തുന്നതിനുള്ള യാത്രാസൗകര്യം ഏർപ്പെടുത്തണമെന്ന ആർമി റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് കെഎസ്ആർടിസി വിപുലമായ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. അതിരാവിലെ 5 മണി മുതൽ റിക്രൂട്ട്മെന്റ് റാലി ആരംഭിക്കുന്നതിനാൽ രാവിലെ 3 മണിമുതൽ തന്നെ ഉദ്യോഗാർഥികൾക്ക് പാങ്ങോട് മിലിട്ടറി ക്യാമ്പിലേക്ക് എത്തിച്ചേരുന്നതിനും തിരിച്ച് പോകുന്നതിനും ആവശ്യാനുസരണം ബസുകൾ സർവ്വീസ് നടത്തും. ആർമി റിക്രൂട്ട്മെന്റ് റാലിക്കായി ഉദ്യോഗാർത്ഥികളുള്ള…
Read More » -
Lead News
സമാശ്വാസം പദ്ധതിക്ക് 8.77 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷ മിഷന്റെ സമാശ്വാസം പദ്ധതിയ്ക്ക് 8,76,95,000 രൂപ ധനകാര്യ വകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൂടുതല്‍ ഗുണഭോക്താക്കള്‍ക്ക് സഹായം എത്തിക്കുന്നതിനായാണ് അധിക ധനസഹായമായി ഈ തുക അനുവദിച്ചത്. വൃക്ക തകരാര്‍ സംഭവിച്ച് സ്ഥിരമായി ഡയാലിസിസില്‍ ഏര്‍പ്പെടുന്നവര്‍, വൃക്ക, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍, ഹീമോഫീലിയ രോഗികള്‍, സിക്കിള്‍സെല്‍ അനീമിയ രോഗികള്‍ എന്നിവര്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് സമാശ്വാസം പദ്ധതി. 4 സമാശ്വാസം പദ്ധതികളിലായി നിലവില്‍ 8874 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കളായുള്ളതെന്നും മന്ത്രി വ്യക്തമാക്കി. സമാശ്വാസം ഒന്ന്, സമാശ്വാസം രണ്ട്, സമാശ്വാസം മൂന്ന്, സമാശ്വാസം നാല് എന്നിങ്ങനെ 4 സമാശ്വാസം പദ്ധതികളാണുള്ളത്. വൃക്കയ്ക്ക് തകരാര്‍ സംഭവിച്ച് മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസിന് വിധേയരാകുന്ന ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന രോഗികള്‍ക്ക് പ്രതിമാസം 1100 രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് സമാശ്വാസം ഒന്ന്. സംസ്ഥാനത്ത് വൃക്ക, കരള്‍ രോഗങ്ങള്‍…
Read More » -
Lead News
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; വ്യാജപൂജാരിയും അമ്മയും അറസ്റ്റില്‍
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരിയും അമ്മയും അറസ്റ്റില്‍. തിരുവല്ല നിരണം പടിഞ്ഞാറെ മുറിയില്‍ നിരണപ്പെട്ടി വീട്ടില്‍ അഭിലാഷ് ശ്രീ വിഷ്ണു നാരായണന്‍ (40) നിഷ്(36) എന്നിവരാണ് അറസ്റ്റിലായത്. 13 വയസ്സുളള പെണ്‍കുട്ടിയെ വാടകവീട്ടില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കുട്ടിയുടെ അമ്മും കാമുകനായ വ്യാജപൂജാരിയേയും ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ലയിലുളള വ്യാജപൂജാരിയെ കുട്ടിയുടെ അമ്മ ഫലം നോക്കാന്‍ പോയപ്പോഴാണ് പരിചയപ്പെടുന്നത്. രണ്ട് കല്യാണം കഴിഞ്ഞ സ്ത്രീയാണ് അമ്മ നിഷ. രണ്ടും വിവിധ കാരണങ്ങളാല്‍ തെറ്റിപ്പിരിഞ്ഞു. തുടര്‍ന്നാണ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഒന്നാം പ്രതിയുമായി പ്രണയത്തിലാവുന്നത്. ഒന്നാം പ്രതി അഭിലാഷ് വിഷ്ണുനാരായണന്‍ പൂജാരി ചമഞ്ഞ് വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും പൂജ നടത്തുമായിരുന്നു. കൂടാതെ ടിയാന്‍ വിവിധ സ്ഥലങ്ങളില്‍ സ്ത്രീകളെ വാടക വീടെടുത്ത് താമസിപ്പിക്കുന്ന പതിവും ഉണ്ടായിരുന്നു. അത്തരം സ്ഥലങ്ങളില്‍ അനാവശ്യപ്രവര്‍ത്തനങ്ങളാണ് നടത്തിയിരുന്നത്. കുട്ടിയുടെ അമ്മയ്ക്കും കരുനാഗപ്പളളിയില്‍ ഒന്നാംപ്രതി വാടക വീട് സംഘടിപ്പിച്ച് കൊടുത്തിരുന്നു. അതിന് മുമ്പ് ശൂരനാട് പോലീസ്…
Read More » -
Lead News
ഗെയിൽ പദ്ധതി, ഇത് പിണറായിയുടെ നിശ്ചയദാർഢ്യത്തിന്റെ ഉദാഹരണം
കേരളത്തില്‍ ഒരിക്കലും നടപ്പാകില്ലെന്നു പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങിയ രണ്ട് പദ്ധതിയാണ് ആറുവരി ദേശീയപാതയും ഗെയില്‍ പൈപ്പ് ലൈനും. സംസ്ഥാനത്തിന്റെ ഭാവിവികസനത്തിന് വഴിവെട്ടുന്ന ഈ രണ്ടു പദ്ധതിയും യാഥാര്‍ഥ്യമാക്കിയ ആഹ്ലാദത്തിലാണിപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍. ദേശീയപാതാ വികസനത്തിന്റെ തറക്കല്ലിടല്‍ ഒക്ടോബര്‍ പതിമൂന്നിനായിരുന്നു. ഗെയില്‍ പദ്ധതിയുടെ ഗുണഫലം ഇന്ന് ലഭിക്കുകയും ചെയ്തു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കേരളത്തില്‍, ഭൂമി ഏറ്റെടുക്കലായിരുന്നു ഇരു പദ്ധതിയും നേരിട്ട വെല്ലുവിളി. ആറുവരി പാതയ്ക്ക് കേന്ദ്ര മാനദണ്ഡപ്രകാരം 60 മീറ്റര്‍ വീതിയില്‍ സ്ഥലമെടുക്കുക അസാധ്യം. ഇത് 45 മീറ്ററാക്കി കേന്ദ്രം ഇളവ് ചെയ്തെങ്കിലും സ്ഥലമെടുപ്പ് നടക്കാത്തതിനാല്‍ ദേശീയപാത അതോറിറ്റി പിന്മാറി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസുകള്‍ പുനഃസ്ഥാപിച്ചുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ തീവ്രശ്രമം വിജയത്തിലെത്തി. ന്യായമായ നഷ്ടപരിഹാരം നല്‍കിയും പദ്ധതിയുടെ അനിവാര്യത ജനങ്ങളെ ബോധ്യപ്പെടുത്തിയും നിശ്ചയദാര്‍ഢ്യത്തോടെ സര്‍ക്കാര്‍ മുന്നോട്ട് പോയപ്പോള്‍ ജനങ്ങള്‍ ഒപ്പംനിന്നു. അതിന്റെ ഫലമായി ഇന്നിതാ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ കൊച്ചി- മംഗളുരു…
Read More » -
VIDEO
യുകെയില്‍ മൂന്നാമതും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
യുകെ വീണ്ടും ലോക്ക്ഡൗണിലേക്ക് പോവുകയാണ്.ഇത് മൂന്നാം തവണയാണ് കെ വീണ്ടും ലോക്ക്‌ഡോണിലേക്ക് പോകുന്നത്. തിങ്കളാഴ്ച രാത്രി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് രാജ്യം വീണ്ടും ലോക്ക്ഡൗണിലേക്ക് എന്ന് പ്രഖ്യാപിച്ചത്.
Read More » -
NEWS
അന്തരീക്ഷ വൈറസുകളിൽ നിന്ന് സംരക്ഷണം, ‘വൂൾഫ് എയർമാസ്കു’മായി സാമൂഹിക പ്രതിബദ്ധതാ കൂട്ടായ്മ
അന്തരീക്ഷ വായുവിലൂടെ പകരുന്ന വൈറസ്, ബാക്ടീരിയ ജന്യരോഗങ്ങളിൽ നിന്ന് സ്കൂളുകൾ, കോളേജുകൾ സ്വകാര്യസ്ഥാപനങ്ങൾ, വീടുകൾ, തിയേറ്ററുകൾ എന്നിവയ്ക്ക് പരിപൂർണ്ണ സംരക്ഷണം ഉറപ്പാക്കുന്ന ” വൂൾഫ് എയർ മാസ്ക് “, ഉടൻ തന്നെ കേരളത്തിലെ വിപണികളിൽ എത്തും. വായുസഞ്ചാരം കുറഞ്ഞ വലിയ മുറികൾ ഓഡിറ്റോറിയങ്ങൾ എന്നിവയിലെ അന്തരീക്ഷം പൂർണ്ണമായും അണുവിമുക്തമാക്കുവാനുള്ള പുതിയ സാങ്കേതികവിദ്യയാണ് വൂൾഫ് എയർ മാസ്കിൽ ഉള്ളത്. ജർമ്മൻ രൂപകല്പനയിൽ ഡെന്മാർക്കിൽ നിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഈ എയർ മാസ്ക് നിർമ്മിച്ചിരിക്കുന്നത്. സി. ഇ. ആർ. ഒ. എച്ച്. എസ്, തുടങ്ങിയ അന്താരാഷ്ട്ര നിലവാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമ്മാണം. കേന്ദ്ര സർക്കാരിൻറെ സ്റ്റാർട്ട് അപ്പ് ഇന്ത്യ അംഗീകാരം ലഭിച്ചിട്ടുണ്ട്. എം. എസ്. എം. ഇ. ടൈം ടു ലീപ് – കോവിഡ സൊല്യൂഷൻ ഓഫ് ദ ഇയർ- 2020 അവാർഡ്, (MSME Time-2-Leap COVID Solution of the Year Award), ബിസിനസ് മിന്റ് നേഷൻ വൈഡ് അവാർഡ്…
Read More » -
ഗെയില്‍: നിറവേറ്റിയത് സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനം: മുഖ്യമന്ത്രി
സംസ്ഥന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനമാണ് ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമായതിലൂടെ നിറവേറ്റപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചി-മംഗളൂരു പൈപ്പ് ലൈന്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങളുടെ ന്യായമായ ആശങ്കകള്‍ പരിഹരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ എല്ലാ തടസ്സങ്ങളും മറികടന്നത്. പ്രശ്നങ്ങള്‍ കാരണം 2014-ല്‍ പൈപ്പ് ലൈനിന്‍റെ എല്ലാ പ്രവൃത്തിയും ഗെയില്‍ നിര്‍ത്തിവെച്ചതായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. 450 കി.മീറ്റര്‍ നീളമുള്ള കൊച്ചി-മംഗളൂരു പൈപ്പ് ലൈനിന്‍റെ 414 കി.മീറ്ററും കേരളത്തിലാണ്. വലിയ വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ചെറിയ പ്രയാസങ്ങള്‍ നേരിടേണ്ടിവരുന്നത് സ്വാഭാവികമാണ്. എന്നാല്‍ പ്രയാസങ്ങള്‍ അവഗണിച്ചുകൊണ്ട് ജനങ്ങള്‍ പദ്ധതിയുമായി സഹകരിച്ചു. കാരണം, കേരളത്തിന്‍റെ സര്‍വതോന്മുഖമായ വികസനത്തിന് ഈ പദ്ധതി അനിവാര്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു. നിരവധി കേസുകളും ഒരുപാട് പ്രതിഷേധങ്ങളും തരണം ചെയ്താണ് ഈ പദ്ധതി പൂര്‍ത്തിയാക്കിയത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലൂടെയും മലയോര മേഖലയിലൂടെയും നദികള്‍ക്കടിയിലൂടെയും പൈപ്പിടുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍…
Read More »