കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ആദ്യത്തെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ കോടതി. സ്വപ്‌ന സുരേഷ്, സരിത്ത്, കെ.ടി റമീസ് എന്നിവര്‍ക്കെതിരെയാണ് ആദ്യത്തെ കുറ്റപത്രം. കേസിലെ രണ്ടാംപ്രതിയായ സന്ദീപ് നായരെ കുറ്റപത്രത്തില്‍ മാപ്പുസാക്ഷിയാക്കി.
യുഎപിഎയിലെ16,17,18 വകുപ്പുകള്‍ ആണ് പ്രതികള്‍ക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത്. കേസില്‍ ആദ്യ അറസ്റ്റ് നടന്ന് 180 ദിവസം ആകുന്നതിന് മുമ്ബാണ് കുറ്റപത്രം നല്‍കുന്നത്. കേസ് അന്വേഷണ ഉദ്യോഗസ്ഥനായ രാധാകൃഷ്ണപിള്ളയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സന്ദീപ് നായര്‍ നേരത്തെ തന്നെ കോടതിയില്‍ രഹസ്യമൊഴി നല്‍കി മാപ്പ് സാക്ഷിയായതാണ്.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരോളം അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ ഏഴ് പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഉള്ളത്. 12പേര്‍ ജാമ്യം ലഭിച്ച് പുറത്താണ് ഉള്ളത്. കേസില്‍ ഇനിയും അറസ്റ്റിലാവാനുള്ളവരെ പിടികൂടുന്നതിന് അനുസരിച്ച് കുറ്റപത്രങ്ങളും ഇതോടൊപ്പം ഫയല്‍ ചെയ്യും. കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ളവരില്‍ ചിലര്‍ വിദേശത്താണ്. ഇവരില്‍ പ്രധാന പ്രതികളും ഉള്‍പ്പടും. ഇവരെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്.