NEWS

പോത്തൻകോട്ടെ കൊലപാതകം :പ്രതികൾ അറസ്റ്റിൽ, നിർണായകമായത് CCTV ദൃശ്യങ്ങൾ

പോത്തൻകോട് അയിരൂപ്പാറ സ്വദേശി രാധാകൃഷ്ണൻ (57) വെട്ടേറ്റുമരിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിലായി.മരിച്ച രാധാകൃഷ്ണന്റെ സുഹൃത്തുക്കളും അയിരൂപ്പാറ സ്വദേശീകളുമായ അനിൽ, കുമാർ എന്നിവരെയാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്.


തിങ്കളാഴ്ച രാത്രി 11 മണിയോടെ പോത്തൻകോട് അയിരൂപ്പാറ ജംഗ്ഷനിൽ വച്ചാണ് രാധാകൃഷ്ണന് വെട്ടേറ്റത്.മദ്യപാനത്തെ തുടർന്നുള്ള വാക്കുതർക്കം മൂലമുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കടയ്ക്കു മുന്നിൽ കിടന്നുറങ്ങുകയായിരുന്ന രാധാകൃഷ്ണനെ ഇരുവരും വെട്ടുന്നത് സമീപത്തുള്ള CCTV ദൃശ്യങ്ങളിൽ വ്യക്തമാണ്.വെട്ടേറ്റ രാധാകൃഷ്ണൻ ഒരു മണിക്കൂറോളം രക്തം വാർന്ന് റോഡിൽ കിടക്കുകയായിരുന്നു

വഴിയാത്രക്കാർ അറിയിച്ചതനുസരിച്ച് പോലീസ് ഇയാളെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രാവിലെ ഏഴു മണിയോടെ മരിക്കുകയായിരുന്നു.യാത്രാ മദ്ധ്യേയാണ് തന്നെ വെട്ടിയ പ്രതികളെക്കുറിച്ച് പോലീസിനോട് രാധാകൃഷ്ണൻ പറഞ്ഞത്.

തുടർന്ന് ഇരുവരെയും പോലീസ് പിടികൂടി.സ്ഥലത്ത് ഫോറൻസിക്, ഡോഗ് സ്ക്വാഡ് വിഭാഗങ്ങളും പരിശോധന നടത്തി.CCTV ദൃശ്യങ്ങൾ ശക്തമായ തെളിവായി.

Back to top button
error: