കോവിഡ് വാക്സിൻ 10 ദിവസത്തിനുള്ളിൽ നൽകിത്തുടങ്ങും എന്ന് സൂചന. എന്നാൽ കൃത്യമായ തീയതി കേന്ദ്ര ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചിട്ടില്ല. വാക്സിൻ ലഭ്യമാക്കുന്നത് ആരോഗ്യപ്രവർത്തകർ പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുള്ള വാക്സിൻ നിർമാതാക്കൾ തമ്മിലുള്ള വാക്പോര് അവസാനിപ്പിച്ചു. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ,ഭാരത് ബയോടെക് എന്നീ കമ്പനികൾ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. വാക്സിൻ നിർമാണത്തിലും വിതരണത്തിലും മാത്രമായിരിക്കും ഇനി ശ്രദ്ധ എന്ന് നിർമാതാക്കൾ പറഞ്ഞു.
ജനുവരി 13,14 തീയതികളിൽ വാക്സിൻ വിതരണം ചെയ്യുമെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും ഡ്രൈ റൺ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.