Lead NewsNEWS

യുഎഇയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് ബ്രിട്ടന്റ വിലക്ക്‌

ക്ഷിണാഫ്രിക്കയില്‍ വാക്‌സീനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ യുഎഇയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ബ്രിട്ടൻ.ലോകത്തെ ഏറ്റവും തിരക്കേറിയ രാജ്യാന്തര വിമാന റൂട്ടുകൾ ആയ ദുബായ് ലണ്ടൻ എന്നിവയാണ് അടയ്ക്കുന്നത്.

യുഎഇയിൽ കഴിയുന്ന ബ്രിട്ടീഷ് പൗരൻമാരോട് നാട്ടിൽ എത്തണമെങ്കിൽ നേരിട്ടല്ലാത്ത റോഡുകൾ ഉപയോഗിക്കണമെന്ന് സർക്കാർ നിർദേശിച്ചു. അതേസമയം വെള്ളിയാഴ്ച മുതൽ എല്ലാ യുകെ യാത്ര വിമാനങ്ങളും റദ്ദാക്കുമെന്ന് എമിറേറ്റ്സും ഇത്തിഹാദ് എയർവെയ്സ് അറിയിച്ചതായാണ് വിവരം. അതിനാൽ ടിക്കറ്റ് ബുക്ക് ചെയ്തവർ വിമാനത്താവളങ്ങളിൽ എത്തേണ്ടത് ഇല്ലെന്നും കമ്പനികളെ ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്.

യുഎഇ, ബറുണ്ടി റുവാണ്ട എന്നീ രാജ്യങ്ങളെയും യാത്രാവിലക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പട്ടികയിൽ നിന്നുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് യുകെയിലേക്ക് ഉള്ള പ്രവേശനം അനുവദിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: