Lead NewsNEWS

ആനയെ തീകൊളുത്തി കൊന്ന സംഭവം; ലൈസന്‍സ് പരിശോധന, 55 റിസോര്‍ട്ടുകള്‍ പൂട്ടി

നയെ ടയറിൽ തീകൊളുത്തി കൊന്ന സംഭവത്തിൽ തമിഴ്നാട്ടിലെ റിസോർട്ടുകളുടെ ലൈസൻസ് പരിശോധിക്കാൻ നിർദ്ദേശം. തമിഴ്നാട് നീലഗിരി ജില്ലാ ഭരണകൂടമാണ് ഈ കടുത്ത നടപടി പിന്നിൽ.

ഒറ്റ ദിവസത്തെ പരിശോധനയിൽ 55 റിസോർട്ടുകളാണ് പൂട്ടിയത്. പൂട്ടിയ റിസോർട്ടുകൾക്ക് ഒന്നും തന്നെ ലൈസൻസോ മറ്റ് അനുമതികളോ ഇല്ലായിരുന്നു. പരിശോധന ഇന്നും തുടരും എന്നാണ് അധികൃതർ അറിയിച്ചത്. മസിനഗുഡിയിൽ ആനയെ കൊന്ന് റിസോർട്ടിന് ലൈസൻസ് ഇല്ലായിരുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ്. റിസോർട്ടുകൾ പരിശോധിക്കാൻ തീരുമാനിച്ചത്.

Signature-ad

ജനുവരി 22നായിരുന്നു മസിനഗുഡിയിലെ സ്വകാര്യ റിസോർട്ടിന് സമീപം നാട്ടിലിറങ്ങിയ ആനയുടെ ദേഹത്തേക്ക് നാട്ടുകാർ ടയർ കത്തിച്ച്‌ എറിഞ്ഞത്. ടയർ തട്ടിമാറ്റാൻ ശ്രമിച്ചിട്ടും കഴിയാതെ ഓടിയ ആനക്ക് ഗുരുതരമായി തീപ്പൊളളലേറ്റും രക്തം വാര്‍ന്നുമാണ് ചെരിഞ്ഞത്.
സംഭവത്തിലെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വാർത്താ പുറംലോകമറിഞ്ഞത്. തുടർന്ന് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

Back to top button
error: