Lead NewsNEWS

കൊല്ലത്ത് ആശുപത്രിയിൽ നഴ്‌സ്‌ കുഴഞ്ഞുവീണ് മരിച്ചു

ഴ്‌സ്‌ ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചു. ഓച്ചിറ വലിയകുളങ്ങര ഗുരു തീർത്ഥത്തിൽ രമണൻ ഭാര്യ സുജ 52 ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് വിലയിരുത്തൽ. ഇന്നലെ രാവിലെ 11നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ കൊവിഡ് വാക്സിൻ വിതരണ കേന്ദ്രത്തിൽ നഴ്‌സ്‌ കുഴഞ്ഞുവീണത്. ഉടൻതന്നെ ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഹൃദയത്തിൽ ബ്ലോക്ക് കണ്ടെത്തിയതിനെത്തുടർന്ന് ഉടൻതന്നെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെ യുവതി മരിച്ചു.

പ്രമേഹരോഗിയായ നഴ്‌സ്‌ കൊവിഡ് വാക്സിൻ എടുത്തിരുന്നെങ്കിലും വാക്സിൻ എടുത്തതിന്റെ പ്രശ്നമല്ല മരണകാരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആർ ശ്രീലത പറഞ്ഞു. മാത്രമല്ല പരിശോധനയിൽ കൊവിഡ് നെഗറ്റീവ് ആണെന്ന് കണ്ടെത്തുകയും ചെയ്തു. മൃതദേഹം ഇപ്പോൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ മെഡിക്കൽ ബോർഡ് കൂട്ടിയതിനു ശേഷം മാത്രമേ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കണോ എന്ന് തീരുമാനിക്കൂ.

Back to top button
error: