NEWSTOP 10

ദില്ലിയിൽ കർഷകരുടെ ട്രാക്ടർ റാലി ഇന്ന്, റാലിയിൽ പങ്കെടുക്കുന്നത് രണ്ടുലക്ഷം ട്രാക്ടറുകൾ

കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകരുടെ കൂറ്റൻ ട്രാക്ടർ റാലി ഇന്ന് ദില്ലിയിൽ. റാലിയിൽ രണ്ടുലക്ഷത്തോളം ട്രാക്ടറുകൾ അണിനിരക്കും എന്നാണ് കർഷക നേതാക്കൾ പറയുന്നത്. തലസ്ഥാന നഗരിയെ ചുറ്റും വിധം 100 കിലോമീറ്റർ ദൂരത്തിൽ ഡൽഹി ഔട്ടർ റിംഗ് റോഡിൽ റാലി സംഘടിപ്പിക്കാനാണ് കർഷക സംഘടനകൾ തീരുമാനിച്ചിട്ടുള്ളത്.

ദില്ലിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് ശേഷമാകും ട്രാക്ടർ ആലി നടക്കുക. അതിനിടെ റാലി നടത്തുന്ന കർഷകരുടെ ട്രാക്ടറുകൾക്ക് ഡീസൽ നൽകേണ്ടതില്ലെന്ന് യുപി സർക്കാർ അനൗദ്യോഗിക നിർദേശം നൽകിയിരുന്നു. എന്നാൽ പിന്നീട് അത് പിൻവലിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button