NEWS
കൊവിഡ് വ്യാപനത്തിൽ അതി രൂക്ഷവിമർശനവുമായി ഐ എം എ, നിയന്ത്രിക്കാൻ കർശന നടപടികൾ അനിവാര്യം
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ തോത് വർദ്ധിച്ച രീതിയിലാണെന്നും, തടയാൻ കർശനമായ നടപടികൾ വേണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. പരിശോധനയുടെ എണ്ണം കൂട്ടണമെന്നും, നിരീക്ഷണ സംവിധാനം കൂടുതൽ കർശനമാക്കണമെന്നുമാണ് ഐ എം എ യുടെ ആവശ്യം.
കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ദേശീയ ശരാശരിയെക്കാൾ ആറിരട്ടി ആണ് ഇപ്പോൾ കേരളത്തിലെ ടെസ്റ്റ് പോസിറ്റീവ് നിരക്കൊന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ പരിശോധനകളുടെ എണ്ണം വർധിപ്പിച്ചില്ലെങ്കിൽ സ്ഥിതി കൈവിട്ടുപോകും എന്നും ഐഎംഎ മുന്നറിയിപ്പു നൽകുന്നുണ്ട്.