കോവിഡ് പ്രതിരോധ വാക്സിന് ഇന്ന് ഭൂട്ടാനിലും മാലിദ്വീപിലുമെത്തിച്ചു.
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന്റെ ഒരു ലക്ഷം ഡോസുകളാണ് മാലദ്വീപിലെത്തിച്ചത്. ഭൂട്ടാനും ഇന്ന് തന്നെ വാക്സിന് കൈമാറുമെന്നാണ് സൂചന.
മാലദ്വീപിനും ഭൂട്ടാനും പുറമേ ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്മര്, സീഷെല്‍സ് എന്നീ രാജ്യങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന് കയറ്റി അയയ്ക്കുന്നത്. അഫ്ഗാനിസ്ഥാന്, ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളും ഇന്ത്യയില്‍ നിന്ന് വാക്സിന് ഇറക്കുമതി ചെയ്യും.
അതേസമയം, അടിയന്തരാനുമതി ലഭിച്ചതിനെ തുടര്‍ന്ന് കൊവിഷീല്‍ഡ്, കൊവാക്സിന് എന്നീ വാക്സിനുകള്‍ ഇന്ത്യയില്‍ വിതരണം ചെയ്തുതുടങ്ങി. ആദ്യഘട്ടത്തില്‍ രാജ്യത്തെ മൂന്നുകോടിയോളം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുളളവര്‍ക്കാണ് വാക്സിന് ലഭ്യമാകുക.
ദക്ഷിണ കൊറിയ, ഖത്തര്‍, ബെഹ്റിന്‍, സൗദി അറേബ്യ, മൊറോക്കോ, ദക്ഷിണാഫ്രിക്ക എന്നീ വിദേശ രാജ്യങ്ങളും ഇന്ത്യയില്‍ നിന്ന് വാക്സിന് വാങ്ങുന്നതിനുളള താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചൈനീസ് വാക്സിനുകള്‍ വിതരണത്തിനൊരുങ്ങതിന്റെ പശ്ചാത്തലത്തിലാണ് അയല്രാജ്യങ്ങളിലേക്കുളള വാക്സിന് വിതരണം ഇന്ത്യ വേഗത്തിലാക്കിയത്.