NEWS

പ്രവാസജീവിതം നയിക്കുന്നവരില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യ

സ്വന്തം കുടുംബവും ബന്ധവും ഉപേക്ഷിച്ച് അന്യനാട്ടിലേക്ക് ഒരാള്‍ ജോലി തേടി പോവുന്നത് സ്വയം സന്തോഷിക്കാനല്ല. മറിച്ച് ഭൂരിഭാഗത്തിന്റെയും ആവശ്യം മെച്ചപ്പെട്ട ചുറ്റുപാടും കുടുംബത്തിന് സുരക്ഷിതത്വമുള്ള ഒരു ജീവിതവും ലഭിക്കണമെന്നാണ്. യു.എന്‍ സാമ്പത്തിക-സാമൂഹിക വകുപ്പിന്റെ ജനസംഖ്യാ വിഭാഗം കഴിഞ്ഞ ദിവസം പുറത്ത് വിട്ട ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ 2020 റിപ്പോര്‍ട്ട് പ്രകാരം ലോകജനസംഖ്യയില്‍ പ്രവാസ ജീവിതം നയിക്കുന്നവരില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണ്. 1.8 കോടി ഇന്ത്യാക്കാരാണ് വിവിധ രാജ്യങ്ങളിലായി പ്രവാസ ജീവിതം നയിക്കുന്നത്. മെക്‌സിന്‍, റഷ്യന്‍, ചൈന, സിറിയ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഇന്ത്യയ്ക്ക് പിന്നാലെയുള്ളത്. ഇന്ത്യയില്‍ നിന്നും ഏറ്റവും അധികം ആളുകള്‍ ജോലി ചെയ്യുന്ന രാജ്യം യുഎഇ ആണ്. 35 ലക്ഷത്തോളം പേരാണ് യുഎഇ യില്‍ ജോലി ചെയ്യുന്നത്. 27 ലക്ഷത്തോളം പേര്‍ യു.എസ് ലും ജോലി ചെയ്യുന്നുണ്ട്. തൊട്ട് പിന്നില്‍ സൗദിയാണ്. കാനഡ, കുവൈത്ത്, ഓസ്‌ട്രേലിയ, ഒമാന്‍, പാക്കിസ്ഥാന്‍, ഖത്തര്‍ എന്നിവടങ്ങളിലാണ് പിന്നീട് കൂടുതല്‍ ഇന്ത്യാക്കാര്‍ ജോലി ചെയ്യുന്നത്.

Back to top button
error: