Month: December 2020
-
NEWS
സ്വപ്നയ്ക്ക് സുരക്ഷാഭീഷണി; അന്വേഷിക്കാന്‍ ജയില്‍ ഡി ജി പിയുടെ നിര്‍ദേശം
തിരുവനന്തപുരം: ജയിലില്‍ വധഭീഷണിയുണ്ടായെന്ന സ്വപ്‌നയുടെ പരാതി അന്വേഷിക്കാന്‍ ജയില്‍ ഡി ജി പി ഋഷിരാജ് സിംഗിന്റെ നിര്‍ദേശം. ദക്ഷിണമേഖല ജയില്‍ ഡി ഐ ജിക്കാണ് അന്വേഷണ ചുമതല. അന്വേഷണ ഉദ്യോഗസ്ഥരല്ലാതെ മറ്റാരും സ്വപ്‌നയെ കണ്ടിട്ടില്ലെന്നാണ് ജയില്‍ വകുപ്പിന്റെ നിലപാട്. മാധ്യമങ്ങളില്‍ ചില റിപ്പോര്‍ട്ടുകള്‍ കണ്ടുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം നടത്തുന്നതെന്നും ഋഷിരാജ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ എത്രയും വേഗം സര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ സ്വപ്‌നയുടെ ഓഡിയോ പുറത്തായ സംഭവത്തിലും അന്വേഷണം നടത്തിയത് ദക്ഷിണ മേഖല ജയില്‍ ഡി ഐ ജി ആയിരുന്നു. ജയില്‍ വകുപ്പ് സന്ദര്‍ശക രജിസ്‌റ്ററും ഫോണ്‍ വിളികളും ഇതിനോടകം പരിശോധിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരും ചില ബന്ധുക്കളും മാത്രമാണ് സ്വപ്‌നയെ കണ്ടിട്ടുളളത്. കൂടുതലും അന്വേഷണ ഉദ്യോഗസ്ഥരാണ് കണ്ടത്. ഇവര്‍ ആരൊക്കെയാണെന്ന് എന്‍ ഐ എയെ അറിയിച്ചിട്ടുണ്ടെന്നാണ് ജയില്‍ വകുപ്പ് വിശദീകരിക്കുന്നത്. അട്ടക്കുളങ്ങര ജയിലില്‍ കഴിയുന്ന തന്നെ നവംബര്‍ 25ന് മുമ്പാണ് ചിലര്‍ ഭീഷണിപ്പെടുത്തിയതെന്നും,…
Read More » -
NEWS
മുക്ക് പണ്ടം പണയം വച്ച് തട്ടിപ്പ്; പ്രതി മരിച്ച നിലയിൽ
മുക്ക് പണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പയിമ്പ്ര സ്വദേശിചന്ദ്രൻ എന്നയാളാണ് മരിച്ചത്. മൃതദേഹം കണ്ടെത്തിയത് പയിമ്പ്രയിലെ അമ്പലക്കുളത്തിലാണ്ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. ദേശസാൽകൃത ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് 1.6 കോടി തട്ടിയ കേസിലെ പ്രതിയായിരുന്നു ചന്ദ്രൻ. ഈ കേസിലെ പ്രധാന പ്രതി പുൽപ്പള്ളി സ്വദേശി ബിന്ദുവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read More » -
NEWS
കെ.എം ഷാജിയുടെ ഭാര്യയ്ക്ക് കോഴിക്കോട് കോര്‍പ്പറേഷന്റെ നോട്ടീസ്
കണ്ണൂര്‍: അഴീക്കോട് എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം ഷാജിയുടെ ഭാര്യ ആശയ്ക്ക് കോഴിക്കോട് കോര്‍പ്പറേഷന്റെ നോട്ടീസ്. വേങ്ങേരി വില്ലേജിലെ ഭൂമിയില്‍ അനധികൃതമായി വീട് വെച്ചസാഹചര്യത്തിലാണ് നോട്ടീസ്. ഡിസംബര്‍ 17ന് ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചട്ടവിരുദ്ധമായി വീട് നിര്‍മിച്ച ഭൂമിയില്‍ കോര്‍പറേഷന്‍ സര്‍വ്വേ നടത്തിയാണ് കയ്യേറ്റം കണ്ടെത്തിയത്. 3200 ചതുരശ്രയടിക്കാണ് കോര്‍പ്പറേഷനില്‍നിന്ന് അനുമതി എടുത്തത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്നാണ് കോര്‍പ്പറേഷന്‍ നടത്തിയ അളവെടുപ്പില്‍ വ്യക്തമായത്. 2016-ല്‍ പൂര്‍ത്തിയാക്കിയ പ്ലാന്‍ നല്‍കിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിര്‍മാണം ക്രമവത്കരിക്കാന്‍ കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കാത്തതിനാല്‍ വീടിന് നമ്പര്‍ ലഭിച്ചിരുന്നില്ല. മൂന്നാംനിലയിലാണ് അധികനിര്‍മാണം നടത്തിയതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ആശയുടെ പേരിലാണ് ഭൂമി. അതിനാല്‍ ഇക്കാര്യത്തില്‍ ആശ വിശദീകരണം നല്‍കണം.ഈ ഭൂമിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് എംകെ മുനീറിന്റെ ഭാര്യ നഫീസയുടെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കോഴിക്കോട്ടെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ വച്ചാണ് മൊഴിയെടുത്തത്. കെ എം ഷാജിയുടെ കോഴിക്കോട്ടെ ഭൂമി വാങ്ങിയത് നഫീസയും…
Read More » -
NEWS
ആന്ധ്രാപ്രദേശിലെ അജ്ഞാത രോഗത്തിന് കാരണം ഇതാണ്; നിര്‍ണായക തെളിവുമായി എയിംസ്
ആന്ധ്രാപ്രദേശിലെ അജ്ഞാതരോഗത്തിനെ കുറിച്ച് നിര്‍ണായക തെളിവുകളുമായി ഡല്‍ഹി എയിംസ്. രോഗം ബാധിച്ചവരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ നിന്ന് ലെഡിന്റെയും നിക്കലിന്റെയും അംശം കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തുപേര്‍ സാമ്പിള്‍ പരിശോധിച്ചതില്‍ നിന്നാണ് ലെഡ്, നിക്കല്‍ എന്നീ സാന്ദ്രത കൂടിയ ലോഹങ്ങളുടെ അംശം രക്തത്തിലുണ്ടെന്ന നിഗമനത്തിലേക്ക് എയിംസ് എത്തിയത്. ഇത് സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കുടിവെളളത്തിലൂടെയോ പാലിലൂടെയോ ആളുകളുടെ ഉളളില്‍ എത്തിയതാവാമെന്നാണ് പ്രാഥമിക നിഗമനം. റിപ്പോര്‍ട്ടിന് പിന്നാലെ മുഖ്യമന്ത്രി വൈഎസ് ജഗന്‍ റെഡ്ഡി പ്രദേശത്തുളളവരെ അടിയന്തരമായി പരിശോധനയ്ക്ക് വിധേയമാകാന്‍ നിര്‍ദേശം നല്‍കി. അതേസമയം, ഇതുവരെ 461 പേര്‍ രോഗമുക്തി നേടി ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി. ബാക്കിയുളളവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുളളതായി അധികൃതര്‍ അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെയും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും പ്രതിനിധികള്‍ ഏലൂരുവിലെത്തി സ്ഥിതി വിലയിരുത്തി. കഴിഞ്ഞ ദിവസമാണ് ആന്ധ്രാപ്രദേശിലെ ഏലൂരുവില്‍ രോഗികള്‍ അപസാമാരം, ഛര്‍ദ്ദി, വയറിളക്കം , പെട്ടെന്ന് ബോധരഹിതരാവുക തുടങ്ങിയ ലക്ഷ്ണങ്ങളോടെ ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…
Read More » -
NEWS
അവതാരകയും നടിയുമായ വി ജെ ചിത്രയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
അവതാരകയും നടിയുമായ വി ജെ ചിത്രയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചെന്നൈയിലെ ഹോട്ടൽ റൂമിലാണ് ചിത്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരണം ആയിരുന്നു. വിജയ് ടിവി യിലെ പാണ്ഡ്യൻ സ്റ്റോർസ് എന്ന പരമ്പരയിൽ മുല്ലൈ എന്ന കഥാപാത്രം ചിത്രയ്ക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തു. ഹേമന്ത് എന്ന വ്യവസായിയുമായി വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയായിരുന്നു. ഈ വി പി ഫിലിം സിറ്റിയിൽ ഷൂട്ടിംഗ് കഴിഞ്ഞ് പുലർച്ചെ രണ്ടരയോട് കൂടിയാണ് ചിത്ര ഹോട്ടൽ റൂമിൽ എത്തിയത്. ഭാവി വരൻ ഹേമന്തുമൊത്താണ് ഹോട്ടൽ റൂമിൽ കഴിഞ്ഞിരുന്നത്. കുളിക്കാൻ പോകുന്നു എന്ന് പറഞ്ഞ് ചിത്ര പോകുകയും പിന്നീട് തിരിച്ചു വരാതിരിക്കുകയും ആയിരുന്നുവെന്ന് ഹേമന്ത് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കുറേനേരം കഴിഞ്ഞ് ചിത്രയെ കാണാതിരുന്നപ്പോൾ ഹേമന്ത് വാതിലിൽ തട്ടി. വാതിൽ തുറക്കാതെ ആയപ്പോൾ ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ തുറക്കുകയായിരുന്നു. അപ്പോൾ ചിത്രയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് ഹേമന്ത് പൊലീസിന് നൽകിയ മൊഴി.
Read More » -
NEWS
മമ്മൂട്ടിയുടെ പുതിയ കാരവന്റെ ഫീച്ചേഴ്സ് അറിയണ്ടേ
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പുതിയ കാരവൻ ഒരുങ്ങുകയാണ്. ജനുവരി രണ്ടാം വാരത്തിൽ കാരവൻ മമ്മൂട്ടിക്ക് ലഭിക്കും. കാരവൻ നിർമാണത്തിന് ലൈസൻസുള്ള കോതമംഗലം ഓജസ് ആണ് മമ്മൂട്ടിക്ക് വേണ്ടി രണ്ടാമത്തെ കാരവൻ ഒരുക്കുന്നത്. പൂർണമായി സൗണ്ട് പ്രൂഫ് ആണ് ഈ കാരവൻ. സെമി ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്സുകൾ ആണ് ഇതിനുള്ളത്. ഭാരത് ബെൻസിന്റെ ഷാസിയിലാണ് 12 മീറ്റർ നീളമുള്ള കാരവൻ തയ്യാറാക്കുന്നത്. യാത്ര ചെയ്യാനും വിശ്രമിക്കാനും താമസിക്കാനും ഈ കാരവനിൽ കഴിയും.തിയേറ്റർ സംവിധാനം യമഹയുടെതാണ്. അടുക്കളയിൽ എല്ലാ സൗകര്യങ്ങളും ഉണ്ട്. ശുദ്ധീകരിച്ച വെള്ളം, ബാത്റൂം, ഒരാഴ്ചത്തേക്ക് വെള്ളം സംഭരിക്കാനുള്ള സൗകര്യം തുടങ്ങിയവ കാരവനിലുണ്ട്. കിടപ്പുമുറി വാഹനത്തിന് പുറത്തേക്ക് വളർന്ന മാറുന്ന തരത്തിലുള്ളതാണ്. മുന്നിലും പിന്നിലും എയർ ബലൂണുകൾ ആയതിനാൽ വാഹനത്തിലെ യാത്ര ആസ്വാദ്യകരമാകും.
Read More » -
NEWS
ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് വീണ്ടും രാജ്യാന്തര ആദരം
ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്ക് വീണ്ടും രാജ്യാന്തര ആദരം. രാജ്യാന്തര മാസികയായ ഫിനാൻഷ്യൽ ടൈംസിന്റെ 2020 ലെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളുടെ പട്ടികയിൽ മന്ത്രി ശൈലജ ടീച്ചറുമുണ്ട്. വായനക്കാരാണ് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളെ തിരഞ്ഞെടുത്തത്. കമല ഹാരിസ്,അംഗലാ മെർക്കൽ, ജസീന്ത ആർഡൻ തുടങ്ങിയവർ ഉൾപ്പെടുന്ന പട്ടികയിലാണ് ശൈലജ ടീച്ചർ ഉള്ളത്.
Read More » -
LIFE
ശബ്ദരേഖ ചോർന്നതിനു പിന്നാലെ സ്വപ്നയ്ക്ക് സുരക്ഷാഭീഷണിയും, ജയിൽ വകുപ്പ് പ്രതിസന്ധിയിൽ
ജയിലിൽ തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നസുരേഷ് കോടതിയെ അറിയിച്ചതോടെ വെട്ടിലായത് ജയിൽവകുപ്പാണ്. നേരത്തെ സ്വപ്നയുടെത് എന്ന് പറയുന്ന ശബ്ദം പുറത്തുവന്നതും ജയിൽ വകുപ്പിനെ വിവാദത്തിൽ ആക്കിയിരുന്നു. അന്വേഷണ ഏജൻസികൾക്ക് സ്വപ്ന കഴിയുന്ന തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കാമെന്ന് ജയിൽ വകുപ്പ് കോടതിയെ അറിയിക്കുമെന്നാണ് വിവരം. സ്വപ്നയ്ക്ക് സുരക്ഷാഭീഷണി ഇല്ലെന്നും നിലവിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട് എന്നും കോടതിയെ അറിയിക്കുമെന്നും വിവരമുണ്ട്. വനിതാ ജയിലിൽ പുരുഷ ഉദ്യോഗസ്ഥരില്ല ഔദ്യോഗിക ആവശ്യത്തിനായി ഒന്നോ രണ്ടോ ഉന്നത ഉദ്യോഗസ്ഥർ മാത്രമാണ് ഇതിനിടെ അവിടെ വന്നിട്ടുള്ളത്. പിന്നെ വന്നിട്ടുള്ളത് ഇ ഡി, കസ്റ്റംസ്,വിജിലൻസ് ഉദ്യോഗസ്ഥരാണ്. സ്വപ്നയെ കാണാൻ വീട്ടുകാരും വന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ജയിലിലുള്ള എല്ലാ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കാമെന്ന നിലപാടിലാണ് ജയിൽവകുപ്പ്. സുരക്ഷ നൽകാനുള്ള കോടതി ഉത്തരവ് വിശദമായി പരിശോധിച്ച ശേഷമായിരിക്കും ജയിൽ വകുപ്പ് ഇക്കാര്യങ്ങൾ കോടതിയെ അറിയിക്കുക സ്വപ്നയുടേത്…
Read More » -
NEWS
10 കോടിയുടെ വിസ തട്ടിപ്പ് :ഇന്ത്യൻ ദമ്പതികൾക്കെതിരെ അമേരിക്ക
10 കോടിയുടെ വിസ തട്ടിപ്പ് നടത്തിയ ഇന്ത്യൻ ദമ്പതികൾക്ക് അമേരിക്കയിൽ ലുക്കൗട്ട് നോട്ടീസ്. വിസ കൺസൾട്ടന്റുമാർ എന്ന വ്യാജേനയാണ് ഇവർ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയത്. ആന്ധ്ര സ്വദേശികളായ സുനിൽ,ഭാര്യ പ്രണിത എന്നിവർക്കാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ദമ്പതികൾ അമേരിക്കവിട്ടു എന്നാണ് നിഗമനം. എച്ച് വൺ ബി വിസയുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്. വിസ വാഗ്ദാനം ചെയ്ത് 25000 യുഎസ് ഡോളർ വീതമാണ് ഇവർ പിരിച്ചെടുത്തത്. ഇങ്ങനെ 10 കോടിയിലധികം രൂപ തട്ടിച്ചതായാണ് റിപ്പോർട്ടുകൾ. ആന്ധ്രയിലെ പിതാവിന്റെ അക്കൗണ്ടിലേക്ക് ഒരു കോടി രൂപ മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ആന്ധ്രയിൽ നിന്നുള്ള മുപ്പതോളം വിദ്യാർഥികൾ ഇവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. സുനിലിന്റെ പിതാവും ഒളിവിലാണ്.
Read More » -
NEWS
കുളിക്കുന്നത് വീഡിയോയിൽ പകർത്തി, വീഡിയോ കാട്ടി പീഡനം, ബിജെപി കൗൺസിലർക്കെതിരെ പരാതി
ബന്ധുവായ സ്ത്രീ കുളിക്കുന്നത് വീഡിയോയിൽ പകർത്തി അത് കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി. രാജസ്ഥാനിലെ ബാൽമറിൽ ബിജെപി കൗൺസിലർക്കെതിരെ ആണ് പരാതി. കൗൺസിലറുടെ സഹായത്തോടെ സുഹൃത്തും പീഡിപ്പിച്ചെന്ന് സ്ത്രീ പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു. ഉടൻ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. കാന്തിലാൽ എന്ന കൗൺസിലർ ഭർത്താവില്ലാത്ത സമയത്ത് വീട്ടിലെത്തി താൻ കുളിക്കുന്ന ചിത്രീകരിച്ചെന്നും വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി തന്നെ പീഡിപ്പിച്ചുവെന്നുമാണ് സ്ത്രീയുടെ പരാതി. കാന്തിലാലിന്റെ സുഹൃത്തായ ജോദ്റാമും തന്നെ പീഡിപ്പിച്ചെന്ന് യുവതി പരാതിയിൽ വ്യക്തമാക്കുന്നു.
Read More »