Month: December 2020

  • NEWS

    കല്ലെറിഞ്ഞവരുടെ ശ്രദ്ധയ്ക്ക്, ഓമനക്കുട്ടന്റെ മകൾ ഡോക്ടറാകും

    പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് പണം പിരിച്ചു എന്ന ആരോപണം നേരിട്ട സഖാവ് ഓമനക്കുട്ടന്റെ മകൾക്ക് സർക്കാർ മെഡിക്കൽ കോളേജിൽ എംബിബിഎസിന് പ്രവേശനം. ക്യാമ്പിൽ നിന്ന് ഓട്ടോറിക്ഷയ്ക്ക് 70 രൂപ പിരിച്ചു എന്നായിരുന്നു ഓമനക്കുട്ടന് നേർക്കുള്ള ആരോപണം. മാധ്യമങ്ങൾ ഓമനക്കുട്ടനെ വിചാരണ ചെയ്യുകയും ചെയ്തു. ചേർത്തല തെക്ക് പഞ്ചായത്ത് ഭവനാലയത്തിൽ എൻ എസ് ഓമനക്കുട്ടന്റെ മകൾ സുകൃതിയ്ക്ക്‌ കൊല്ലം പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എം ബി ബി എസിന് പ്രവേശനം ലഭിച്ചു. ഓമനക്കുട്ടന്റെ മകളുടെ ഈ നേട്ടം സമൂഹമാധ്യമങ്ങളിൽ സിപിഎം പ്രവർത്തകർ ആഘോഷിക്കുകയാണ്. കഴിഞ്ഞ പ്രളയ കാലത്ത് ആണ് ഓമനക്കുട്ടന് എതിരെ ആരോപണം ഉയർന്നത്. പട്ടികജാതി -പട്ടികവർഗ്ഗ കമ്മ്യൂണിറ്റി ഹാളിൽ ദുരിതാശ്വാസക്യാമ്പിൽ ആയിരുന്നു സംഭവം. ക്യാമ്പിലെ ഭക്ഷണസാധനങ്ങൾ തീർന്നപ്പോൾ ഓമനക്കുട്ടൻ മുൻകൈയെടുത്ത് ക്യാമ്പിലേക്ക് ഭക്ഷണ സാധനം എത്തിക്കാൻ നടപടികൾ സ്വീകരിച്ചു. എന്നാൽ ഓട്ടോയ്ക്ക് കൂലി കൊടുക്കാൻ കയ്യിൽ പണമില്ലാതെ വന്നതോടെ ക്യാമ്പിൽ ഉള്ളവരിൽ നിന്നും പണം പിരിച്ച് ഓട്ടോ കൂലി…

    Read More »
  • LIFE

    അമേരിക്കൻ ബഹിരാകാശ യാത്രികർ അന്യഗ്രഹ ജീവികളുമായി രഹസ്യ കരാറൊപ്പിട്ടു, ട്രംപിന് വിശദ വിവരങ്ങൾ അറിയാം, ഇസ്രായേൽ മുൻ ബഹിരാകാശ മേധാവിയുടെ വെളിപ്പെടുത്തൽ

    അമേരിക്കൻ ബഹിരാകാശ യാത്രികർ അന്യഗ്രഹ ജീവികളുമായി കരാർ ഒപ്പിട്ടതായി ഇസ്രായേലിന്റെ ബഹിരാകാശഗവേഷണ വിഭാഗം മുൻ മേധാവി ഹൈയിം ഇഷദ് .ട്രമ്പിന് ഇക്കാര്യം അറിയാമെന്നും ഹൈയിം ഇഷദ്. ഇസ്രയേലിലെ അറിയപ്പെടുന്ന അധ്യാപകൻ കൂടിയാണ് ഹൈയിം ഇഷദ്. കഴിഞ്ഞ ആഴ്ച ഒരു ഇസ്രയേലി മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹൈയിം ഇഷദ് ഇക്കാര്യം പറഞ്ഞത്. ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തിലെ സ്പേസ് ഡയറക്ടറേറ്റ് മുൻ മേധാവിയാണ് ഹൈയിം ഇഷദ്. കരാറിന്റെ കാര്യം ലോകത്തോട് പറയരുതെന്ന് അന്യഗ്രഹജീവികൾ ആവശ്യപ്പെട്ടുവെന്നും ഹൈയിം ഇഷദ് പറഞ്ഞു. മനുഷ്യർക്ക് അത് ഉൾക്കൊള്ളാൻ ഇപ്പോൾ കഴിയില്ല എന്നാണ് അന്യഗ്രഹജീവികളുടെ അഭിപ്രായമെന്നും ഹൈയിം ഇഷദ് കൂട്ടിച്ചേർത്തു. ലോക രഹസ്യങ്ങൾ അറിയാൻ അന്യഗ്രഹ ജീവികൾക്കും ആകാംക്ഷ ഉണ്ടെന്ന് ഹൈയിം ഇഷദ് പറയുന്നു.രണ്ടു ജീവിവർഗങ്ങളും തമ്മിൽ കരാറുകൾ ഒപ്പിട്ടതായി ഹൈയിം ഇഷദ് വെളിപ്പെടുത്തുന്നു. ചൊവ്വയിൽ ഒരു ആസ്ഥാന കേന്ദ്രം നിർമ്മിക്കാനും അമേരിക്കൻ ബഹിരാകാശ യാത്രക്കാരും അന്യഗ്രഹ ജീവികളും തമ്മിൽ കരാർ ഉണ്ടെന്ന് ഹൈയിം ഇഷദ് പറയുന്നു. അമേരിക്കൻ സർക്കാരിന്റെ…

    Read More »
  • NEWS

    ഭരണകക്ഷി കോൺഗ്രസിന് കനത്ത തിരിച്ചടി, രാജസ്ഥാനിൽ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വമ്പൻ കുതിപ്പ്

    രാജസ്ഥാനിലെ 21 ജില്ലകളിൽ നടന്ന പഞ്ചായത്ത് സമിതി ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വൻ മുന്നേറ്റം. ഭരണകക്ഷിയായ കോൺഗ്രസിനെ നിലംപരിശാക്കുന്ന പ്രകടനമായിരുന്നു ബിജെപിയുടേത്. ഇപ്പോഴും വോട്ടെണ്ണൽ തുടരുകയാണ്. 4371 പഞ്ചായത്ത് സമിതി സീറ്റുകളിൽ ബിജെപി ഇതിനകം 1835 എണ്ണം നേടിക്കഴിഞ്ഞു. കോൺഗ്രസ് നേടിയതാകട്ടെ 1718ഉം. ജില്ലാ പരിഷത്തിലെ 636 സീറ്റുകളിൽ 266 സീറ്റുകൾ ബിജെപി നേടി. കോൺഗ്രസ് നേടിയത് 204 സീറ്റും. രണ്ടു തെരഞ്ഞെടുപ്പും ഒരുമിച്ചാണ് നടത്തിയത്. ഇതിനിടെ സിക്കാർ ജില്ലയിൽ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ഇടയിലുണ്ടായ സംഘട്ടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു.

    Read More »
  • NEWS

    കേരളത്തില്‍ താമര വിരിയും: കൃഷ്ണകുമാര്‍

    കേരളം തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. മത്സരരംഗത്ത് കൊമ്പ് കോര്‍ക്കുന്നവരേക്കാള്‍ വാശിയും ഊര്‍ജവും പലപ്പോഴും നിറഞ്ഞ് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം പ്രചാരണത്തിനെത്തുന്നവര്‍ക്കാണ്. വിശ്വസിക്കുന്ന പ്രസ്ഥാനവും, ആ പ്രസ്ഥാനത്തിന് വേണ്ടി മത്സരരംഗത്ത് ഇറങ്ങിയ സ്ഥാനാര്‍ത്ഥിയും ഒരിക്കലും തോല്‍വിയെ മുഖാമുഖം കാണരുതെന്ന വാശിയോടെയാണ് ഇലക്ഷന്‍ പ്രചാരകര്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തവണ ആക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ വ്യക്തിയാണ് നടനായ കൃഷ്ണകുമാര്‍. സിനിമകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കൃഷ്ണകുമാറിനെയും കുടുംബത്തിനേയും മലയാളികള്‍ക്ക് പരിചിതമാണ്. ബിജെപിയുടെ ഈ തവണത്തെ താരപ്രചാരകനെന്ന് നമുക്ക് കൃഷ്ണകുമാറിനെ വിശേഷിപ്പിക്കാം. ബിജെപി ക്ക് വേണ്ടി പ്രചാരണരംഗത്ത് സജീവമായി താരം പ്രവര്‍ത്തിച്ചിരുന്നു. കോളജ് കാലം മുതല്‍ തുടങ്ങിയ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ച മാത്രമാണ് ഇപ്പോഴും തുടര്‍ന്ന് പോവുന്നതെന്ന് താരം ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ തവണ കേരളത്തില്‍ താമര വിരിയുമെന്നും ബിജെപി വിജയിക്കുമെന്നും പൂര്‍ണ ആത്മവിശ്വാസത്തോടെയാണ് കൃഷ്ണകുമാര്‍ പറയുന്നത്. നമ്മുടെ നാടിന്റെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും ജനങ്ങള്‍ ഈ തവണ ബിജെപിക്കൊപ്പമായിരിക്കുമെന്നും താരം പറയുന്നു.…

    Read More »
  • NEWS

    അതിരാവിലെ കതക് തുറന്ന വീട്ടുകാര്‍ അതിഥിയെ കണ്ട് ഞെട്ടി; വീട്ടുവരാന്തയില്‍ ചീങ്കണ്ണി

    തൃശ്ശൂർ: അതിരപ്പളളിയിലെ ഒരു വീട്ടുവരാന്തയില്‍ ചീങ്കണ്ണി. സാബു തച്ചേത്തിന്റെ വീട്ടിലാണ് ചീങ്കണ്ണി എത്തിയത്‌. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ചീങ്കണ്ണിയെ പിടികൂടി പുഴയിൽ വിട്ടു. പുഴയുടെ അരികിലാണ് സാബുവിന്റെ വീട്.പുലർച്ചെ രണ്ടു മണി മുതൽ വീടിന്റെ വരാന്തയിൽ തട്ടലുംമുട്ടലും കേട്ടാണ് സാബുവിന്റെ ഭാര്യ വാതില്‍ തുറന്നത്.പൂർണ വളർച്ചയെത്തിയ ഭീമൻ ചീങ്കണ്ണിയായിരുന്നു അതിഥി.ചീങ്കണ്ണിയെ കണ്ട് ഭയന്ന് ഭർത്താവിനെയും മറ്റും വിളിച്ചുണർത്തി അതിനെ ഓടിച്ചുവിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി അവരുടെ സഹായത്തോടെ ഓടിക്കാൻ ശ്രമിച്ചു. ഇതോടെ ചീങ്കണ്ണി സെറ്റിയുടെ അടിയിൽ കയറി ഒളിച്ചു. അവിടെയുണ്ടായിരുന്ന പൈപ്പ് ഉപയോഗിച്ച് കുത്തി പുറത്തു ചാടിക്കാൻ നോക്കി. നടക്കാതെ വന്നതോടെ തീപ്പന്തമുണ്ടാക്കി പേടിപ്പിച്ചാണ് വീടിനു പുറത്തെത്തിച്ചത്. കുറച്ചു ദൂരം ഓടി തളർന്നു കിടന്ന ഇതിനെ നാട്ടുകാരുടെ സഹായത്തോടെ ഉദ്യോഗസ്ഥർ കയറുപയോഗിച്ച് കെട്ടിയശേഷം എടുത്ത് അതിരപ്പള്ളി വെള്ളച്ചാട്ടത്തിനു താഴെ തുറന്നു വിട്ടു. രാവിലെ ആറുമണി മുതൽ മുതൽ എട്ടരവരെ നീണ്ട…

    Read More »
  • NEWS

    ഇന്ത്യൻ വിക്കറ്റ്കീപ്പർ പാർഥിവ് പട്ടേൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

    ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ എല്ലാതരം ക്രിക്കറ്റ് ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. സോഷ്യൽ മീഡിയയിലൂടെ പാർഥിവ് പട്ടേൽ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഐപിഎൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് താരമാണ് പാർഥിവ് പട്ടേൽ. “18 വർഷത്തെ ക്രിക്കറ്റ് യാത്രയ്ക്ക് ഒടുവിൽ തിരശ്ശീല” പാർഥിവ് പട്ടേൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇപ്പോൾ 35 വയസ്സുള്ള പാർഥിവ് പട്ടേൽ രഞ്ജിട്രോഫി പോലും കളിക്കാതെയാണ് ഇന്ത്യൻ ടീമിൽ ഇടം പിടിച്ചത്. 2002ൽ 17 വയസ്സുള്ളപ്പോഴാണ് ഇംഗ്ലണ്ടിനെതിരെയുളള ടെസ്റ്റ് മത്സരത്തിൽ പാർഥിവ് അരങ്ങേറിയത്.ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പർ ആയിരുന്നു പാർഥിവ്. 2018ൽ സൗത്ത് ആഫ്രിക്കൻ ടൂറിൽ ആണ് അവസാനമായി പാർഥിവ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്.

    Read More »
  • NEWS

    കോവിഡ് വാക്സിനുകൾ ഒരുങ്ങുന്നു, ഇന്ത്യയുടെ വാക്സിൻ വിതരണ പദ്ധതി ഇങ്ങനെ

    ഡ്രഗ് കൺട്രോളർ ജനറൽ ഇന്ത്യയുടെ പരിഗണനയിൽ നിലവിൽ നിരവധി വാക്സിനുകൾ ഉണ്ട്‌. 30 കോടി ജനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ വിതരണം ചെയ്യാൻ വേണ്ടി ആലോചിക്കുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്‌സിൻ അടിയന്തര വിതരണത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഭാരത് ബയോടെക്കിന്റെ കൊവാക്സിനും അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുകയാണ്. കാഡില ഹെൽത്ത്കെയർ വാക്സിൻ രണ്ടാം ഘട്ട പരീക്ഷണത്തിലാണ്. ഇന്ത്യയിലെ ഡോക്ടർ റെഡ്‌ഡിസ് ലാബുമായി സഹകരണത്തിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യൻ വാക്സിൻ സ്പുട്നിക് ഫൈവിന്റെ മൂന്നാം ഘട്ട പരീക്ഷണം അടുത്തയാഴ്ച തുടങ്ങും.നോവ വാക്സുമായി സഹകരിച്ച് സീറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറങ്ങാനിരിക്കുന്ന വാക്സിനും മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. ഹൈദരാബാദിലെ ബയോളജിക്കൽ ഇ ലിമിറ്റഡ് പുറത്തിറക്കുന്ന വാക്സിൻ ഒന്നും രണ്ടും പരീക്ഷണങ്ങൾ ആരംഭിച്ചുകഴിഞ്ഞു. തോമസ് ജഫേഴ്സൺ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ഭാരത് ബയോടെക്ക് പുറത്തിറക്കാനിരിക്കുന്ന വാക്സിൻ പ്രാഥമിക ഘട്ടത്തിൽ ആണ്. അർബിന്ദോ ഫാർമയുടെ വാക്സിനും പരീക്ഷണഘട്ടത്തിലാണ്. സമ്പൂർണ്ണ വാക്സിനൈസേഷന് ഒരു കൊല്ലം വേണ്ടിവരും എന്നാണ് കണക്ക്.ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ആകും വിതരണം. യൂണിവേഴ്സൽ…

    Read More »
  • LIFE

    തമിഴ്താരം ശരത്കുമാറിന് കോവിഡ്

    തമിഴ് സിനിമാ താരം ശരത് കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. ശരത് കുമാറിന്റെ മകളും താരവുമായ വരലക്ഷ്മി ശരത് കുമാറാണ് വിവരം ഔദ്യോഗികമായി പുറത്ത് വിട്ടത്. ശരത് കുമാര്‍ കോവിഡ് ബാധിതനാണെന്നും എന്നാല്‍ അസുഖം ഭേദമായി തിരികെ ആരോഗ്യവാനായി എത്തുകയാണെന്നും താരം പറഞ്ഞു. ശരത് കുമാറിന് അസുഖത്തിന്റെ യാതൊരുവിധ ലക്ഷണങ്ങളും പ്രകടിപ്പിച്ചിരുന്നില്ലെന്നും ഇപ്പോള്‍ അദ്ദേഹം മികച്ച ഡോക്ടര്‍മാരുടെ പരിചരണത്തിലാണെന്നും താരത്തിന്റെ ഭാര്യയും നടിയുമായ രാധിക ശരത്കുമാര്‍ പറഞ്ഞു. താരത്തെപ്പറ്റിയുള്ള കൂടുതല്‍ വാര്‍ത്ത് താന്‍ വരുന്ന ദിവസങ്ങളില്‍ അറിയിക്കുമെന്നും രാധിക പറഞ്ഞു ശരത് കുമാറിനൊപ്പം മറ്റൊരു താരം കൂടിയിപ്പോള്‍ കോവിഡിന്റെ പിടിയിലായിരിക്കുകയാണ്. ബോളിവുഡ് നടി കൃതി സനോണാണ് കോവിഡ് ബാധിച്ച ഏറ്റവും പുതിയ താരം. പുതിയ ചിത്രത്തിന്റെ ഭാഗമായി കൃതി ഛണ്ഡീഗഡിലായിരരുന്നു. കഴിഞ്ഞ ദിവസമാണ് സെറ്റില്‍ നിന്നും താരം തിരികെ മുംബൈയില്‍ എത്തിയത്. തുടര്‍ന്നാണ് താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്.

    Read More »
  • NEWS

    സി.എം രവീന്ദ്രൻ ഹാജരാകില്ലെന്ന് അറിയിച്ചിട്ടില്ല: ഇഡി

    മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സാഹചര്യത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ഇതുവരെ അറിയിച്ചിട്ടില്ലെന്ന് ഇഡി. അദ്ദേഹം ആശുപത്രിയിലായ വിവരം മാധിയമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും സമയം നീട്ടിവെച്ചാല്‍ തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും വീണ്ടും നോട്ടീസ് നല്‍കാന്‍ നിയമപരമായി തടസ്സമില്ലെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെയാണ് രവീന്ദ്രന് വീണ്ടും ചോദ്യ ചെയ്യലിനായി ഇഡിയുടെ നോട്ടീസ് വന്നത്. അതിന് പിന്നാലെ രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇത് മൂന്നാം വട്ടമാണ് ചോദ്യംചെയ്യലിന് തൊട്ടുമുന്‍പ് രവീന്ദ്രന്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. കോവിഡിനു ശേഷം ഉള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നിമിത്തമാണ് ചികിത്സ എന്നാണ് വിശദീകരണം. രണ്ടാംതവണയും രവീന്ദ്രന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നതിനു പറഞ്ഞ കാരണം കോവിഡനന്തര ചികിത്സ എന്നായിരുന്നു.ടെലിഫോണ്‍ ലൈഫ് മിഷന്‍ തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ടാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. ശിവശങ്കറിനും ടീമിനും സ്വര്‍ണക്കടത്തിനെ കുറിച്ച് അറിയാമായിരുന്നുവെന്ന് കോടതി പറഞ്ഞിരുന്നു. ആ ടീം…

    Read More »
  • NEWS

    24 മണിക്കൂറിനിടെ 32,080 കോവിഡ് കേസുകള്‍

    രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,080 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ 97,35,850 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 402 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗം ബാധിച്ച് ആകെ മരണം 1,41,360 ആയി. രാജ്യത്ത് നിലവില്‍ 3,78,909 പേരാണ് ചികിത്സയിലുളളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,635 പേര്‍ രോഗമുക്തി നേടി. ഇതോടെ 92,15,581 പേരാണ് ആകെ രോഗമുക്തി നേടിയത്.

    Read More »
Back to top button
error: