മമ്മൂട്ടിയുടെ പുതിയ കാരവന്റെ ഫീച്ചേഴ്സ് അറിയണ്ടേ

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പുതിയ കാരവൻ ഒരുങ്ങുകയാണ്. ജനുവരി രണ്ടാം വാരത്തിൽ കാരവൻ മമ്മൂട്ടിക്ക് ലഭിക്കും. കാരവൻ നിർമാണത്തിന് ലൈസൻസുള്ള കോതമംഗലം ഓജസ് ആണ് മമ്മൂട്ടിക്ക് വേണ്ടി രണ്ടാമത്തെ കാരവൻ ഒരുക്കുന്നത്.

പൂർണമായി സൗണ്ട് പ്രൂഫ് ആണ് ഈ കാരവൻ. സെമി ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്സുകൾ ആണ് ഇതിനുള്ളത്. ഭാരത് ബെൻസിന്റെ ഷാസിയിലാണ് 12 മീറ്റർ നീളമുള്ള കാരവൻ തയ്യാറാക്കുന്നത്.

യാത്ര ചെയ്യാനും വിശ്രമിക്കാനും താമസിക്കാനും ഈ കാരവനിൽ കഴിയും.തിയേറ്റർ സംവിധാനം യമഹയുടെതാണ്. അടുക്കളയിൽ എല്ലാ സൗകര്യങ്ങളും ഉണ്ട്. ശുദ്ധീകരിച്ച വെള്ളം, ബാത്റൂം, ഒരാഴ്ചത്തേക്ക് വെള്ളം സംഭരിക്കാനുള്ള സൗകര്യം തുടങ്ങിയവ കാരവനിലുണ്ട്. കിടപ്പുമുറി വാഹനത്തിന് പുറത്തേക്ക് വളർന്ന മാറുന്ന തരത്തിലുള്ളതാണ്. മുന്നിലും പിന്നിലും എയർ ബലൂണുകൾ ആയതിനാൽ വാഹനത്തിലെ യാത്ര ആസ്വാദ്യകരമാകും.

Leave a Reply

Your email address will not be published. Required fields are marked *