NEWS
കുളിക്കുന്നത് വീഡിയോയിൽ പകർത്തി, വീഡിയോ കാട്ടി പീഡനം, ബിജെപി കൗൺസിലർക്കെതിരെ പരാതി
ബന്ധുവായ സ്ത്രീ കുളിക്കുന്നത് വീഡിയോയിൽ പകർത്തി അത് കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി. രാജസ്ഥാനിലെ ബാൽമറിൽ ബിജെപി കൗൺസിലർക്കെതിരെ ആണ് പരാതി. കൗൺസിലറുടെ സഹായത്തോടെ സുഹൃത്തും പീഡിപ്പിച്ചെന്ന് സ്ത്രീ പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു. ഉടൻ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
കാന്തിലാൽ എന്ന കൗൺസിലർ ഭർത്താവില്ലാത്ത സമയത്ത് വീട്ടിലെത്തി താൻ കുളിക്കുന്ന ചിത്രീകരിച്ചെന്നും വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി തന്നെ പീഡിപ്പിച്ചുവെന്നുമാണ് സ്ത്രീയുടെ പരാതി. കാന്തിലാലിന്റെ സുഹൃത്തായ ജോദ്റാമും തന്നെ പീഡിപ്പിച്ചെന്ന് യുവതി പരാതിയിൽ വ്യക്തമാക്കുന്നു.