Month: December 2020

  • NEWS

    വീട്ടിലെത്തി ദമ്പതികളെ കുത്തി, പിന്നാലെ യുവാവ് തീകൊളുത്തി മരിച്ചു

    അങ്കമാലി പാലിശ്ശേരിയിൽ വീട്ടിലെത്തി ദമ്പതികളെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവിനെ സ്വയം തീകൊളുത്തി മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ദമ്പതികളുടെ വീടിന്റെ ടൈൽ ഇടലുമായി ബന്ധപ്പെട്ട തർക്കമാണ് വധശ്രമത്തിനും ആത്മഹത്യയ്ക്കു പിന്നിൽ എന്നാണ് വിവരം. മുന്നൂർപ്പിള്ളി മരെക്കാടൻ നിഷിൽ എന്ന 31 കാരനെയാണ് തീകൊളുത്തിയ നിലയിൽ കണ്ടെത്തിയത്. പാലിശ്ശേരി താന്നിച്ചിറ വാഴക്കാല ഡൈമിസ്, ഭാര്യ ഫിഫി എന്നിവർക്കാണ് കുത്തേറ്റത്. കുത്തേറ്റ ഇരുവരും അപകടനില തരണം ചെയ്തു. പുറത്തുപോയ ദമ്പതികൾ തിരിച്ചു വീട്ടിൽ എത്തിയപ്പോൾ ഒളിച്ചിരുന്ന് നിഷിൽ ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. നായക്ക് ചോറു നൽകാനായി പോകവേ നിഷിൽ ഫിഫിയെ ആക്രമിച്ചു.ശബ്ദം കേട്ട് ഓടിവന്ന ഡൈമിസിനെയും കുത്തി. ബഹളം കേട്ട് നാട്ടുകാർ എത്തുമ്പോൾ ദമ്പതിമാർ കുത്തേറ്റ് നിലയിലും നിഷിലിനെ തീപ്പൊള്ളലേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു. വീട്ടിലെ ടൈൽ ജോലി ചെയ്തതിന്റെ തർക്കവുമായി ബന്ധപ്പെട്ട് നിഷിലിനെതിരെ ദമ്പതിമാർ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ മുപ്പതിനായിരം രൂപ കൂടി ലഭിക്കാനുണ്ട് എന്നായിരുന്നു നിഷിലിന്റെ വാദം.

    Read More »
  • NEWS

    അമിത്ഷായെ ചോദ്യം ചെയ്ത് കർഷകർ, എന്തിന് 13 സംഘടനകളെ മാത്രം ചർച്ചയ്ക്ക് വിളിച്ചു?അമ്പരപ്പിൽ കേന്ദ്രം

    അമിത് ഷാ നേരിട്ട് കളത്തിൽ ഇറങ്ങിയിട്ടും കർഷകരുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. കർഷക പ്രക്ഷോഭം അവസാനിപ്പിക്കാൻ 13 കർഷക സംഘടനാ നേതാക്കളും ആയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ രാത്രി ചർച്ച നടത്തിയത്. വിവാദമായ 3 കാർഷിക നിയമങ്ങൾ പിൻവലിക്കാനാവില്ലെന്ന് വ്യക്തമാക്കിയ അമിത് ഷാ പ്രക്ഷോഭം പിൻവലിക്കണമെന്ന് കർഷകരോട് ആവശ്യപ്പെട്ടു. എന്നാൽ നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭം പിൻവലിക്കില്ല എന്നുപറഞ്ഞ് കർഷകർ അർദ്ധരാത്രിയോടെ യോഗം വിട്ട് ഇറങ്ങി. ഇന്ന് കൃഷി മന്ത്രിയുമായുള്ള ചർച്ച കർഷകർ ബഹിഷ്കരിക്കുകയാണ്. ഇതോടെ അമിത്ഷായുടെ ചർച്ച വെളുക്കാൻ തേച്ചത് പാണ്ടായത് പോലെയായി. പ്രാദേശിക,സ്വകാര്യ ചന്തകൾക്ക് തുല്യപ്രാധാന്യം നൽകുന്ന രീതിയിൽ ഭേദഗതി ആകാമെന്നാണ് അമിത്ഷായുടെ അഭിപ്രായം. എന്നാൽ കർഷകർ ഇത് തള്ളി. നിയമങ്ങൾ സംബന്ധിച്ച് സർക്കാരിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ രേഖാമൂലം കൈമാറാമെന്ന് അമിത്ഷാ അറിയിച്ചു. സർക്കാർ നിലപാട് അറിഞ്ഞതിനു ശേഷം മാത്രമേ കേന്ദ്ര കൃഷിമന്ത്രിയുമായി തങ്ങൾ ചർച്ചയ്ക്ക് ഉള്ളൂവെന്ന് കർഷകരും വ്യക്തമാക്കി. നഷ്ടപരിഹാരത്തിന് കേന്ദ്രം…

    Read More »
  • NEWS

    ആരോപണവിധേയനായ ഉന്നതൻ സ്പീക്കർ ശ്രീരാമകൃഷ്ണനോ? കെ സുരേന്ദ്രന്റെ ആരോപണത്തോട് മറുപടി പറയാതെ സിപിഐഎം

    സ്വർണക്കടത്തിലെ ഒരു രാഷ്ട്രീയ ഉന്നതനെക്കുറിച്ചുള്ള ചർച്ചയാണ് ഇപ്പോൾ കേരളത്തിൽ സജീവമായി ഉള്ളത്. ഭരണഘടനാ പദവിയിലിരിക്കുന്ന ഉന്നതൻ എന്ന് ഏവരും പറയുന്നുണ്ടെങ്കിലും ആ പേര് ഇതുവരെ പുറത്ത് വന്നിരുന്നില്ല. അത് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ആണ് എന്ന ഗുരുതര ആരോപണം ഉന്നയിച്ചത് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ആണ്. പേരുപറയാതെ ആരോപണം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവർത്തിച്ചു. ഇത്തരമൊരു ആരോപണം ഖണ്ഡിക്കാൻ സി പി ഐ മ്മോ സ്പീക്കറോ ഇതുവരെ മുതിർന്നിട്ടില്ല എന്നതാണ് കൗതുകകരം. കോടതിയിൽ സ്വപ്നം നൽകിയ രഹസ്യമൊഴി സുരേന്ദ്രന് എങ്ങനെ ലഭിച്ചു എന്നതാണ് സിപിഐഎം നേതാക്കൾ ഉയർത്തുന്ന ചോദ്യം. പാർട്ടി ഇപ്പോൾ സംശയിക്കുന്നത് മറ്റൊന്നാണ്. യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ എന്ന നിലയിലുള്ള സൗഹൃദം മാത്രമാണ് സ്പീക്കർക്ക് സ്വപ്നയോട് ഉള്ളത് എന്നതാണ് പാർട്ടി കരുതുന്നത്. മാപ്പുസാക്ഷി ആകാനുള്ള വ്യഗ്രതയിൽ സ്വപ്ന ആരുടെയൊക്കെയോ പേര് പറയാനുള്ള ശ്രമത്തിലാണ് എന്നാണ് സിപിഎം വിലയിരുത്തുന്നത്. കേന്ദ്ര ഏജൻസി രാഷ്ട്രീയം കളിക്കുന്നു എന്നുള്ളതാണ് സിപിഐഎം ഉയർത്തുന്ന…

    Read More »
  • അമിത് ഷായും കർഷക സംഘടനകളും നടത്തിയ ചർച്ച പരാജയം

    കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് അമിത് ഷാ. സമരം തുടരുമെന്ന് കർഷകർ. നാളെ നിയമത്തിൽ കൊണ്ടുവരാൻ പോകുന്ന ഭേദഗതികൾ എഴുതി നൽകാമെന്നും അമിത് ഷാ കർഷകരോട് പറഞ്ഞു. എന്നാൽ സമരം തുടങ്ങിയത് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ വേണ്ടിയാണെന്നും അത് നേടുംവരെ സമരം തുടരുമെന്നും കർഷക സംഘടനാ പ്രതിനിധി ഹനൻ മൊള്ള പറഞ്ഞു.

    Read More »
  • NEWS

    തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടം:5 ജില്ലകളിലെ ശരാശരി പോളിംഗ് 72.67%

    തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ഒന്നാം ഘട്ട ശരാശരി പോളിംഗ് ശതമാനം 72.67.കൂടിയ പോളിംഗ് ശതമാനം ആലപ്പുഴയിൽ ആണ്. പത്തനംതിട്ടയിലാണ് കുറഞ്ഞ പോളിംഗ് ശതമാനം. തിരുവനന്തപുരം ജില്ലയിൽ 69.76 ആണ് പോളിംഗ് ശതമാനം. കൊല്ലത്ത് 73.41%പേരാണ് വോട്ട് ചെയ്തത്. പത്തനംതിട്ട ജില്ലയിലെ പോളിംഗ് ശതമാനം 69.70% ആണ്. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയ ആലപ്പുഴയിൽ 77.23% പേർ വോട്ട് ചെയ്തു.ഇടുക്കിയിലെ പോളിംഗ് ശതമാനം 74.56 ആണ്. തിരുവനന്തപുരം കോർപ്പറേഷനിൽ 59.73% പേരാണ് വോട്ട് ചെയ്തത്.കൊല്ലത്ത് 66.06% പേർ വോട്ട് ചെയ്തു.

    Read More »
  • NEWS

    തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടം; ഇതുവരെ ആകെ പോളിംഗ് ശതമാനം 71.59

    തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ കനത്ത പോളിംഗ്. അഞ്ചു ജില്ലകളിലും പോളിംഗ് ബൂത്തുകളിലെ വോട്ടിങ് ശതമാനം ഇങ്ങനെയാണ്. 6:04pm പോളിംഗ് ശതമാനം ആകെ- 71.59 ജില്ല തിരിച്ച് പോളിംഗ് ശതമാനം തിരുവനന്തപുരം- 68.59 കൊല്ലം- 72.35 പത്തനംതിട്ട- 69 ആലപ്പുഴ- 76 ഇടുക്കി- 73.57

    Read More »
  • NEWS

    തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ്, ഉന്നതരുടെ പേര് പറയരുത് എന്ന് ആവശ്യപ്പെട്ട് ജയിലിൽ ചിലർ വന്നു കണ്ടു

    തനിക്കും കുടുംബാംഗങ്ങൾക്കും ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി സ്വപ്ന സുരേഷ് കോടതിക്ക് കത്ത് സമർപ്പിച്ചു. അഭിഭാഷകൻ വഴിയാണ് സ്വപ്ന കത്ത് കൈമാറിയത്. ജയിലിൽ ചില ആളുകൾ തന്നെ കാണാൻ വന്നിരുന്നു. ഉന്നതരുടെ പേരുകൾ പറയരുതെന്ന് അവർ ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികളോട് സഹകരിക്കരുതെന്ന ആവശ്യം മുന്നോട്ടുവച്ചു. ഇവർ പൊലീസുകാരാണ് എന്നാണ് കരുതുന്നതെന്ന് സ്വപ്ന കോടതിയിൽ സമർപ്പിച്ച കത്തിൽ വ്യക്തമാക്കുന്നു. രഹസ്യ മൊഴി രേഖപ്പെടുത്തുന്ന നടപടികൾ പൂർത്തിയായി എന്നും കേസിൽ വൻസ്രാവുകൾ ഉണ്ടെന്നും കോടതി പരാമർശിച്ചിരുന്നു. രഹസ്യ മൊഴി നൽകിയതിന്റെ പശ്ചാത്തലത്തിലാണ് തന്റെ ജീവനു ഭീഷണി എന്നാണ് സ്വപ്നസുരേഷ് കത്തിൽ പറയുന്നത്. കണ്ടാൽ തിരിച്ചറിയുന്നവരാണ് ജയിലിൽ വന്ന് ഭീഷണിപ്പെടുത്തിയത്. നവംബർ 25 മുമ്പാണ് ഇതെന്നും സ്വപ്ന പറയുന്നു.

    Read More »
  • NEWS

    ഇന്ന് 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    4735 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 59,732; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,82,351 കഴിഞ്ഞ 24 മണിക്കൂറിനിടെ 60,521 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ട്; 8 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം 695, മലപ്പുറം 694, തൃശൂര്‍ 625, എറണാകുളം 528, കോഴിക്കോട് 451, പാലക്കാട് 328, കൊല്ലം 317, വയനാട് 284, തിരുവനന്തപുരം 272, ആലപ്പുഴ 241, പത്തനംതിട്ട 238, കണ്ണൂര്‍ 207, കാസര്‍ഗോഡ് 79, ഇടുക്കി 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ…

    Read More »
  • NEWS

    നാലുവർഷത്തിനുശേഷം ചരിത്രം ആവർത്തിക്കാൻ ഉള്ള അവസരം വിരാട് കോലിയും സംഘവും കളഞ്ഞുകുളിച്ചു,മൂന്നാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് പരാജയം

    നാലുവർഷത്തിനുശേഷം ചരിത്രം ആവർത്തിക്കാൻ ഉള്ള അവസരം വിരാട് കോലിയും സംഘവും കളഞ്ഞുകുളിച്ചു. മൂന്നാം മത്സരത്തിൽ ഇന്ത്യ 12 റൺസിന് തോറ്റു. ഓസ്ട്രേലിയക്കെതിരെ പരമ്പര മൂന്ന് -പൂജ്യത്തിന് ജയിച്ച നാലു വർഷം മുമ്പുള്ള റെക്കോർഡ് ആവർത്തിക്കാൻ അവസരം ഉണ്ടായിരുന്നതാണ് ഇന്ത്യയ്ക്ക്. 12 ട്വന്റി 20 മത്സരങ്ങളിൽ ആദ്യത്തെ തോൽവിയാണ് ഇന്ത്യയ്ക്ക്. 61 ബോളിൽ നിന്ന് 85 റൺസെടുത്ത വിരാട് കോലി ആണ് ഇന്ത്യയ്ക്ക് വേണ്ടി പോരാടിയത്. മറുവശത്ത് വിക്കറ്റുകൾ ഓരോന്നായി കൊഴിയുകയായിരുന്നു. പതിനേഴാം ഓവറിൽ ഹാർദിക് പാണ്ഡ്യ പ്രതീക്ഷ നൽകിയതായിരുന്നു. എന്നാൽ തൊട്ടടുത്ത ഓവറിൽ തന്നെ പാണ്ഡ്യ പുറത്തായി. സഞ്ജു സാംസൺ പഴയ കഥ ആവർത്തിച്ചു. 187 റൺസ് ആയിരുന്നു ഇന്ത്യയുടെ വിജയ ലക്ഷ്യം.

    Read More »
  • LIFE

    നടി മേഘ്ന രാജിനും കുഞ്ഞിനും കുടുംബാംഗങ്ങള്‍ക്കും കോവിഡ് 19

    ന‌ടി മേഘ്ന രാജിനും കുഞ്ഞിനും കു‌ടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. ന‌‌ടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. മേഘ്നയുടെ അമ്മ പ്രമീളക്ക് കഴിഞ്ഞ ദിവസം പരിശോധനയില്‍ കോവിഡ് പോസിറ്റീവായിരുന്നു. ഇതേ തുടര്‍ന്നാണ് കുടുംബാംഗങ്ങളെയും പരിശോധനക്ക് വിധേയമാക്കിയത്. ‘എനിക്കും മാതാവിനും പിതാവിനും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ചക്കിടെ ഞങ്ങളെ സന്ദര്‍ശിച്ചവര്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എല്ലാവരെയും വിവരം അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ ചികിത്സയിലാണ് ആരും പരിഭ്രമിക്കരുതെന്ന് ചീരുവിന്‍റെ(ചിരഞ്ജീവി സര്‍ജ) ആരാധകരോട് അപേക്ഷിക്കുന്നു. കുഞ്ഞു ചിരു എപ്പോഴും എന്‍റെ പരിചരണത്തില്‍ തന്നെയുണ്ട്‌ കുഴപ്പമൊന്നുമില്ല. ഞങ്ങള്‍ കോവിഡിനെ തോല്‍പ്പിച്ച്‌ വിജയശ്രീലാളിതരായി തിരിച്ചുവരും- മേഘ്ന കുറിച്ചു. കഴിഞ്ഞ ജൂണിലാണ് മേഘ്നയുടെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തു‌ടര്‍ന്ന് മരിച്ചത്. പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2018 ല്‍ വിവാഹിതരായ ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയ അതിഥി വന്നെത്തുന്നതിന്‍റെ സന്തോഷത്തിനിടെയായിരുന്നു താരത്തിന്‍റെ അപ്രതീക്ഷിത വിടവാങ്ങല്‍.ഒക്‌‌ടോബറിലായിരുന്നു മകന്‍ ജനിച്ചത്. കുഞ്ഞിന്‍റെ തൊട്ടില്‍ ചടങ്ങ് അടുത്തിടെയാണ് വളരെ വിപുലമായി ആഘോഷിച്ചത്. പേരിടല്‍ ചടങ്ങ് നടക്കാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

    Read More »
Back to top button
error: