Month: December 2020
-
NEWS
ഉമ്മന്‍ചാണ്ടി കുടുംബസമേതം വോട്ട് രേഖപ്പെടുത്തി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വോട്ട് രേഖപ്പെടുത്തി. കുടുംബസമേതം പുതുപ്പള്ളി ജോര്‍ജിയന്‍ പബ്‌ളിക്ക് സകൂളില്‍ എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ഇപ്രാവശ്യം വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് ഉമ്മന്‍ചാണ്ടി. മകന്‍ ചാണ്ടി ഉമ്മനും അദ്ദേഹത്തിനൊപ്പമുണ്ട്. ക്യൂതെറ്റിച്ച് വോട്ട് ചെയ്യാന്‍ തയ്യാറല്ലെന്ന് പറഞ്ഞ അദ്ദേഹം ക്യൂ നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്.
Read More » -
NEWS
സി.എം രവീന്ദ്രന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി മെഡിക്കല്‍ ബോര്‍ഡ്
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി മെഡിക്കല്‍ ബോര്‍ഡ്. കോവിഡാനന്തര ചികിത്സയില്‍ തുടരുന്ന രവീന്ദ്രന് ആരോഗ്യപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. തുടര്‍ചികിത്സ അത്യാവശ്യമായതിനാല്‍ ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിലേക്ക് റഫര്‍ ചെയ്തു. അതേസമയം, ശസ്ത്രക്രിയ ആവശ്യമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി.
Read More » -
LIFE
ജയറാമിന് ഇന്ന് പിറന്നാള്‍; വൈറലായി ആദ്യ ഇന്റര്‍വ്യൂ, മാഷപ്പുമായി ലിന്റോ കുര്യന്‍
മലയാള കുടുംബ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരം ആരാണെന്നുള്ള ചോദ്യത്തിന് അന്നും ഇന്നും ഒരുത്തരമേയുള്ള അത് ജയറാമാണ്. ജനപ്രീയ നായകന്‍ എന്ന പട്ടം ഇടക്കാലത്ത് ദിലീപ് സ്വന്തമാക്കിയെങ്കിലും മലയാളികളുടെ മനസില്‍ ജയറാമിനുള്ള സ്ഥാനം വളരെ വലുതാണ്. തുടര്‍ച്ചയായി ഹിറ്റുകള്‍ നല്‍കിയ ജയറാമിന് ഇടക്കാലത്ത് ചുവട് പിഴച്ചെങ്കിലും താരത്തിന്റെ മൂല്യത്തിനോ ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയോക്കോ കുറവ് വന്നിട്ടില്ല. തന്റെ സ്ഥിരം കോമഡി-ഫാമിലി സിനിമകളുടെ ട്രാക്കില്‍ നിന്നും മാറി ചിന്തിച്ചു തുടങ്ങിയതാണ് പ്രേക്ഷകര്‍ക്കിടയില്‍ ജയറാമിനുള്ള സ്വീകാര്യത കുറയാന്‍ മുഖ്യ കാരണം. ഇന്ന് താരത്തിന്റെ 55-ാം പിറന്നാളാണ്. സൂപ്പര്‍ കൂളായ അപ്പയ്ക്ക് കാളിദാസനും മാളവികയും സമൂഹ മാധ്യമങ്ങളിലൂടെ ആശംസകള്‍ നേര്‍ന്നു. കൂടാതെ മലയാള സിനിമരംഗത്തെ നിരവധിപേരാണ് താരത്തിന് പിറന്നാള്‍ ആശംസയുമായി എത്തുന്നത്. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ വൈറലാകുന്നത് താരത്തിന്റെ പഴയൊരു ഇന്റര്‍വ്യൂ ആണ്. 1988ല്‍ കലാഭവന്‍ ട്രൂപ്പിനൊപ്പം ജയറാം ഖത്തറില്‍ എത്തിയപ്പോള്‍ എടുത്തൊരു ഇന്റര്‍വ്യൂ ആണത്. 1984 മുതല്‍ ഖത്തറിലെ കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം പന്താവൂര്‍ സ്വദേശി മുഹമ്മദ്…
Read More » -
NEWS
വോട്ടര്‍മാര്‍ക്ക് കൗതുകമായി സാനിറ്റൈസര്‍ നല്‍കുന്ന റോബോട്ട്
കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടിങ് പുരോഗമിക്കുന്നത്. അതിനാല്‍ വോട്ട് ചെയ്യാനെത്തുവരുടെ ശരീര താപനില അളക്കാനും സാനിറ്റൈസര്‍ നല്‍കാനും റോബോട്ടിനെ ഒരുക്കിയിരിക്കുകയാണ്. എവിടെയാണെന്നല്ലെ എറണാകുളം തൃക്കാക്കരയിലെ കമ്യൂണിറ്റി ഹാളിലാണ് കൗതുകമുണര്‍ത്തി റോബോട്ട്. ഒരു മിനിറ്റില്‍ താഴെ സമയം കൊണ്ടാണ് റോബോര്‍ട്ട് പരിശോധന പൂര്‍ത്തിയാക്കുന്നത്. വോട്ട് ചെയ്യാന്‍ എത്തുന്നവരോട് റോബോട്ട് ആദ്യം തന്റെ ഇടത് കൈകയിലേക്ക് ശ്രദ്ധിക്കുക എന്ന് പറയും. പിന്നാലെ റോബോട്ട് കൈ ഉയര്‍ത്തി കൈയില്‍ ഘടിപ്പിച്ചിട്ടുള്ള തെര്‍മല്‍ സ്‌കാനറിലൂടെ വോട്ട് ചെയ്യാനെത്തിയ ആളുടെ ശരീര താപനില പരിശോധിക്കും. പിന്നീട് റോബോട്ടിന്റെ വലത് കൈയില്‍ നിന്നും സാനിറ്റൈസര്‍ വോട്ടര്‍ക്ക് നല്‍കും. അതിന് ശേഷം നിങ്ങളുടെ സ്‌ക്രീനിംഗ് കഴിഞ്ഞിരിക്കുന്നു. വോട്ട് ചെയ്യാനായി നിങ്ങള്‍ക്ക് റൂമിലേക്ക് പ്രവേശിക്കാവുന്നതാണ്- റോബോട്ട് പറയും. മാസ്‌ക് കൃത്യമായി ധരിച്ചിട്ടില്ലെങ്കിലോ ഒന്നില്‍ കൂടുതല്‍ ആളുകള്‍ അടുത്ത് നില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കേണ്ടതിന്റെ നിര്‍ദ്ദേശം നല്‍കും. താപനില കൂടുതലാണെങ്കില്‍ പോളിംഗ് ഓഫീസറുമായി ആയി…
Read More » -
NEWS
നിയമസഭാ സ്പീക്കർ കളങ്കിതൻ, കേരളത്തിന് അപമാനം: കെ.സുരേന്ദ്രന്‍
കാസര്‍കോട്: നിയമസഭാ സ്പീക്കര്‍ കളങ്കിതനാവുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിക്കുന്ന കാര്യമാണെന്നും ഏറ്റവും പവിത്രമായ പദവിയെ ദുരുപയോഗം ചെയ്ത് കള്ളക്കടത്തുകാര്‍ക്ക് ഒത്താശചെയ്യുകയാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ആരോപിച്ചു. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പീക്കര്‍ അടിയന്തിരമായി രാജിവെക്കണമെന്നും ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ അതല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ അഡീ. സെക്രട്ടറി സി.എം രവീന്ദ്രന്‍ ഇ.ഡി അന്വേഷണത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിന് വേണ്ടിയാണ് അസുഖമുണ്ടെന്ന് പറഞ്ഞ് തുടർച്ചയായി ആസ്പത്രിവാസം ആവശ്യപ്പെടുന്നത്. അദ്ദേഹത്തിന് എന്ത് അസുഖമാണെന്ന് മുഖ്യമന്ത്രി പറയണം. സി.എം രവീന്ദ്രന്‍ എന്ന് പറഞ്ഞാല്‍ സി.എമ്മിന്റെ രവീന്ദ്രനാണെന്നും ബി.ജെ.പി ആരോപിച്ചു. അദ്ദേഹത്തെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയുടെ പങ്ക് വെളിവാകും. മുസ്ലിംലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസ് ലീഗിന്റെ അടിമയായാണ് കഴിയുന്നത്. ലീഗും വര്‍ഗീയ ശക്തികളുമാണ് യു.ഡി.എഫിനെ ഭരിക്കുന്നത്. കോണ്‍ഗ്രസിന്റെ ആത്മാഭിമാനം നഷ്ടപ്പെട്ടിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ നെറ്റിയിലെ കുറി മാഞ്ഞതുപോലെയാണ് കോണ്‍ഗ്രസും മാഞ്ഞുകൊണ്ടിരിക്കുന്നത്.…
Read More » -
NEWS
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി സി.എം രവീന്ദ്രന്‍
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍. രണ്ടാഴ്ച സാവകാശം വേണമെന്നാവശ്യപ്പെട്ട് എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റിന് അഭിഭാഷകന്‍ മുഖേന രവീന്ദ്രന്‍ കത്തയച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തനിക്ക് കടുത്ത ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടെന്നും ചികിത്സയിലാണെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. ശക്തമായ കഴുത്തുവേദനയും തലവേദനയും അനുഭവപ്പെടുന്നുണ്ട്. ഇത്തരം രോഗങ്ങള്‍ ഉണ്ടെന്ന മെഡിക്കല്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും കത്തില്‍ നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ് സോണല്‍ ഓഫീസില്‍ ഹാജരാകണമെന്നായിരുന്നു നേരത്തെ ഇ.ഡി നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. നോട്ടീസ് കിട്ടിയതിനു ശേഷമാണ് ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി പ്രവേശിച്ചത്. ഇത് മൂന്നാം വട്ടമാണ് ചോദ്യംചെയ്യലിന് തൊട്ടുമുന്‍പ് രവീന്ദ്രന്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. രണ്ടാംതവണയും രവീന്ദ്രന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നതിനു പറഞ്ഞ കാരണം കോവിഡനന്തര ചികിത്സ എന്നായിരുന്നു.ടെലിഫോണ്‍ ലൈഫ് മിഷന്‍ തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ടാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. ശിവശങ്കറിനും…
Read More » -
NEWS
ഭര്‍ത്താവിനെ ബന്ദിയാക്കി 17പേര്‍ ചേര്‍ന്ന് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു
ഭര്‍ത്താവിനെ ബന്ദിയാക്കി ഭാര്യയെ 17 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ജാര്‍ഖണ്ഡിലെ ധുംകയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ചൊവ്വാഴ്ച രാത്രി കടയില്‍ നിന്ന് ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് പോകുമ്പോഴാണ് 17 പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഭര്‍ത്താവിനെ ആക്രമിക്കുകയും ബന്ദിയാക്കുകയും ചെയ്ത ശേഷമായിരുന്നുപീഡനം. പ്രതികളില്‍ ഒരാള്‍ പരിചയക്കാരനാണെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. യുവതിയുടെ വൈദ്യപരിശോധന പൂര്‍ത്തിയായി. സംഭവത്തില്‍ ബിജെപി പ്രതികരിച്ചു. ജെഎംഎം- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനു കീഴില്‍ ക്രമസമാധാന നില തകര്‍ന്നുവെന്നും സ്ത്രീ സുരക്ഷയില്ലെന്നും ബിജെപി ആരോപിച്ചു.
Read More » -
NEWS
കോവിഡ് വാക്സിൻ പരസ്യമായി എടുക്കുമെന്ന് ഐക്യരാഷ്ട്രസഭ തലവൻ, ധാർമിക ഉത്തരവാദിത്വം എന്ന് പ്രഖ്യാപനം
കോവിഡ് വാക്സിൻ പരസ്യമായി എടുക്കുമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. മനുഷ്യരാശിയോടുള്ള ധാർമിക ഉത്തരവാദിത്വം എന്നാണ് ഈ പ്രവർത്തിയെ അദ്ദേഹം വിശേഷിപ്പിച്ചത്. “വാക്സിൻ ലഭ്യമാകുന്ന മുറക്ക് എല്ലാവരും അത് എടുക്കണം. അത് ഒരാളെ രക്ഷിക്കാൻ മാത്രമല്ല, മാനവരാശിയെ മുഴുവൻ രക്ഷിക്കാനാണ്. എല്ലാവർക്കും എന്ന പോലെ എന്റെയും ധാർമിക ഉത്തരവാദിത്വം ആണ് ഇത്.” വികസിതരാഷ്ട്രങ്ങളുടെ പോലെ വികസ്വര രാഷ്ട്രങ്ങളിലും ദരിദ്ര രാഷ്ട്രങ്ങളിലും വാക്സിൻ എത്തണം. വാക്സിൻ എല്ലാവരുടെയും അവകാശമാണെന്നും യുഎൻ സെക്രട്ടറി ജനറൽ പറഞ്ഞു.
Read More » -
NEWS
200 രൂപയുടെ ലോക്കൽ ചപ്പൽ, ബ്രാൻഡ് ചോദിക്കരുത്, ട്രോളന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മറുപടി
സോഷ്യൽ മീഡിയയിൽ സജീവമായ കേന്ദ്രമന്ത്രി ആണ് സ്മൃതി ഇറാനി. പലപ്പോഴും ഹാസ്യരൂപേണ കമന്റുകൾക്ക് മറുപടി പറയാറുണ്ട് പഴയ അഭിനേത്രി. ഇപ്പോൾ സ്മൃതി ഇറാനിയുടെ ചപ്പലിനെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ. ” മഹാമാരിയുടെ പ്രഭാതം “എന്ന ക്യാപ്ഷനുമായി ഇൻസ്റ്റാഗ്രാമിൽ സ്മൃതി ഇറാനി ഇട്ട ഒരു ഫോട്ടോ ആണ് ഈ ചർച്ചയ്ക്ക് കാരണമായത്. ഒരു ഓൺലൈൻ വീഡിയോ മീറ്റിൽ സ്മൃതി ഇറാനി പങ്കെടുക്കുന്നതാണ് ഫോട്ടോ. എന്നാൽ സോഷ്യൽ മീഡിയയിലെ ട്രോളന്മാർ ശ്രദ്ധിച്ചത് സ്മൃതി ഇറാനിയുടെ ചെരിപ്പും. “ഹവായ് ചപ്പൽ “ഒരാൾ പ്രതികരിച്ചു. കിടുക്കൻ ആയിരുന്നു സ്മൃതി ഇറാനിയുടെ മറുപടി. “പ്രിയ സഹോദരാ,ഇതു ഹവായ് ചപ്പൽ ആണ്. വില 200 രൂപ. ഇനി എന്നോട് ബ്രാൻഡ് ചോദിക്കരുത് കാരണം അത് ലോക്കൽ ആണ്”- സ്മൃതി ഇറാനി മറുപടി നൽകി
Read More »
