NEWS

ഭര്‍ത്താവിനെ ബന്ദിയാക്കി 17പേര്‍ ചേര്‍ന്ന് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു

ര്‍ത്താവിനെ ബന്ദിയാക്കി ഭാര്യയെ 17 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ജാര്‍ഖണ്ഡിലെ ധുംകയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ചൊവ്വാഴ്ച രാത്രി കടയില്‍ നിന്ന് ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് പോകുമ്പോഴാണ് 17 പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

ഭര്‍ത്താവിനെ ആക്രമിക്കുകയും ബന്ദിയാക്കുകയും ചെയ്ത ശേഷമായിരുന്നുപീഡനം. പ്രതികളില്‍ ഒരാള്‍ പരിചയക്കാരനാണെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. യുവതിയുടെ വൈദ്യപരിശോധന പൂര്‍ത്തിയായി. സംഭവത്തില്‍ ബിജെപി പ്രതികരിച്ചു.

ജെഎംഎം- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനു കീഴില്‍ ക്രമസമാധാന നില തകര്‍ന്നുവെന്നും സ്ത്രീ സുരക്ഷയില്ലെന്നും ബിജെപി ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button