Month: December 2020
-
TRENDING
നടുറോഡിൽ സീബ്ര ക്രോസിൽ വണ്ടിയിട്ട് കോൺഗ്രസ് നേതാവ് ടി സിദ്ധിക്കിന്റെ തയ്യാറെടുപ്പ് -വീഡിയോ
കോഴിക്കോട് പ്രസ് ക്ലബിൽ “മീറ്റ് ദ ലീഡേഴ്‌സ് “പരിപാടിക്കെത്തിയ കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് നടുറോഡിൽ സീബ്രാ ക്രോസിൽ വാഹനം ഇട്ട് തയ്യാറെടുക്കുന്ന വീഡിയോ പുറത്ത്.ടു വെ റോഡിൽ ഗതാഗത കുരുക്ക് ഉണ്ടാക്കുമോ എന്ന് പോലും ഈ നേതാവ് ചിന്തിക്കുന്നില്ല.
Read More » -
NEWS
വ്യാജവാര്‍ത്ത നല്‍കി കേന്ദ്ര സര്‍ക്കാരിന്റെ സല്‍പ്പേര് വര്‍ധിപ്പിക്കാന്‍ ശ്യംഖലയെന്ന് റിപ്പോര്‍ട്ട്
കേന്ദ്രസര്‍ക്കാരിന്റെ സല്‍പ്പേര് വര്‍ദ്ധിപ്പിക്കുന്നതിനായി വ്യാപകമായി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ ശ്യംഖല പ്രവര്‍ത്തിക്കുന്നുവെന്ന് ബല്‍ജിയത്തിലെ ബ്രസ്സല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ.യു ഡിസിന്‍ ഫൊലാബ് കണ്ടെത്തി. കേന്ദ്ര ഭരണകൂടത്തിന്റെ ഇഷ്ടങ്ങള്‍ സംരക്ഷിക്കുന്നതിനായി യൂറോപ്യന്‍ യൂണിയനേയും ഐക്യരാഷ്ട്ര സംഘടനയേയും സ്വാധീനിച്ചാണ് ഈ ശൃംഖല പ്രവര്‍ത്തിക്കന്നത്. ഇന്ത്യയിലെ വാര്‍ത്ത ഏജന്‍സിയായ ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണലും , സ്വകാര്യ വ്യവസായ സ്ഥാപനമായ ശ്രീവാസ്തവ ഗ്രൂപ്പുമാണ് ഈ സംവിധാനത്തിന് പിന്നിലെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ക്രോണിക്കിള്‍സ് എന്നാണ് ഈ അന്വേഷണത്തിന് ഡിസിന്‍ ഫൊലാബ് പേര് നല്‍കിയിരിക്കുന്നത്. 2016 ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഏജന്‍സികള്‍ നടത്തിയ ഇടപെടലിനോട് സമാനമായ പ്രവര്‍ത്തിയാണിപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്. യൂറോപ്യന്‍ പാര്‍ലമെന്റിലെ എം.പി മാരെക്കൊണ്ട് ഇന്ത്യന്‍ ഭരണകൂടത്തിനനുകൂലമായ ഇടപെടലുകള്‍ നടത്തിക്കുകയും തുടര്‍ന്ന് ഈ ഇടപെടലിന് ശേഷം ഏതെങ്കിലും എം.പി നടത്തുന്ന പ്രസ്താവനയോ ലേഖനമോ ശ്രീവാസ്ത ഗ്രൂപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും തുടര്‍ന്ന് ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍ ഇത് പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ മാധ്യമാങ്ങള്‍ ഇതേറ്റെടുക്കുന്നതോടു കൂടി…
Read More » -
NEWS
104-ാം വയസ്സിലും അവശതകള്‍ മറന്ന് കൊച്ചുമകന് വോട്ട് ചെയ്യാനെത്തി മുത്തശ്ശി
തൃശ്ശൂര്‍: യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കൊച്ചുമകന് വോട്ട് നല്‍കാന്‍ എത്തി 104 വയസ്സിലൊരു മുത്തശ്ശി. പറപ്പൂക്കര മൂന്നാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മനോജിന് വോട്ട് ചെയ്യാനാണ് രാപ്പാള്‍ കിഴക്കേവളപ്പില്‍ അപ്പുണ്ണിയുടെ ഭാര്യയായ ലക്ഷ്മി എത്തിയത്. വാര്‍ധക്യത്തിലെ അവശതകള്‍ മറന്നാണ് വോട്ട് ചെയ്യാന്‍ ലക്ഷ്മി മുത്തശ്ശി രാപ്പാള്‍ കെ.എല്‍.പി. സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലെത്തിയത്. കാഴ്ചശക്തി കുറവായതിനാല്‍ ലക്ഷ്മിക്കുവേണ്ടി മനോജിന്റെ ഭാര്യ ജിജോ വോട്ട് രേഖപ്പെടുത്തിയത്. 2010 ലാണ് അവസാനമായി വോട്ട് രേഖപ്പെടുത്തിയത്. കൊച്ചുമകന്‍ സ്ഥാനാര്‍ത്ഥിയായതുകൊണ്ടാണ് ഇത്തവണ വോട്ട് ചെയ്യാന്‍ എത്തിയതെന്ന് മുത്തശ്ശി പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് മനോജ് മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങിയിരുന്നു. കഴിഞ്ഞ തവണ ബി.ജെ.പി. ജയിച്ച വാര്‍ഡ് തിരിച്ചു പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇത്തവണ മനോജ്.
Read More » -
NEWS
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ശിലാസ്ഥാപനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനയുടെ മാതൃകയിലുളളതാണ് ശിലാഫലകം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ശിലാസ്ഥാപനം നടത്തിയത് ചരിത്രനിമിഷമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയ്ക്കായി ഇന്ത്യക്കാര്‍ പാര്‍ലമെന്റ് നിര്‍മിക്കുന്നു. ആധുനികതയുടെയും പാരമ്പര്യത്തിന്റെയും സങ്കലനമാകും പുതിയ പാര്‍ലമെന്റ് മന്ദിരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2022ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ പുതിയ മന്ദിരത്തില്‍ സമ്മേളനം നടത്താനാണ് ലക്ഷ്യമിടുന്നത്. വൃത്താകൃതിയിലുള്ള ഇപ്പോഴത്തെ പാര്‍ലമെന്‍റ് മന്ദിരത്തിന് സമീപം ത്രികോണാകൃതിയിലാണ് പുതിയ മന്ദിരം ഉയരുക. 64,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍. 971 കോടി രൂപ ചെലവിലാണ് നിർമാണം. ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡാണ് നിര്‍മാണത്തിന്റെ കരാര്‍ നേടിയിട്ടുള്ളത്. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെ നവീകരിക്കുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. നിലവിലെ പാര്‍ലമെന്റിന്റെ ബലക്ഷയവും ഭാവിയില്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം എംപിമാരുടെ എണ്ണം കൂടാന്‍ ഇടയുള്ളതും ചൂണ്ടിക്കാട്ടിയാണ് പുതിയ മന്ദിരം പണിയുന്നത്. ശിലാസ്ഥാപനം നടത്താന്‍ അനുമതിയുണ്ടെങ്കിലും നിര്‍മാണം തുടങ്ങരുതെന്ന് സുപ്രീം…
Read More » -
NEWS
പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കാമെന്ന് ഉറപ്പു പറഞ്ഞാൽ മാത്രം ചർച്ച, നിലപാട് വ്യക്തമാക്കി കർഷകർ, കേന്ദ്രം കുരുക്കിൽ
പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ചർച്ചയില്ലെന്ന് പ്രഖ്യാപിച്ച് കർഷക സംഘടനകൾ. ഇക്കാര്യത്തിൽ സർക്കാർ ഉറപ്പു പറഞ്ഞാൽ മാത്രം ചർച്ചക്ക് തയ്യാറാകുകയുള്ളൂ എന്ന് കർഷക സംഘടനാ നേതാക്കൾ വ്യക്തമാക്കി. “പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് ഉറപ്പ് നൽകാതെ ഞങ്ങൾ ഇനി പുതിയ ചർച്ചക്കില്ല. കേന്ദ്രം മാത്രമല്ല ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. ഉത്തർപ്രദേശ്,ഹരിയാന,രാജസ്ഥാൻ സർക്കാരുകൾ ഞങ്ങളുടെ സമരത്തിനെതിരെ നീങ്ങുകയാണ്. കർഷക സമരം അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ സംസ്ഥാന സർക്കാരുകൾ നടത്തുന്നു. ഈ സംസ്ഥാന സർക്കാരുകൾക്ക് കൃത്യമായ മറുപടി കൃത്യമായ സമയത്ത് നൽകും. ഇപ്പോൾ ഞങ്ങളുടെ പോരാട്ടം കേന്ദ്രത്തിനെതിരെ ആണ്. അതിനാണ് ഫോക്കസ് നൽകുന്നത്.” കർഷക നേതാവ് രാകേഷ് ടികായത് പറഞ്ഞു. അതേസമയം കാർഷിക നിയമങ്ങൾ പിൻവലിക്കില്ല എന്ന നിലപാടിൽ തന്നെയാണ് കേന്ദ്രസർക്കാർ. വഴിതെറ്റിക്കുന്ന വാർത്തകളിൽ കർഷകർ വീഴരുതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.
Read More » -
NEWS
രവീന്ദ്രനെ രക്ഷപ്പെടുത്താന്‍ ബിജെപി-സിപിഎം ധാരണ: മുല്ലപ്പള്ളി
മുഖ്യമന്ത്രിയുടെ അതീവ വിശ്വസ്തനും അഡീ.പ്രൈവറ്റ് സെക്രട്ടറിയുമായ സിഎം രവീന്ദ്രന്റെ തുടര്‍ച്ചയായ ആശുപത്രിവാസ നാടകം തുടരുമ്പോഴും കേന്ദ്ര ഏജന്‍സികള്‍ നിസംഗമായി നോക്കിനില്‍ക്കുന്നത് സിപിഎം-ബിജെപി ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയമവാഴ്ചയെ വെല്ലുവിളിച്ചു കൊണ്ടാണ് സിഎം രവീന്ദ്രന്‍ അന്വേഷണ ഏജന്‍സികള്‍ നിന്നും ഒളിച്ചുകളി നടത്തുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സമാനമായ രീതിയില്‍ ചികിത്സ തേടിയെപ്പോള്‍ ആശുപത്രിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ രവീന്ദ്രന്റെ കാര്യത്തില്‍ മടിച്ച് നില്‍ക്കുകയാണ്. ഇത് സിപിഎം-ബിജെപി പരസ്പ്പര ധാരണയുടെ അടിസ്ഥാനത്തുള്ള ബാഹ്യയിടപെടലിനെ തുടര്‍ന്നാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ബിജെപി ദേശീയ നേതൃത്വവുമായി സിപിഎം ഉണ്ടാക്കിയ നീക്കുപോക്കുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സിപിഎമ്മിന്റെ ഇംഗിതത്തിന് അനുസരിച്ച് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. താന്‍ തുടക്കം മുതല്‍ ഇരുവരും തമ്മിലുള്ള ഒത്തുകളി ചൂണ്ടിക്കാട്ടിയതാണ്. ഓരോ ദിവസത്തെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നടപടിക്രമങ്ങള്‍ പരിശോധിക്കുമ്പോള്‍ തന്റെ ആരോപണം സത്യമായി മാറുകയാണ്. ലാവ്‌ലിന്‍ കേസുപോലെ രാജ്യദ്രോഹ കേസുമായി…
Read More » -
LIFE
ഐഡി കാര്‍ഡില്ലാതെ വോട്ട് ചെയ്യാനെത്തിയ താരത്തിന് സംഭവിച്ചത്
തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ നടി മഞ്ജു വാര്യര്‍ തിരിച്ചറിയല്‍ കാര്‍ഡ് മറന്നു. തൃശൂര്‍ പുള്ള് എ.എല്‍.പി സ്‌കൂളില്‍ രാവിലെ അമ്മയ്ക്ക് ഒപ്പം എത്തി ബൂത്തിലേക്ക് കയറാന്‍ ഒരുങ്ങവെയാണ് കാര്‍ഡ് എടുത്തില്ലെന്ന കാര്യം ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് മഞ്ജു മടങ്ങിപ്പോയി കാര്‍ഡ് എടുത്ത ശേഷം വോട്ട് ചെയ്യുകയായിരുന്നു. കൈയിൽ പേനയും സാനിറ്റൈസറുമായാണ് താരം എത്തിയത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സഹോദരൻ മധു വാര്യർക്ക് ഒപ്പമായിരുന്നു മഞ്ജു വോട്ട് ചെയ്യാനെത്തിയത്.
Read More » -
NEWS
സ്വപ്ന സുരേഷുമായി സൗഹൃദം, ക്രിമിനൽ പശ്ചാത്തലം അറിയില്ല, ആരോപണങ്ങൾ നിഷേധിച്ച് വീണ്ടും സ്പീക്കർ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. തനിക്കെതിരെയുള്ള ആരോപണങ്ങൾ തെറ്റ്. സ്വപ്ന സുരേഷിനെ തനിക്കറിയാം. സൗഹൃദവുമുണ്ട്. എന്നാൽ ക്രിമിനൽ പശ്ചാത്തലം അറിയില്ലെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടാൽ ഏത് വിവരം കൈമാറാൻ തയ്യാർ. വിദേശയാത്രകൾ നടത്തിയത് വിവിധ സംഘടനകളുടെ ക്ഷണം സ്വീകരിച്ച് ആണെന്നും സ്പീക്കർ പറഞ്ഞു. തെറ്റ് ചെയ്യാത്ത സാഹചര്യത്തിൽ എന്തിനാണ് രാജി ഒന്നും സ്പീക്കർ ചോദിച്ചു.
Read More » -
NEWS
രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിങ് ശതമാനം 60 കടന്നു
തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇതുവരെ വോട്ടിങ് ശതമാനം 60 കടന്നു. 5 ജില്ലകളിലുമായി 60.20ശതമാനമാണ് പോളിങ്. കോട്ടയം 58.97ശതമാനം , എറണാകുളം 59.66 ശതമാനം, തൃശൂര്‍ 59.61 ശതമാനം, പാലക്കാട് 60.94 ശതമാനം, വയനാട് 62.45 ശതമാനം എന്നിങ്ങനെയാണ് ജില്ലകളിലെ പോളിങ് നിരക്ക്. കൊച്ചി കോര്‍പ്പറേഷനില്‍ 44.35, തൃശൂര്‍ കോര്‍പ്പറേഷനില്‍ 47.50 ശതമാനം വീതവും വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ്. പോളിങ് കൂടുന്നതിന്റെ ആവേശത്തിലാണു മുന്നണികള്‍. 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് പുരോഗമിക്കുന്നത്.
Read More »
