കോവിഡ് വാക്സിൻ പരസ്യമായി എടുക്കുമെന്ന് ഐക്യരാഷ്ട്രസഭ തലവൻ, ധാർമിക ഉത്തരവാദിത്വം എന്ന്‌ പ്രഖ്യാപനം

കോവിഡ് വാക്സിൻ പരസ്യമായി എടുക്കുമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. മനുഷ്യരാശിയോടുള്ള ധാർമിക ഉത്തരവാദിത്വം എന്നാണ് ഈ പ്രവർത്തിയെ അദ്ദേഹം വിശേഷിപ്പിച്ചത്.

“വാക്സിൻ ലഭ്യമാകുന്ന മുറക്ക് എല്ലാവരും അത് എടുക്കണം. അത് ഒരാളെ രക്ഷിക്കാൻ മാത്രമല്ല, മാനവരാശിയെ മുഴുവൻ രക്ഷിക്കാനാണ്. എല്ലാവർക്കും എന്ന പോലെ എന്റെയും ധാർമിക ഉത്തരവാദിത്വം ആണ് ഇത്.”

വികസിതരാഷ്ട്രങ്ങളുടെ പോലെ വികസ്വര രാഷ്ട്രങ്ങളിലും ദരിദ്ര രാഷ്ട്രങ്ങളിലും വാക്സിൻ എത്തണം. വാക്സിൻ എല്ലാവരുടെയും അവകാശമാണെന്നും യുഎൻ സെക്രട്ടറി ജനറൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *