200 രൂപയുടെ ലോക്കൽ ചപ്പൽ, ബ്രാൻഡ് ചോദിക്കരുത്, ട്രോളന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മറുപടി

സോഷ്യൽ മീഡിയയിൽ സജീവമായ കേന്ദ്രമന്ത്രി ആണ് സ്മൃതി ഇറാനി. പലപ്പോഴും ഹാസ്യരൂപേണ കമന്റുകൾക്ക് മറുപടി പറയാറുണ്ട് പഴയ അഭിനേത്രി. ഇപ്പോൾ സ്മൃതി ഇറാനിയുടെ ചപ്പലിനെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ.

” മഹാമാരിയുടെ പ്രഭാതം “എന്ന ക്യാപ്ഷനുമായി ഇൻസ്റ്റാഗ്രാമിൽ സ്മൃതി ഇറാനി ഇട്ട ഒരു ഫോട്ടോ ആണ് ഈ ചർച്ചയ്ക്ക് കാരണമായത്. ഒരു ഓൺലൈൻ വീഡിയോ മീറ്റിൽ സ്മൃതി ഇറാനി പങ്കെടുക്കുന്നതാണ് ഫോട്ടോ. എന്നാൽ സോഷ്യൽ മീഡിയയിലെ ട്രോളന്മാർ ശ്രദ്ധിച്ചത് സ്മൃതി ഇറാനിയുടെ ചെരിപ്പും.

“ഹവായ് ചപ്പൽ “ഒരാൾ പ്രതികരിച്ചു. കിടുക്കൻ ആയിരുന്നു സ്മൃതി ഇറാനിയുടെ മറുപടി. “പ്രിയ സഹോദരാ,ഇതു ഹവായ് ചപ്പൽ ആണ്. വില 200 രൂപ. ഇനി എന്നോട് ബ്രാൻഡ് ചോദിക്കരുത് കാരണം അത് ലോക്കൽ ആണ്”- സ്മൃതി ഇറാനി മറുപടി നൽകി

Leave a Reply

Your email address will not be published. Required fields are marked *